ബാര്‍ബഡോസ്: ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പിച്ച് ഓസ്‌ട്രേലിയ ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് കിരീടം സ്വന്തമാക്കി. 58 റണ്‍സിനായിരുന്നു ഓസ്‌ട്രേലിയയുടെ ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 9 വിക്കറ്റിന് 270 റണ്‍സെടുത്തപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിന്റെ പോരാട്ടം 212 റണ്‍സില്‍ ഒതുങ്ങി. 32 റണ്‍സും മൂന്ന് വിക്കറ്റുമായി തിളങ്ങിയ മിച്ചല്‍ മാര്‍ഷാണ് ഫൈനലിലെ മാന്‍ ഓഫ് ദ മാച്ച്.
Read Also: വിരമിച്ചാല്‍ ട്രോളാതെ വിടുമെന്ന് കരുതിയോ; ട്രോളന്മാര്‍ ഡാ.. മെസ്സിക്ക് ട്രോളോടെ ഗുഡ് ബൈ!
ടോസ് നേടിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്യാനായിരുന്നു ഓസ്‌ട്രേലിയയുടെ തീരുമാനം. 4.3 ഓവറില്‍ 28 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയ അവര്‍ക്ക് ആഗ്രഹിച്ച തുടക്കവും കിട്ടി. 57 റണ്‍സെടുത്ത് പുറത്താകാതെ നിന്ന വിക്കറ്റ് കീപ്പര്‍ മാത്യു വേഡാണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. ആരോണ്‍ ഫിഞ്ച് 47, സ്റ്റീവ് സ്മിത്ത് 46, മിച്ചല്‍ മാര്‍ഷ് 32, ജോര്‍ജ് ബെയ്‌ലി 22, മിച്ചല്‍ സ്റ്റാര്‍ക്ക് 17 എന്നിങ്ങനെ പോകുന്നു മറ്റ് പ്രമുഖ സ്‌കോറര്‍മാരുടെ നിര. വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി ഹോള്‍ഡറും ഗബ്രിയേലും രണ്ട് വീതം വിക്കറ്റുകളെടുത്തു.

എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിന് ആഗ്രഹിച്ച തുടക്കം കിട്ടിയില്ല. പത്തൊമ്പതാമത്തെ ഓവറില്‍ സ്‌കോര്‍ 68 എല്‍ എത്തുമ്പോഴേക്ക് അവരുടെ മൂന്നാമത്തെ ബാറ്റ്‌സ്മാനും രണ്ടക്കം കാണാതെ പവലിയനില്‍ തിരിച്ചെത്തിയിരുന്നു. 45 റണ്‍സെടുത്ത ചാള്‍സും 40 റണ്‍സെടുത്ത രാംദിനും മാത്രമാണ് പൊരുതാനുണ്ടായിരുന്നത്. ക്യാപ്റ്റന്‍ ഹോള്‍ഡര്‍ 34ഉം പൊളളാര്‍ഡ് 20ഉം നരൈന്‍ 23ഉം റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കയാണ് ടൂര്‍ണമെന്റിലെ മൂന്നാമത്തെ ടീം.