Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത് രോഹിത്.. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ തല കുനിച്ചത് നേപ്പാളിന് മുന്നില്‍!!

കാഠ്മണ്ഡു: ലോക ക്രിക്കറ്റിലെ റെക്കോര്‍ഡുകളുടെ തമ്പുരാനായ ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഒരു അപൂര്‍വ്വ റെക്കോര്‍ഡ് തകര്‍ക്കപ്പെട്ടു. ഒരു കാലത്തും തകര്‍ക്കപ്പെടില്ലെന്നു കരുതപ്പെട്ടിരുന്ന റെക്കോര്‍ഡാണ് ഇപ്പോള്‍ തിരുത്തപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഐസിസി റാങ്കിങില്‍ ആദ്യ പത്തില്‍ പോലുമില്ലാത്ത ഒരു ടീമിന്റെ താരമാണ് റെക്കോര്‍ഡ് പഴങ്കഥയാക്കി മാറ്റിയിരിക്കുന്നത് എന്നതാണ് കൗതുകകരമായ കാര്യം.

നേപ്പാളിന്റെ 16 കാരനായ താരം രോഹിത് പോഡെലാണ് മാസ്റ്റര്‍ ബ്ലാസ്റ്ററുടെ റെക്കോര്‍ഡ് തകര്‍ത്ത് ലോക ക്രിക്കറ്റിലെ തന്നെ വിസ്മയിപ്പിച്ചിരിക്കുന്നത്.

പ്രായം കുറഞ്ഞ ഫിഫ്റ്റിക്ക് ഉടമ

പ്രായം കുറഞ്ഞ ഫിഫ്റ്റിക്ക് ഉടമ

അന്താരാഷ്ട്ര ക്രിക്കറ്റില്‍ അര്‍ധസെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന സച്ചിന്റെ റെക്കോര്‍ഡാണ് രോഹിത് തിരുത്തിയത്. 16 വയസും 213 ദിവസവും പ്രായമുള്ളപ്പോഴാണ് ചിരവൈരികളായ പാകിസ്താനെതിരേയുള്ള ടെസ്റ്റില്‍ സച്ചിന്‍ അര്‍ധസെഞ്ച്വറി നേടി ചരിത്രത്തിലേക്കു നടന്നു കയറിയത്.
പിന്നീട് ഇത്രയും വര്‍ഷങ്ങള്‍ ഇളക്കം തട്ടാതെ നിന്ന റെക്കോര്‍ഡ് ഇപ്പോള്‍ രാഹുല്‍ തന്റെ പേരിലേക്ക് മാറ്റിയെഴുതിയിരിക്കുകയാണ്. സച്ചിന്റെ നേട്ടം ടെസ്റ്റിലാണെങ്കില്‍ രാഹുല്‍ റെക്കോര്‍ഡിട്ടത് ഏകദിനത്തിലാണെന്നു മാത്രം.

 രാഹുലിന്റെ പ്രായം

രാഹുലിന്റെ പ്രായം

ദിവസങ്ങളുടെ വ്യത്യാസത്തിലാണ് സച്ചിന്റെ റെക്കോര്‍ഡ് രോഹിത് മറികടന്നത്. 16 വയസ്സും 213 ദിവസവും പ്രായമുള്ളപ്പോഴാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഫിഫ്റ്റി തികച്ചതെങ്കില്‍ 16 വയസും 146 ദിവസവും പ്രായമുള്ളപ്പോഴാണ് രോഹിത് ഈ നേട്ടം കൈവരിച്ചത്.
ദുബായില്‍ യുഎഇയ്‌ക്കെതിരേ നടന്ന ഏകദിന മല്‍സരത്തിലായിരുന്നു ചരിത്രം കുറിച്ച രോഹിത്തിന്റെ ഇന്നിങ്‌സ്. 58 പന്തില്‍ 55 റണ്‍സാണ് കളിയില്‍ താരം നേടിയത്.

നേപ്പാളിന്റെ ഭാവി സൂപ്പര്‍ താരം

നേപ്പാളിന്റെ ഭാവി സൂപ്പര്‍ താരം

നേപ്പാള്‍ ക്രിക്കറ്റിലെ ഭാവി സൂപ്പര്‍ താരങ്ങളിലൊരാളെന്നു വിശേഷിപ്പിക്കപ്പെടുന്ന താരം കൂടിയാണ് രോഹിത്. 2016ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ പേസര്‍ കമലേഷ് നാഗര്‍കോട്ടിക്കെതിരേ അഞ്ചു പന്തില്‍ 24 റണ്‍സെടുത്താണ് താരം ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്.
ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ പപ്പുവ ന്യൂ ഗ്വിനിയെ തോല്‍പ്പിച്ച് നേപ്പാള്‍ ഏകദിനത്തി കളിക്കാന്‍ യോഗ്യത നേടിയപ്പോഴും രോഹിത് ടീമിലുണ്ടായിരുന്നു.

Story first published: Monday, January 28, 2019, 11:42 [IST]
Other articles published on Jan 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+