രണ്ടാം ഏകദിനത്തില്‍ ഇന്ത്യ കളി ജയിച്ചത് അംപയറെ പേടിപ്പിച്ചിട്ട്?
ഇന്‍ഡോര്‍: ദക്ഷിണാഫ്രിക്ക ഇന്ത്യക്കെതിരെ ശരാശരി സ്‌കോറായ 248 റണ്‍സ് ചേസ് ചെയ്യുന്നു. വിക്കറ്റുകള്‍ കൃത്യമായ ഇടേവളകളില്‍ വീണിട്ടും ശരിയായ പാതയിലായിരുന്നു സന്ദര്‍ശകര്‍. എന്നാല്‍ നാല്‍പതാമത്തെ ഓവറിലാണ് കളി തിരിഞ്ഞ ആ നിമിഷം ഉണ്ടായത്. ഹര്‍ഭന്‍ സിംഗിന്റെ അവസാന ഓവറില്‍ ബെഹര്‍ദീന്‍ പുറത്ത്. ലെഗ് സ്റ്റംപിന് പുറത്ത് പോയ പന്തില്‍ കീപ്പര്‍ ക്യാച്ചാണ് അംപയറായ വിനീത് കുല്‍ക്കര്‍ണി വിധിച്ചത്.
എന്നാല്‍ പന്ത് ബാറ്റിന്റെ അരികില്‍ പോലും പോയിരുന്നില്ല. നേരത്തെ മോശം തീരുമാനത്തിന്റെ പേരില്‍ ഇതേ അംപയര്‍ക്കെതിരെ ധോണി പരാതിയുമായി രംഗത്തെത്തിയിരുന്നു. ഒരിക്കല്‍ കൂടി ധോണിക്കും ഇന്ത്യന്‍ ടീമിനും എതിരായ തീരുമാനം എടുക്കാന്‍ പറ്റില്ല എന്ന തരത്തിലാണ് വിനീത് കുല്‍ക്കര്‍ണി ആ ഔട്ട് വിധിച്ചത്. ധോണിയും ഹര്‍ബജനും ഒപ്പം ഇന്‍ഡോറിലെ പതിനായിരക്കണക്കായ കാണികളും ഒരുമിച്ച് അപ്പീല്‍ ചെയ്തപ്പോള്‍ ആ സമ്മര്‍ദ്ദത്തില്‍ കുല്‍ക്കര്‍ണി വീണുപോയി.
എന്ന് കരുതി ഈ ഒരു പിഴവില്‍ ഒതുക്കേണ്ടതല്ല ഇന്ത്യയുടെ വിജയം. തകര്‍പ്പന്‍ ടീം വര്‍ക്കും ക്യാപ്റ്റന്‍സിയും ക്യാപ്റ്റന് ചേര്‍ന്ന എം എസ് ധോണി ഇന്നിംഗ്‌സും എടുത്തു പറയേണ്ട കാര്യങ്ങളാണ്. കാണൂ കളിയുടെ ആവേശച്ചിത്രങ്ങള്‍.

ബെഹര്‍ദീന്‍ നിര്‍ഭാഗ്യവാന്‍
എട്ടാം വിക്കറ്റില്‍ റബാദയ്‌ക്കൊപ്പം കളി ഈസിയായി മുന്നോട്ട് കൊണ്ടുപോകുന്നതിനിടെയാണ് അംപയറുടെ പിഴവില്‍ ബെഹര്‍ദീന് വിക്കറ്റ് നഷ്ടമായത്.
ട്വന്റി 20 പരമ്പരയില്‍ ഇന്ത്യയില്‍ നിന്നും കളി തട്ടിയെടുത്ത ബെഹര്‍ദീന്‍ വീണതോടെ കളി ഇന്ത്യയുടെ വരുതിയിലായി.

ധോണിയുടെ ആഘോഷം
ലോകകപ്പ് ജയിച്ചപ്പോള്‍ പോലും കാണാത്ത ആവേശമായിരുന്നു ധോണിക്ക് ഇന്‍ഡോറില്‍ കളി ജയിച്ചപ്പോള്‍. തന്നെ തള്ളിപ്പറഞ്ഞവര്‍ക്കുള്ള മറുപടി കൂടിയായിരുന്നു ധോണിയുടെ ഈ കളി.

ക്യാപ്റ്റന്റെ ഇന്നിംഗ്‌സ്
86 ബോളില്‍ നിന്നും 7 ഫോറുകളുടെയും 4 സിക്‌സറുകളുടെയും അകമ്പടിയോടെ 92 റണ്‍സെടുത്ത ധോണിയാണ് ഇന്ത്യയ്ക്ക് പൊരുതാനുള്ള സ്‌കോര്‍ നേടിയത്. വിമര്‍ശകരുടെ നാവടപ്പിച്ച നായകന്‍ മഹേന്ദ്രസിങ് ധോണിയുടെ മാസ്മരിക പ്രകടനം വെറുതെയായില്ല.

ദക്ഷിണാഫ്രിക്ക ചുരുണ്ടു
മറുപടി ബാറ്റിംഗില്‍ ആരും ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കൂറ്റന്‍ സ്‌കോര്‍ നേടിയില്ല. മുഴുവന്‍ ബാറ്റ്‌സ്മാന്മാരും 43.4 ഓവറില്‍ 225 റണ്‍സെടുക്കുന്നതിനിടെ പവലിയനിലേക്ക് മടങ്ങിയെത്തി. ഇന്ത്യക്ക് ത്രസിപ്പിക്കുന്ന വിജയം.

സ്പിന്നര്‍മാര്‍ തകര്‍ത്തു
മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ സ്പിന്നര്‍ അക്ഷര്‍ പട്ടേലും ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാറുമാണ് ദക്ഷിണാഫ്രിക്കന്‍ നിരയെ തകര്‍ത്തത്. ഹര്‍ഭജനും രണ്ട് വിക്കറ്റ് വീഴ്ത്തി.

കോലിയുടെ ഫീല്‍ഡിങ് നിര്‍ണായകമായി
ബാറ്റിംഗില്‍ പരാജയപ്പെട്ടെങ്കിലും മൂന്ന് മികച്ച ക്യാച്ചുകളോടെ വിരാട് കോലി ജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി.

ഇന്ത്യയ്ക്കും ബാറ്റിംഗ് തകര്‍ച്ച
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒരവസരത്തില്‍ 165 ന് 7 എന്ന നിലയിലായിരുന്നു. രണ്ടാമത്തെ ഓവറില്‍ രോഹിത് ശര്‍മയെ നഷ്ടപ്പെട്ട ഇന്ത്യയ്ക്ക് ഒരവസരത്തിലും മേല്‍ക്കൈ നേടാനായില്ല

രഹാനെയും ധോണിയും രക്ഷിച്ചു
അജിന്‍ക്യ രഹാനെയും ക്യാപ്റ്റന്‍ ധോണിയും നേടിയ അര്‍ധസെഞ്ചുറികളുടെ മികവില്‍ ഇന്ത്യ ഒന്പത് വിക്കറ്റിന് 247 റണ്‍സ് വരെയാണ് എത്തിയത് രഹാനെ 63 പന്തില്‍ നിന്നാണ് 51 റണ്‍സെടുത്തത്.

പറ്റിച്ചത് ഇവര്‍
രോഹിത് 3, ധവാന്‍ 23, കോലി 12, പട്ടേല്‍ 13, കുമാര്‍ 14 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍. അഞ്ച് പന്ത് നേരിട്ട സുരേഷ് റെയ്‌ന റണ്ണൊന്നും എടുക്കാതെ പുറത്തായി.

മാറ്റങ്ങള്‍ ക്ലിക്കായി
അമിത് മിശ്രയെ ഒഴിവാക്കിയാണ് ധോണി ആദ്യ ഇലവനെ തിരഞ്ഞെടുത്തത്. സ്റ്റുവര്‍ട്ട് ബിന്നിയും ടീമിന് പുറത്തായി. പരിക്ക് മൂലം അശ്വിനും ഇന്‍ഡോറില്‍ കളിക്കുന്നില്ല. ഹര്‍ഭജന്‍ സിംഗ്, അക്ഷര്‍ പട്ടേല്‍, മോഹിത് ശര്‍മ എന്നിവരാണ് പകരക്കാരായി എത്തിയത്.

പരമ്പരയില്‍ തിരിച്ചുവരവ്
കാണ്‍പൂരില്‍ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ തോറ്റിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പര ഈ ജയത്തോടെ ഇന്ത്യ 1 - 1ലെത്തിച്ചു. അടുത്ത മത്സരം രാജ്‌കോട്ടില്‍ നടക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications