ഇന്ത്യയല്ല ബംഗ്ലാദേശ്; ആദ്യ ഏകദിനത്തില്‍ തകര്‍പ്പന്‍ ജയവുമായി ന്യൂസിലന്‍ഡ്
നേപ്പിയര്‍: ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പര തോല്‍വിക്ക് പിന്നാലെ ബംഗ്ലാദേശിനെതിരെ ജയവുമായി ന്യൂസിലന്‍ഡ്. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 8 വിക്കറ്റിന്റെ വമ്പന്‍ ജയമാണ് ന്യൂസിലന്‍ഡ് ആഘോഷിച്ചത്. 233 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലന്‍ഡ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. സെഞ്ച്വറി നേടിയ മാര്‍ട്ടിന്‍ ഗുപ്റ്റിലാണ് കിവീസിന്റെ വിജയം അനായാസമാക്കിയത്.

ഇന്ത്യയ്‌ക്കെതിരെ 4-1 എന്ന നിലയില്‍ പരമ്പര തോറ്റ ന്യൂസിലന്‍ഡിന് ബംഗ്ലാദേശ് എതിരാളികളേ ആയിരുന്നില്ല. സന്ദര്‍ശകരെ കുറഞ്ഞ സ്‌കോറില്‍ എറിഞ്ഞിട്ട ടീം 44.3 ഓവറില്‍ ലക്ഷ്യം പിന്തുടരുകയും ചെയ്തു. തുടക്കത്തില്‍തന്നെ ഓപ്പണര്‍മാരെ നഷ്ടപ്പെട്ടതാണ് ബംഗ്ലാദേശിന് തിരിച്ചടിയായത്. തമിം ഇഖ്ബാല്‍(5), ലിറ്റന്‍ ദാസ്(1) എന്നിവര്‍ക്ക് രണ്ടക്കം കടക്കാനായില്ല.
സൗമ്യ സര്‍ക്കാര്‍(30), മുഹമ്മദ് മിഥുന്‍(62), മെഹ്ദി ഹസന്‍(26), മുഹമ്മദ് സെയ്ഫുദ്ദീന്‍(41) എന്നിവരാണ് ബംഗ്ലാദേശിന്റെ പ്രധാന സ്‌കോറര്‍മാര്‍. ന്യൂസിലന്‍ഡിനായി ട്രെന്റ് ബോള്‍ട്ടും മിച്ചല്‍ സാന്റ്‌നറും 3 വിക്കറ്റ് വീതം വീഴ്ത്തി. മാത്യു ജെയിംസ് ഹെന്റി, ലോക്കി ഫെര്‍ഗൂസന്‍ എന്നിവര്‍ 2 വിക്കറ്റ് വീതവും സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡിന് വേണ്ടി മാര്‍ട്ടിന്‍ ഗുപ്റ്റില്‍(117), ഹെന്റി നിക്കോളാസ്(53), റോസ് ടെയ്‌ലര്‍(45) എന്നിവരാണ് കാര്യമായി സ്‌കോര്‍ ചെയ്തത്. മൂന്നു മത്സര പരമ്പരയിലെ രണ്ടാം മത്സരം ശനിയാഴ്ച നടക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications