വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: സച്ചിനോ, കോലിയോ- ആരുടെ ഫാനെന്നു ഗില്ലിനോടു ലബ്യുഷെയ്ന്‍, മറുപടി ഇങ്ങനെ

ബാറ്റിങിനിടെയായിരുന്നു ലബ്യുഷെയ്‌ന്റെ കുസൃതിച്ചോദ്യം

സിഡ്‌നി: ഓസ്‌ട്രേലിയന്‍ താരങ്ങള്‍ കളിമികവ് കൊണ്ടു മാത്രമല്ല എതിരാളികളെ സ്ലെഡ്ജിങിലൂടെയും മലര്‍ത്തിയടിക്കാന്‍ പണ്ടു മുതല്‍ കേമന്‍മാരാണ്. പ്രകോപിപ്പിച്ചും ഭയപ്പെടുത്തിയുമെല്ലാം എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കിയാണ് ഓസീസ് മുമ്പു മുതല്‍ ജയിച്ചുപോരുന്നത്. എന്നാല്‍ പഴയ ഓസീസ് ടീമില്‍ നിന്നും ഇപ്പോഴത്തെ ടീം വളരെയേറെ മാറിക്കഴിഞ്ഞു. മുമ്പത്തേതു പോലെ പരിധിവിട്ട സ്ലെഡ്ജിങിനൊന്നും ഇപ്പോള്‍ അവര്‍ മുതിരാറില്ല.

1

ഐപിഎല്‍ ഉള്‍പ്പെടെയുള്ള ഫ്രാഞ്ചൈസി ലീഗുകളുടെ വരവോടെ ലോക ക്രിക്കറ്റില്‍ താരങ്ങള്‍ തമ്മിലുള്ള അകലം കുറഞ്ഞിരിക്കുകയാണ്. ഇതു തന്നെയാണ് സ്ലെഡ്ജിങ് മയപ്പെടാനുള്ള പ്രധാന കാരണം. പറഞ്ഞുവരുന്നത് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ സിഡ്‌നിയില്‍ നടന്നു കൊണ്ടിരിക്കുന്ന മൂന്നാം ടെസ്റ്റിനെക്കുറിച്ചാണ്. ഈ ടെസ്റ്റില്‍ ഇതുവരെ രണ്ടു ടീമുകളുടെയും താരങ്ങളുടെ ഭാഗത്തു നിന്നു സ്ലെഡ്ജിങോ കൊമ്പുകോര്‍ക്കലോ ഉണ്ടായിട്ടില്ല. എന്നാല്‍ ഓസീസ് താരം മാര്‍നസ് ലബ്യുഷെയ്ന്‍ ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനോടു ബാറ്റിങിനിടെ ചില നിഷ്‌കളമായ ചോദ്യങ്ങള്‍ ചോദിച്ച് താരത്തിന്റെ ഏകാഗ്രത നഷ്ടപ്പെടുത്താന്‍ ശ്രമിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വൈറലാവുകയാണ്. സ്റ്റംപ് മൈക്കിലൂടെയാണ് ഇരുവരുടെയും സംഭാഷണം ലോകമറിഞ്ഞത്.

അപകടകാരിയായ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്കിനെതിരേ ഗില്‍ ശ്രദ്ധയോടെ ബാറ്റ് ചെയ്യവെയായിരുന്നു ഷോര്‍ട്ട് ലെഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ലബ്യുഷെയ്‌നിന്റെ ചോദ്യം. ഇന്ത്യന്‍ ഇന്നിങ്‌സിലെ മൂന്നാമത്തെ ഓവറിലായിരുന്നു ഇത്. സ്റ്റാര്‍ക്ക് ബൗള്‍ ചെയ്ത ശേഷം അടുത്തേക്കു വന്ന അദ്ദേഹം ഗില്ലിനോടു നിങ്ങളുടെ ഫേവറിറ്റ് താരം ആരാണെന്നു ചോദിക്കുകയായിരുന്നു. ഈ ബോളിനു ശേഷം പറയാമെന്നായിരുന്നു ഗില്ലിന്റെ മറുപടി. പക്ഷെ ലബ്യുഷെയ്ന്‍ വിട്ടില്ല. മല്‍സരശേഷം പറയുമോ? സച്ചിന്‍ ടെണ്ടുല്‍ക്കറാണോ? അല്ലെങ്കില്‍ വിരാട് കോലിയാണോയെന്നും ഓസീസ് താരം ചോദിക്കുന്നതായി മൈക്ക് സ്റ്റംപിലൂടെ കേള്‍ക്കാം. പക്ഷെ ഗില്‍ ഇതിനോടു പ്രതികരിച്ചില്ല.

2

ലബ്യുഷെയ്‌നിന്റെ ഈ ചോദ്യങ്ങളൊന്നും ഗില്ലിന്റെ ഏകാഗ്രതയെ ബാധിച്ചില്ല. മികച്ച ബോളുകള്‍ക്കു അര്‍ഹിച്ച ബഹുമാനം നല്‍കിയും മോശം ബോളുകളെ പ്രഹരിച്ചും താരം റണ്‍സ് അടിച്ചെടുത്തു. കരിയറിലെ ആദ്യ ടെസ്റ്റ് ഫിഫ്റ്റി പൂര്‍ത്തിയാക്കിയ ശേഷമാണ് ഗില്‍ ക്രീസ് വിട്ടത്. 101 ബോളുകള്‍ നിന്നും എട്ടു ബൗണ്ടറികളടക്കം 50 റണ്‍സെടുത്ത ഗില്ലിനെ പാറ്റ് കമ്മിന്‍സിന്റെ ബൗളിങില്‍ ഗ്രീന്‍ പിടികൂടുകയായിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ രോഹിത് ശര്‍മയോടൊപ്പം 70 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ ഗില്ലിനായിരുന്നു. താരത്തിന്റെ കരിയറിലെ രണ്ടാമത്തെ മാത്രം ടെസ്റ്റായിരുന്നു ഇത്.

Story first published: Friday, January 8, 2021, 14:56 [IST]
Other articles published on Jan 8, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X