360 ഡിഗ്രി തിരിഞ്ഞ് സ്വന്തം സ്റ്റമ്പ് ചവിട്ടിയിട്ട് ഗുപ്റ്റില്‍; വേണ്ടാത്തൊരു റെക്കോര്‍ഡുമായി മടക്കം
ലണ്ടന്‍: ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റലിന്റെ പുറത്താകല്‍ സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തുന്നു. ഹിറ്റ് വിക്കറ്റ് ആയാണ് താരം പുറത്താകുന്നത്. എന്നാല്‍, ഹിറ്റ് വിക്കറ്റില്‍ തന്നെ പുതുമയുള്ളൊരു പുറത്താകലായിരുന്നു ഗുപ്റ്റലിന്റേത്. പുറത്തായി ഡ്രസ്സിങ് റൂമിലേക്ക് നടക്കുമ്പോള്‍ ഗുപ്റ്റിലിന് പോലും ചിരിവന്നതും മറ്റൊന്നുകൊണ്ടുമല്ല.

മത്സരത്തില്‍ നന്നായി ബാറ്റ് ചെയ്തുകൊണ്ടിരുന്ന ഗുപ്റ്റില്‍ ഒരു പുള്‍ ഷോട്ടിന് ശ്രമിച്ചതായിരുന്നു. ബാറ്റ് വീശുന്നതിനിടയില്‍ മുഴുവനായും വട്ടംകറങ്ങിയ താരം സിംഗിള്‍ ഓടാനുള്ള ശ്രമത്തിനിടെ കാലിടറി വീഴുകയും ചെയ്തു. ഇതിനിടയിലാണ് കാല്‍ സ്റ്റമ്പില്‍ കൊണ്ടതും. എന്താണ് സംഭവിച്ചതെന്ന് ഗുപ്റ്റിലിന് പൊടുന്നനെ പിടികിട്ടിയതുമില്ല. ലോകകപ്പില്‍ ഇതാദ്യമായാണ് ഒരു ന്യൂസിലന്‍ഡ് താരം ഹിറ്റ് വിക്കറ്റിലൂടെ പുറത്താകുന്നത്. ആ റെക്കോര്‍ഡും ഗുപ്റ്റിലിന്റെ പേരിലായി.
കളിയില്‍ 35 റണ്‍സെടുത്ത് താരം പുറത്തായശേഷം തുടരെ രണ്ടു വിക്കറ്റുകള്‍കൂടി വീണതോടെ ന്യൂസിലന്‍ഡ് സമ്മര്‍ദ്ദത്തിലായിരുന്നു. എന്നാല്‍, അവസാന ഓവര്‍ വരെ ക്ഷമയോടെ ബാറ്റ് ചെയ്ത ക്യാപ്റ്റന്‍ കെയന്‍ വില്യംസ് ടീമിനെ ജയത്തിലേക്ക് നയിച്ചു. ലോകകപ്പില്‍ ഒരു ജയം മാത്രം സ്വന്തമായുള്ള ദക്ഷിണാഫ്രിക്ക ഇതോടെ നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications