ധാക്ക: വര്‍ഷങ്ങളായി ബംഗ്ലാദേശ് ക്രിക്കറ്റിന്റെ നെടുംതൂണുകളായ മഷ്റഫെ മൊര്‍താസയും ഷാക്കിബ് അല്‍ ഹസ്സനും ദേശീയ കരാറില്‍നിന്നും പുറത്തായി. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പുറത്തിറക്കിയ 16 അംഗ കളിക്കാരില്‍ മൊര്‍താസയും ഷാക്കിബും ഉള്‍പ്പെട്ടിട്ടില്ല. ഡിസംബര്‍ 31 വരെയുള്ള കാലാവധിയിലാണ് കരാര്‍. കരാറില്‍ ഉള്‍പ്പെട്ട കളിക്കാര്‍ക്ക് വാര്‍ഷിക ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
പരിമിത ഓവര്‍ ക്രിക്കറ്റിലും ടെസ്റ്റ് ടീമിലും വ്യത്യസ്തമായാണ് കരാര്‍. ഏഴു കളിക്കാര്‍ മാത്രമാണ് രണ്ട് പട്ടികയിലും ഇടംപിടിച്ചത്. മൂന്ന് വ്യത്യസ്ത കാറ്റഗറികളിലായി കളിക്കാരെ തരംതിരിച്ചിട്ടുണ്ട്. ക്രിക്കറ്റില്‍നിന്നും വിരമിക്കുന്നതിന്റെ ഭാഗമായാണ് മൊര്‍താസയെ ഒഴിവാക്കിയതെന്നാണ് സൂചന. കഴിഞ്ഞദിവസമാണ് താരം ഏകദിന ക്യാപ്റ്റന്‍ പദവിയില്‍ നിന്നും മാറുകയാണെന്ന് പ്രഖ്യാചിച്ചത്. തമീം ഇഖ്ബാല്‍ ആണ് പുതിയ ക്യാപ്റ്റന്‍.
വികാസും പൂജയും; അഞ്ച് ഇന്ത്യന്‍ ബോക്സര്‍മാര്‍ക്ക് ഒളിമ്പിക്സ് യോഗ്യത
ഒത്തുകളിയുമായി ബന്ധപ്പെട്ട് വിലക്ക് ലഭിച്ചത് ഷാക്കിബ് അല്‍ ഹസനും തിരിച്ചടിയായി. ഒക്ടോബര്‍ 29ന് ഷാക്കിബ് സജീവ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുമെങ്കിലും അടുത്തവര്‍ഷത്തെ കരാറില്‍ മാത്രമേ താരത്തെ ഉള്‍പ്പെടുത്തുകയുള്ളൂ. ഒക്ബോര്‍ 18ന് ആരംഭിക്കുന്ന ടി20 ലോകകപ്പില്‍ കളിക്കാന്‍ ഷാക്കിബിന് കഴിയില്ല. ഷാക്കിബിനേയും മൊര്താസയേയും കൂടാതെ ഇമ്രുല്‍ കായെസ്, അബു ഹൈദര്‍ റോണി, സയീദ് ഖാലിദ് അഹമ്മദ്, റുബല്‍ ഹുസൈന്, ഷദ്മാന്‍ ഇസ്ലാം തുടങ്ങിയ കളിക്കാരെയും കരാറില്‍നിന്നും ഒഴിവാക്കി. മുഹമ്മദുള്ള, മുസ്താഫിസുര്‍ റഹ്മാന് തുടങ്ങിയവരെ ടെസ്റ്റില്‍നിന്നും ഒഴിവാക്കി ഏകദിനത്തില്‍ മാത്രമായി ഉള്‍പ്പെടുത്തി. തമീം ഇഖ്ബാല്‍, ലിറ്റന്‍ ദാസ്, നസ്മുള്‍ ഹുസൈന്, മുഷ്ഫിഖുര്‍ റഹീം, മുഹമ്മദ് മിഥുന്, തൈജുള്‍ ഇസ്ലാം, മെഹ്ദി ഹസ്സന് എന്നിവര്‍ മാത്രമാണ് രണ്ട് ഫോര്‍മാറ്റിലും ഉള്‍പ്പെട്ടവര്‍. ടെസ്റ്റ് ക്യാപ്റ്റന്‍ മൊമിനുള്‍ ഹഖിനെ ടെസ്റ്റില്‍ മാത്രമായും ഉള്‍പ്പെടുത്തി.