വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിയുടെ വിരമിക്കല്‍... ഇതാണോ ഉചിതമായ സമയം? അഭിപ്രായം പറഞ്ഞ് മാത്യു ഹെയ്ഡന്‍

സിഎസ്‌കെയില്‍ ധോണിക്കു കീഴില്‍ ഹെയ്ഡന്‍ കളിച്ചിട്ടുണ്ട്

മുംബൈ: ഈ ലോക്ക്ഡൗണ്‍ കാലത്ത് ക്രിക്കറ്റ് ലോകത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട വിഷയം ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ മടങ്ങിവരവ്, വിരമിക്കല്‍ എന്നിവയെക്കുറിച്ചായിരുന്നു. ഐപിഎല്‍ അനിശ്ചിതത്വത്തിലായതോടെ ധോണിക്കു ഇനി ദേശീയ ടീമിലേക്കു ഒരു മടങ്ങിവരവ് ദുഷ്‌കരമാണെന്നു പലരും ചൂണ്ടിക്കാട്ടിയപ്പോള്‍ മറ്റു ചിലര്‍ ഐപിഎല്‍ ഉപേക്ഷിച്ചാലും ധോണി ഇന്ത്യക്കായി തുടര്‍ന്നു കളിക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഈ വിഷയത്തില്‍ തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ഓപ്പണിങ് ലെജന്റ് മാത്യു ഹെയ്ഡന്‍. ഐപിഎല്ലില്‍ ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി നേരത്തേ കളിച്ചിട്ടുള്ള താരം കൂടിയാണ് അദ്ദേഹം.

hayden

ധോണിയുമായി വ്യക്തിപരമായി ഏറെ അടുപ്പമുള്ള സുഹൃത്തായതിനാല്‍ തന്നെ അദ്ദേഹത്തിന്റെ കരിയറിനെക്കുറിച്ച് അഭിപ്രായം പറയുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നു ഹെയ്ഡന്‍ വ്യക്തമാക്കി. ധോണിയെ ചാംപ്യന്‍ പ്ലെയറായാണ് താന്‍ കാണുന്നത്. ഓരോ ചാംപ്യന്‍ പ്ലെയറിനും തന്റെ കളിയെക്കുറിച്ചും ഭാവിയെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുണ്ടായിരിക്കും.

സച്ചിന്‍ അന്ന് ഡബിള്‍ അടിക്കില്ലായിരുന്നു, 190കളില്‍ പുറത്ത്!! അംപയര്‍ രക്ഷിച്ചു-സ്റ്റെയ്ന്‍സച്ചിന്‍ അന്ന് ഡബിള്‍ അടിക്കില്ലായിരുന്നു, 190കളില്‍ പുറത്ത്!! അംപയര്‍ രക്ഷിച്ചു-സ്റ്റെയ്ന്‍

India- Pak XI: ഇന്ത്യന്‍ ആധിപത്യം, എന്നിട്ടും ഹിറ്റ്മാന്‍ ഔട്ട്!! ധോണിയുണ്ട്, പക്ഷെ ക്യാപ്റ്റനല്ലIndia- Pak XI: ഇന്ത്യന്‍ ആധിപത്യം, എന്നിട്ടും ഹിറ്റ്മാന്‍ ഔട്ട്!! ധോണിയുണ്ട്, പക്ഷെ ക്യാപ്റ്റനല്ല

ഭാജിയെ തല്ലാന്‍ അന്നു താന്‍ മുറിയില്‍ പോയി!! പിന്നെ സംഭവിച്ചത്... വെളിപ്പെടുത്തി ഷുഐബ് അക്തര്‍ഭാജിയെ തല്ലാന്‍ അന്നു താന്‍ മുറിയില്‍ പോയി!! പിന്നെ സംഭവിച്ചത്... വെളിപ്പെടുത്തി ഷുഐബ് അക്തര്‍

എപ്പോള്‍ കളി നിര്‍ത്തണമെന്നതിനെക്കുറിച്ച് അവര്‍ക്കു നല്ല ബോധ്യമുണ്ടാവും. തനിക്കു സമയമായെന്നു തോന്നിയാല്‍ ടീമില്‍ കടിച്ചു തൂങ്ങിനില്‍ക്കാന്‍ അവര്‍ ഇഷ്ടപ്പെടില്ല. തനിക്കു ഉചിതമെന്ന് തോന്നുന്ന ഏറ്റവും നല്ല തീരുമാനം തന്നെ എംഎസ് ധോണിയില്‍ നിന്നുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരിയറിലുടനീളം അത്തരത്തിലാണ് അദ്ദേഹം എല്ലാ കാര്യത്തിലും തീരുമാനം കൈക്കൊണ്ടിട്ടുള്ളതെന്നും ഹെയ്ഡന്‍ വിശദമാക്കി.

dhoni

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ധോണിയെ അവസാനമായി കളിക്കളത്തില്‍ കണ്ടത്. ഇംഗ്ലണ്ട് വേദിയായ ഐസിസിയുടെ ഏകദിന ലോകകപ്പിലായിരുന്നു ഇത്. ന്യൂസിലാന്‍ഡിനെതിരായ സെമി ഫൈനലില്‍ തോറ്റ് ഇന്ത്യ ലോകകപ്പില്‍ നിന്നു പുറത്തായ ശേഷം ഒരു മല്‍സരം പോലും അദ്ദേഹം കളിച്ചിട്ടില്ല. ഐപിഎല്ലിന്റെ 13ാം സീസണില്‍ സിഎസ്കെയ്ക്കു വേണ്ടി കളിച്ച് ക്രിക്കറ്റിലേക്കു മടങ്ങി വരാന്‍ ധോണി തയ്യാറെടുക്കവെയാണ് കൊവിഡ്-19 വില്ലനായത്. ടൂര്‍ണമെന്റ് അനിശ്ചിത കാലത്തേക്കു മാറ്റി വച്ചിരിക്കുകയാണ് ബിസിസിഐ. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള ധോണിയുടെ മടങ്ങിവരവ് പ്രതീക്ഷകള്‍ക്കും മങ്ങലേറ്റിരിക്കുകയാണ്.

Story first published: Sunday, May 17, 2020, 14:07 [IST]
Other articles published on May 17, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X