വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20യില്‍ രോഹിത്തിന്റെ സിംഹാസനം തെറിച്ചു! ഗപ്റ്റില്‍ പുതിയ കിങ്

ടി20യിലെ റണ്‍വേട്ടക്കാരനായി കിവി ഓപ്പണര്‍ മാറി

ടി20 ക്രിക്കറ്റിലെ റണ്‍വേട്ടക്കാരുടെ സിംഹാസനത്തില്‍ പുതിയ രാജാവ്. ന്യൂസിലാന്‍ഡിന്റെ വെറ്ററന്‍ ബാറ്ററും വെടിക്കെട്ട് ഓപ്പണറുമായ മാര്‍ട്ടിന്‍ ഗപ്റ്റിലാണ് വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യന്‍ നായകനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മയ്ക്കാണ് സിംഹാസനം ഒഴിയേണ്ടി വന്നിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസുമായുള്ള മൂന്നാമത്തെയും അവസാനത്തെയും ടി20യിലാണ് രോഹിത്തിനെ പിന്തള്ളി ഗപ്റ്റില്‍ പുതിയ റണ്‍വേട്ടക്കാരനായി മാറിയിരിക്കുന്നത്.

ASIA CUP: ഇന്ത്യ കപ്പടിക്കും!, എക്‌സ് ഫാക്ടര്‍ അവന്‍, വമ്പന്‍ പ്രവചനവുമായി മുന്‍ പാക് പേസര്‍ASIA CUP: ഇന്ത്യ കപ്പടിക്കും!, എക്‌സ് ഫാക്ടര്‍ അവന്‍, വമ്പന്‍ പ്രവചനവുമായി മുന്‍ പാക് പേസര്‍

1

121 ടി20 മല്‍സരങ്ങളില്‍ നിന്നും 3490 റണ്‍സുമായിട്ടാണ് മാര്‍ട്ടിന്‍ ഗപ്റ്റില്‍ ടി20യിലെ റണ്‍മെഷീനായി മാറിയത്. 32.03 ശരാശരിയിലാണ് താരം ഇത്രയും റണ്ണെടുത്തത്. ഉയര്‍ന്ന സ്‌കോര്‍ 105 റണ്‍സാണ്. 132 മല്‍സരങ്ങളില്‍ നിന്നും 32.28 ശരാശരിയില്‍ 3487 റണ്‍സോടെ രോഹിത് ശര്‍മ രണ്ടാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ഹിറ്റ്മാന്‍ ഉയര്‍ന്ന സ്‌കോര്‍ 118 റണ്‍സാണ്.
വെറും മൂന്നു റണ്‍സിന്റെ ലീഡുമായിട്ടാണ് രോഹിത്തിനെ പിന്തള്ളി രോഹിത് കിങായി മാറിയിരിക്കുന്നത്. വരാനിരിക്കുന്ന ഏഷ്യാ കപ്പില്‍ ഗപ്റ്റിലില്‍ നിന്നും ഒന്നംസ്ഥാനം തിരിച്ചുപിടിക്കുകയാവും ഹിറ്റ്മാന്റെ ലക്ഷ്യം.

2

ഐപിഎല്‍ കരിയറിലെ അവസാന പന്തില്‍ വിക്കറ്റ്, അപൂര്‍വ്വ നേട്ടം മൂന്ന് പേര്‍ക്ക് മാത്രം!, അറിയാം

ഓള്‍ടൈം റണ്‍വേട്ടക്കാരുടെ ലിസ്റ്റില്‍ ഇന്ത്യുടെ മുന്‍ നായകന്‍ വിരാട് കോലി (99 ഇന്നിങ്‌സ്, 3308 റണ്‍സ്, ഉയര്‍ന്ന സ്‌കോര്‍ 94*), അയര്‍ലാന്‍ഡിന്റെ പോള്‍ സ്റ്റിര്‍ലിങ് (2975 റണ്‍സ്, 115*), ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് (2855 റണ്‍സ്, 172), പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ ആസം (2686 റണ്‍സ്, 122), ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ (2684 റണ്‍സ്, 100*), പാകിസ്താന്റെ മുന്‍ താരം മുഹമ്മദ് ഹഫീസ് (2514 റണ്‍സ്, 99*), ഇംഗ്ലണ്ട് മുന്‍ നായകന്‍ ഒയ്ന്‍ മോര്‍ഗന്‍ (2458 റണ്‍സ്, 91), പാകിസ്താന്‍ താരം ഷുഐബ് മാലിക്ക് (2435 റണ്‍സ്, 75) എന്നിവരാണ് മൂന്നു മുതല്‍ പത്തു വരെ സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്.

3

വെസ്റ്റ് ഇന്‍ഡീസുമായുള്ള മൂന്നാം ഏകദിനത്തില്‍ 15 റണ്‍സെടുത്ത് മാര്‍ട്ടിന്‍ ഗപ്റ്റില്‍ പുറത്തായിരുന്നു. ഇതോടെയാണ് രോഹിത് ശര്‍മയെ പിന്തള്ളി ടി20യിലെ റണ്‍വേട്ടക്കാരില്‍ അദ്ദേഹം ഒന്നാമനായി മാറിയത്. ഈ മല്‍സരത്തില്‍ ഇറങ്ങുമ്പോള്‍ രോഹിത്തിനെ മറികടക്കാന്‍ ഗപ്റ്റിലിനു വെറും അഞ്ചു റണ്‍സ് മാത്രം മതിയായിരുന്നു. അതു അനായാസം അദ്ദേഹം നേടിയെടുക്കുകയും ചെയ്തു.

4

വലം കൈയന്‍ 11 vs ഇടം കൈയന്‍ 11, ഏകദിനം കളിച്ചാല്‍ ആര് ജയിക്കും?, പരിശോധിക്കാം

വിന്‍ഡീസുമായി തന്നെ നടന്ന കഴിഞ്ഞ ടി20 പരമ്പരയിലായിരുന്നു ഗപ്റ്റിലിനെ പിന്തള്ളി രോഹിത് റണ്‍വേട്ടയിലെ ഒന്നാമനായത്. ആദ്യ കളിയില്‍ അദ്ദേഹം 64 റണ്‍സെടുത്തിരുന്നു. ഇപ്പോള്‍ വിന്‍ഡീസിനെതിരേ തന്നെ ഗപ്റ്റില്‍ ഒന്നാംസ്ഥാനം തിരികെ വാങ്ങിയിരിക്കുകയാണ്.

Story first published: Monday, August 15, 2022, 11:45 [IST]
Other articles published on Aug 15, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X