മുക്കിയും മൂളിയും സിംബാബ്‌വെയോട് ജയിച്ചു; ക്യാപ്റ്റന്‍ ധോണിക്ക് ആയുസ് നീട്ടിക്കിട്ടി!
ഹരാരെ: മൂന്ന് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയില്‍ അവസാന പന്ത് വരെ പൊരുതിയ ശേഷം സിംബാബ്‌വെ ഇന്ത്യയ്ക്ക് മുന്നില്‍ കീഴടങ്ങി. ഹരാരെയില്‍ നടന്ന മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ വെറും 3 റണ്‍സിന് ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. ആദ്യ കളി തോറ്റ ഇന്ത്യ രണ്ടും മൂന്നും മത്സരങ്ങള്‍ ജയിച്ചാണ് പരമ്പര സ്വന്തം പേരിലാക്കിയത്. നേരത്തെ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു.
ജയിക്കാന്‍ 139 റണ്‍സ് മാത്രം മതിയായിരുന്ന സിംബാബ്‌വെ ഒമ്പതാം ഓവറില്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സില്‍ എത്തിയിരുന്നു. ഓപ്പണര്‍ ചിബാബയെ ആദ്യമേ നഷ്ടപ്പെട്ടെങ്കിലും മസക്ഡാസ, സിബാന്ദ, മൂര്‍, വാലര്‍ എന്നിവര്‍ക്കെല്ലാം മികച്ച തുടക്കം കിട്ടി. എന്നാല്‍ മധ്യനിരയുടെ മെല്ലെപ്പോക്ക് അവര്‍ക്ക് വിനയായി. അവസാന മൂന്നോവറില്‍ 35 റണ്‍സായിരുന്നു സിംബാബ്‌വെയ്ക്ക് വേണ്ടിയിരുന്നത്.

മാരുമയും ചിഗുംബരയും ചേര്‍ന്ന് നടത്തിയ കടന്നാക്രമണമാണ് അവരെ വിജയത്തിന് തൊട്ടടുത്ത് വരെ എത്തിച്ചത്. ബരീന്ദര്‍ സ്രാന്‍ എറിഞ്ഞ അവസാന ഓവറില്‍ വേണ്ടിയിരുന്നത് 21 റണ്‍സ്. അടിച്ചത് 178 റണ്‍സ്. ആദ്യ പന്ത് മാരുമ സിക്‌സറിന് പറത്തി. രണ്ടാം പന്ത് വൈഡ്. അത് വീണ്ടുമെറിഞ്ഞപ്പോള്‍ നോബോളും ഫോറും. എന്നാല്‍ അടുത്ത രണ്ട് പന്തുകള്‍ റണ്‍ വഴങ്ങാതെ സ്രാന്‍ പിടിച്ചുനിന്നു. അവസാന പന്തില്‍ നാല് റണ്‍സ് വേണ്ടിയിരുന്ന സിംബാബ്‌വെയ്ക്ക് റണ്ണൊന്നും എടുക്കാന്‍ പറ്റിയില്ല. ഇന്ത്യയ്ക്ക് കഷ്ടി ജയം. പരമ്പര.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ വന്‍ നാണക്കേടില്‍ നിന്നും രക്ഷിച്ചത് കേദാര്‍ ജാദവിന്റെ 58 റണ്‍സുകളാണ്. തുടക്കത്തിലേ വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയ്ക്ക് റണ്‍ നിരക്ക് ഉയര്‍ത്താനും പറ്റിയില്ല. 13 പന്തില്‍ 9 റണ്‍സെടുത്ത ധോണി പുറത്തായ ശേഷം ഇന്ത്യ അവസാന അഞ്ചോവറില്‍ അടിച്ചെടുത്തത് 51 റണ്‍സാണ്. അര്‍ധസെഞ്ചുറിയോടെ ഇന്ത്യയെ പൊരുതാനുള്ള സ്‌കോറിലെത്തിച്ച ജാദവ് തന്നെയാണ് മാന്‍ ഓഫ് ദ മാച്ച്. ബരീന്ദര്‍ സ്രാന്‍ മാന്‍ ഓഫ് ദ സീരിസായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications