Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇവര്‍ തീരുമാനിക്കും ബിഗ് 5ന്‍റെ വിധി!! ലോകകപ്പിലെ തുറുപ്പുചീട്ടുകള്‍, ഒരു ടീമിന് ഒന്നല്ല 2 പേര്‍

ലോകകപ്പിലെ തുറുപ്പുചീട്ടുകള്‍ ഇവരാണ് | Oneindia Malayalam

ദില്ലി: ഇംഗ്ലണ്ടില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ അവസാനവട്ട തയ്യാറെടുപ്പിലാണ് ടീമുകള്‍. കിരീടഫേവിറ്റുകളായ വമ്പന്‍ ടീമുകളെല്ലാം വലിയ പ്രതീക്ഷയോടെയാണ് ലോകകപ്പിനെ ഉറ്റുനോക്കുന്നത്. ആതിഥേയരായ ഇംഗ്ലണ്ടിനെക്കൂടാതെ ഇന്ത്യ, ഓസ്‌ട്രേലിയ, പാകിസ്താന്‍, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കാണ് ലോകകപ്പില്‍ കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ആതിഥേയരെന്ന ആനുകൂല്യം ഇംഗ്ലണ്ടിനെ പട്ടികയില്‍ മുന്നില്‍ നിര്‍ത്തുന്നു.

ബിഗ് ഫൈവില്‍പ്പെട്ട ഈ ടീമുകള്‍ക്കെല്ലാം അടുത്ത ലോകകപ്പില്‍ തുറുപ്പുചീട്ടുകളുണ്ട്. ബാറ്റിങിലും ബൗളിങിലും ഓരോ മിന്നും താരങ്ങളിലാണ ടീമുകളുടെ പ്രതീക്ഷകള്‍. ഇവര്‍ ആരൊക്കെയെന്നു നോക്കാം.

ഓസ്‌ട്രേലിയ (ആരോണ്‍ ഫിഞ്ച്, മിച്ചെല്‍ സ്റ്റാര്‍ക്ക്)

ഓസ്‌ട്രേലിയ (ആരോണ്‍ ഫിഞ്ച്, മിച്ചെല്‍ സ്റ്റാര്‍ക്ക്)

വിലക്കിനെ തുടര്‍ന്നു ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണറും ടീമിന് പുറത്തായതിനാല്‍ ഓസ്‌ട്രേലിയന്‍ ബാറ്റിങിന്റെ നെടുംതൂണ്‍ ആരോണ്‍ ഫിഞ്ചാണ്. ലോകകപ്പിലും കംഗാരുക്കളുടെ ബാറ്റിങ് പ്രതീക്ഷ അദ്ദേഹത്തിലാണ്. ഓപ്പണിങിലും മധ്യനിരയിലും ഒരുപോലെ തിളങ്ങാന്‍ ഫിഞ്ച് കേമനാണ്.
നിലവിലെ ലോക ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ കിരീടം നിലനിര്‍ത്താനുറച്ച് ഇംഗ്ലണ്ടിലെത്തുമ്പോള്‍ ഫിഞ്ചിന്റെ പ്രകടനം നിര്‍ണായകമാവും.
ബൗളിങില്‍ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്കാണ് ഓസീസിന്റെ കുന്തമുന. മാച്ച് വിന്നറെന്നു തെളിയിച്ചു കഴിഞ്ഞ താരമാണ് അദ്ദേഹം. രണ്ടു വശങ്ങളിലേക്കും പന്ത് സ്വിങ് ചെയ്യിക്കുന്നതില്‍ അഗ്രഗണ്യനാണ് സ്റ്റാര്‍ക്ക്.

ന്യൂസിലാന്‍ഡ് (കെയ്ന്‍ വില്ല്യംസണ്‍, ട്രെന്റ് ബോള്‍ട്ട്)

ന്യൂസിലാന്‍ഡ് (കെയ്ന്‍ വില്ല്യംസണ്‍, ട്രെന്റ് ബോള്‍ട്ട്)

ക്യാപ്റ്റന്‍ കൂടിയായ കെയ്ന്‍ വില്ല്യംസണാണ് ബാറ്റിങില്‍ ന്യൂസിലാന്‍ഡിന്റെ തുറുപ്പുചീട്ട്. ഗംഭീര പ്രകടനമാണ് താരം കിവീസിനായി കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായും വില്ല്യംസണ്‍ റണ്‍സ് വാരിക്കൂട്ടിയിരുന്നു. 2015ലെ കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പുകള്‍ കൂടിയായ ന്യൂസിലാന്‍ഡിനെ മുന്നില്‍ നിന്നു നയിക്കാന്‍ ശേഷിയുള്ള താരമാണ് അദ്ദേഹം. ബാറ്റിങില്‍ മാത്രമല്ല ക്യാപ്റ്റന്‍സിയിലും കേമനാണ് വില്ല്യംസണ്‍.
നിലവില്‍ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച പേസര്‍മാരില്‍ ഒരാളായ ട്രെന്റ് ബോള്‍ട്ടാണ് ബൗളിങില്‍ കിവികളുടെ തുറുപ്പുചീട്ട്. ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായ താരം ന്യൂ ബോള്‍ കൊണ്ടും മായാജാലം സൃഷ്ടിക്കാറുണ്ട്. തുടര്‍ച്ചയായി 140 കിലോമീറ്ററിനു മുകളില്‍ വേഗത്തില്‍ പന്തെറിയാനും ബോള്‍ട്ടിനാവും.

ഇംഗ്ലണ്ട് (ജോ റൂട്ട്, ബെന്‍ സ്‌റ്റോക്‌സ്)

ഇംഗ്ലണ്ട് (ജോ റൂട്ട്, ബെന്‍ സ്‌റ്റോക്‌സ്)

ഇംഗ്ലണ്ട് ബാറ്റിങ് നിരയിലെ സൂപ്പര്‍ താരമാണ് ജോ റൂട്ട്. ലോകകപ്പില്‍ തീര്‍ച്ചയായും ടീമിന്റെ വലിയ പ്രതീക്ഷകളിലൊന്ന് കൂടിയാണ് അദ്ദേഹം. ഇന്ത്യക്കെതിരായ കഴിഞ്ഞ ഏകദിന പരമ്പരയിലൂടെ റൂട്ട് ഫോം വീണ്ടെടുത്തത് ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. നിലവില്‍ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം പ്രതിസന്ധി ഘട്ടങ്ങളില്‍ മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കൡക്കാന്‍ കേമനാണ്.
ബൗളിങില്‍ ഓള്‍റൗണ്ടര്‍ കൂടിയായ ബെന്‍ സ്‌റ്റോക്‌സിന്റെ പ്രകടനം ലോകകപ്പില്‍ ഇംഗ്ലണ്ടിന് നിര്‍ണായകമാവും. തന്റെ യഥാര്‍ഥ ഫോമിലേക്കുയരാനായാല്‍ ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം നേടാന്‍ ശേഷിയുള്ള താരമാണ് അദ്ദേഹം. വലിയ കൂട്ടുകെട്ടുകള്‍ തകര്‍ത്തുന്നതില്‍ പ്രത്യേക മിടുക്ക് തന്നെ സ്റ്റോക്‌സിനുണ്ട്.

പാകിസ്താന്‍ (ബാബര്‍ അസം, മുഹമ്മദ് ആമിര്‍)

പാകിസ്താന്‍ (ബാബര്‍ അസം, മുഹമ്മദ് ആമിര്‍)

പാകിസ്താന്റെ വിരാട് കോലിയെന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ് യുവ ബാറ്റ്‌സ്മാന്‍ ബാബര്‍ അസം. ലോകകപ്പില്‍ പാകിസ്താന്റെ തുറുപ്പുചീട്ടുകളിലൊന്നും അദ്ദേഹം തന്നെ. ഇന്നിങ്‌സുകള്‍ കെട്ടിപ്പെടുക്കുന്നതില്‍ മിടുക്കനായ ബാബര്‍ മികച്ച ഫീല്‍ഡര്‍ കൂടിയാണ്. ലോകകപ്പില്‍ താരത്തില്‍ ഏറെ പ്രതീക്ഷകളാണ് പാകിസ്താനുള്ളത്.
ബൗളിങില്‍ ടീമിന്റെ കുന്തമുനയാവുക പേസര്‍ മുഹമ്മദ് ആമിറായിരിക്കും. നിലവവില്‍ അല്‍പ്പം ഫോമൗട്ടാണെങ്കിലും ലോകകപ്പിനു മുമ്പ് താരം താളം വീണ്ടെടുക്കുമെന്നാണ് പാകിസ്താന്റെ കണക്കുകൂട്ടല്‍. എത്ര ശക്തമായ ബാറ്റിങ് ലൈനപ്പും തകര്‍ക്കാനുള്ള പ്രഹരശേഷി ആമിറിനുണ്ട്.

ഇന്ത്യ (വിരാട് കോലി, ഭുവനേശ്വര്‍ കുമാര്‍)

ഇന്ത്യ (വിരാട് കോലി, ഭുവനേശ്വര്‍ കുമാര്‍)

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്നു വിശേഷിപ്പിക്കപ്പെടുന്ന വിരാട് കോലിയാണ് ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ട്. ടീമിനെ ഒറ്റയ്ക്കു ജയിപ്പിക്കന്‍ ശേഷിയുള്ള ചുരുക്കം ചില താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം. കരിയറിലെ സുവര്‍ണകാലത്തിലൂടെ കടന്നുപോവുന്ന കോലി ലോകകപ്പിലും ഫോം ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ്.
അതേസമയം, ബൗളിങില്‍ നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ന്യൂബൗളറായ ഭുവനേശ്വര്‍ കുമാറാണ് ഇന്ത്യന്‍ തുറുപ്പുചീട്ട്. ഒരേ വേഗത്തില്‍ തുടര്‍ച്ചയായി പന്തെറിയാനും ഇരുവശങ്ങളിലേക്കും പന്ത് സ്വിങ് ചെയ്യിക്കാനും താരത്തിനാവും. ബൗളിങില്‍ മാത്രമല്ല ബാറ്റിങില്‍ വാലറ്റത്ത് നിര്‍ണായക സംഭാവനകള്‍ നല്‍കാനും ഭുവിക്കു കഴിയും.

Story first published: Saturday, October 13, 2018, 14:20 [IST]
Other articles published on Oct 13, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+