ഓസ്‌ട്രേലിയയെ കുട്ടികളാക്കി സെവാഗിന്റെ പരസ്യം; മുന്നറിയിപ്പുമായി ഹെയ്ഡന്‍
ദില്ലി: ഓസ്‌ട്രേലിയ ഇന്ത്യയില്‍ ക്രിക്കറ്റ് പരമ്പരയ്‌ക്കെത്തുന്നതിന് മുന്‍പ് അവരെ കുട്ടികളാക്കി പരിഹസിക്കുന്ന വിരേന്ദര്‍ സെവാഗിന്റെ പരസ്യത്തിന് മുന്നറിയിപ്പുമായി ഓസീസ് താരം മാത്യു ഹെയ്ഡന്‍. ഇരു രാജ്യങ്ങളും തമ്മില്‍ നടക്കാനിരിക്കുന്ന പരമ്പരയ്ക്കായി സ്റ്റാര്‍ സ്‌പോര്‍ട്‌സ് തയ്യാറാക്കിയ പരസ്യത്തിലാണ് സെവാഗ് ഓസ്‌ട്രേലിയന്‍ ജഴ്‌സിയണിഞ്ഞ കുട്ടികള്‍ക്കൊപ്പം കളിക്കുന്ന രീതിയില്‍ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഓസ്‌ട്രേലിയയില്‍ പോയപ്പോള്‍ അവര്‍ തങ്ങളോട് ബേബി സിറ്റര്‍(കുട്ടികളെ നോക്കുന്നയാള്‍) ആകാമോ എന്ന് ചോദിച്ചു, ഞങ്ങള്‍ പറഞ്ഞു തീര്‍ച്ചയായും നോക്കാം എല്ലാവരും വന്നോളൂ എന്ന്' എന്നാണ് സെവാഗ് പരസ്യത്തില്‍ പറയുന്നത്. ഓസ്‌ട്രേലിയന്‍ ടീം കുട്ടികളെപ്പോലെയാണെന്നും തങ്ങള്‍ക്ക് അവര്‍ എതിരാളികളേ അല്ലെന്നും സൂചിപ്പിക്കുന്നതാണ് സെവാഗിന്റെ പരസ്യം.

പരസ്യത്തിനെതിരെ മാത്യു ഹെയ്ഡന്‍
എന്നാല്‍, പരസ്യത്തിനെതിരെ മുന്‍ ഓസീസ് താരം മാത്യു ഹെയ്ഡന്‍ രംഗത്തെത്തി. ഓസ്‌ട്രേലിയയെ ഒരിക്കലും ചെറുതായി കാണേണ്ടെന്നാണ് ഹെയ്ഡന്റെ മുന്നറിയിപ്പ്. ഓസ്‌ട്രേലിയ നിലവിലെ ലോക ചാമ്പ്യന്മാരാണെന്നതും ഹെയ്ഡന്‍ ട്വിറ്ററിലെ കുറിപ്പില്‍ ഓര്‍മിപ്പിക്കുന്നുണ്ട്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ട്വീറ്റ് ചെയ്ത പരസ്യവും ഷെയര്‍ ചെയ്താണ് ഹെയ്ഡന്‍ രംഗത്തെത്തിയത്.

ബേബി സിറ്റര്‍ ഋഷഭ് പന്ത്
ബേബി സിറ്റര്‍ എന്ന വാക്ക് ഇരു രാജ്യങ്ങള്‍ക്കിടയിലും സംസാരവിഷമായത് ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടയിലാണ്. ടെസ്റ്റ് പരമ്പരയ്ക്കിടെ ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്ന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനെ സ്ലെഡ്ജ് ചെയ്തത് ആ വാക്കുപയോഗിച്ചാണ്. ഞാനും ഭാര്യയും സിനിമയ്ക്ക് പോകുമ്പോള്‍ നിനക്ക് എന്റെ കുട്ടികളെ നോക്കാന്‍ പറ്റുമോ എന്നായിരുന്ന പെയ്‌നിന്റെ ചോദ്യം.

പന്തിന്റെ മറുപടി
പന്ത് ഇതിന് പകരമായി പെയ്‌നിനെ കണക്കറ്റ് പരിഹസിക്കുകയും ചെയ്തു. മാത്രമല്ല, പരമ്പരയ്ക്കിടെ പെയ്‌നിന്റെ ഭാര്യയ്ക്കും കുട്ടികള്‍ക്കും ഒപ്പം ചിത്രമെടുക്കാനും പന്ത് മടിച്ചില്ല. പിന്നീട് ഇന്ത്യന്‍ ആരാധകക്കൂട്ടമായ ഭാരത് ആര്‍മി പന്തിനെ പുകഴ്ത്തി പാട്ടുപാടുമ്പോള്‍ ബേബി സിറ്റര്‍ എന്നും വിളിക്കാന്‍ തുടങ്ങി. മറ്റൊരു പരമ്പരയ്ക്കുകൂടി ഇരു രാജ്യങ്ങളും തയ്യാറെടുക്കവെ മുന്‍ താരങ്ങളും ആരാധകരും ചൂടുള്ള വാദപ്രതിവാദം തുടങ്ങിക്കഴിഞ്ഞു. രണ്ട് ടി20 മത്സരങ്ങളും അഞ്ച് ഏകദിന മത്സരങ്ങളുമാണ് ഇന്ത്യ ഓസ്‌ട്രേലിയ പരമ്പരയിലുള്ളത്. ആദ്യ ടി20 മത്സരം ഫിബ്രുവരി 24ന് നടക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications