വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പാക് സൈന്യത്തില്‍ ചേരണോ.. സാമുവല്‍സ് പെണ്ണുപിടിയനെന്ന്.. ചിത്രങ്ങള്‍ തെളിവുകള്‍.. ഒന്നും വെറുതെയല്ല!

By Kishor

പാകിസ്താന്‍ സൈന്യത്തില്‍ ചേരാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് ആരാധകരെ ഞെട്ടിച്ച വെസ്റ്റ് ഇന്‍ഡീസ് മര്‍ലോണ്‍ സാമുവല്‍സിന് പണികിട്ടി. അയല്‍രാജ്യമായ പാകിസ്താന്റെ പട്ടാളത്തില്‍ താല്‍പര്യം കാണിച്ച സാമുവല്‍സിനെതിരെ ചില ഇന്ത്യന്‍ മാധ്യമങ്ങളാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വിടുന്നത്.

Read Also: കോലി അള്‍ട്ടിമേറ്റ് ബുള്ളി.. സ്ഥാനം കുരങ്ങിനും പട്ടിക്കുമൊപ്പം.. ഓസ്‌ട്രേലിയ തീക്കളി നിര്‍ത്തിക്കോ.. അതാണ് നല്ലത്!!

Read Also: സുചിലീക്‌സിന് പിന്നില്‍ ചിമ്പു? ധനുഷിന് മാത്രമല്ല നയന്‍താരയ്ക്കും പണി കിട്ടാന്‍ ഇരിക്കുന്നതേയുള്ളൂ, വീഡിയോ!!

സാമുവല്‍സ് പെണ്ണുപിടിയനോ

സാമുവല്‍സ് പെണ്ണുപിടിയനോ

സ്വഭാവദൂഷ്യത്തിന്റെ പേരില്‍ നേരത്തെ വിവാദത്തിലായ സാമുവല്‍സ് പെണ്ണുപിടിയനും കൂടിയാണെന്നാണ് ആരോപണം. പാക് സൈന്യത്തില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ച സാമുവല്‍സിന് സോഷ്യല്‍ മീഡിയയിലും കനത്ത എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നിരുന്നു. സാമുവല്‍സിന്റെ ചിത്രങ്ങള്‍ ഡെയ്‌ലി ഭാസ്‌കര്‍ പ്രസിദ്ധീകരിച്ചത് നോക്കൂ..

വിവാദ നായകനാണ്

വിവാദ നായകനാണ്

വെസ്റ്റ് ഇന്‍ഡീസിന്റെ ഓള്‍റൗണ്ടര്‍ മര്‍ലോണ്‍ സാമുവല്‍ വിവാദത്തില്‍ പെടുന്നത് ഇത് ആദ്യമായിട്ടല്ല. ഒത്തുകളി വിവാദത്തിലും കൈ മടക്കി ബൗള്‍ ചെയ്തും സാമുവല്‍സ് ഇതിന് മുമ്പും വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. ബൗളിങ് ആക്ഷന്‍ സംശയത്തിലായതിനെ തുടര്‍ന്ന് ഐ സി സി വിലക്കുക വരെ ചെയ്തിട്ടുണ്ട്.

 ജമൈക്കക്കാരന്‍

ജമൈക്കക്കാരന്‍

വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി കളിക്കുന്ന ജമൈക്കക്കാരനാണ് മര്‍ലോണ്‍ സാമുവല്‍സ്. വലംകൈ ബാറ്റിങ്, വലംകൈ ഓഫ് സ്പിന്‍ ബൗളിംഗ്. മികച്ച് അത്‌ലറ്റ്. തകര്‍പ്പന്‍ ഫീല്‍ഡര്‍. - ഇതാണ് 36 കാരനായ മര്‍ലോണ്‍ സാമുവല്‍സ്.

സൂപ്പര്‍ താരമാണ്

സൂപ്പര്‍ താരമാണ്

ടെസ്റ്റായാലും ഏകദിനമായാലും ട്വന്റി 20യായാലും വിന്‍ഡീസിന്റെ വിശ്വസ്ത താരമാണ് സാമുവല്‍സ്. കരീബിയന്‍ പ്രീമിയര്‍ ലീഗ് പോലുള്ള ട്വന്റി 20 ലീഗുകളിലും സാമുവല്‍സ് സ്ഥിരം സാന്നിധ്യമാണ്.

ഐ പി എല്ലില്‍

ഐ പി എല്ലില്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും സാമുവല്‍സ് കളിച്ചിട്ടുണ്ട്. പുനെ വാരിയേഴ്‌സിന്റെ താരമായിരുന്നു. 2013ല്‍ വിഡ്‌സന്‍ ക്രിക്കറ്ററായിരുന്നു. വെസ്റ്റ് ഇന്‍ഡീസിന്റെ മികച്ച ഏകദിന താരത്തിനുള്ള പുരസ്‌കാരവും കിട്ടിയിട്ടുണ്ട്.

 വിവാദമായ വീഡിയോ

വിവാദമായ വീഡിയോ

മര്‍ലോണ്‍ സാമുവല്‍സിന്റെ ആഗ്രഹമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെയാകെ ഞെട്ടിച്ചിരിക്കുന്നത്. ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് താരം ആ ആഗ്രഹം പറഞ്ഞത്. പാകിസ്താന്‍ സൈന്യത്തില്‍ ചേരാന്‍ ആഗ്രഹമുണ്ടെന്നാണ് സാമുവല്‍സ് തുറന്ന് പറഞ്ഞത്.

സല്യൂട്ടുമുണ്ട്

സല്യൂട്ടുമുണ്ട്

പാക് സൈന്യത്തില്‍ ചേരാന്‍ ആഗ്രഹമുണ്ട് എന്ന് പറയുക മാത്രമല്ല, സൈനിക മേധാവി ഖമര്‍ ജാവേദ് ബാജ്വയെ സാമുവല്‍സ് സല്യൂട്ടടിക്കുകയും ചെയ്തു. ഇതെല്ലാം പാകിസ്താനിലെ കാണികള്‍ക്ക് ഇഷ്ടപ്പെട്ടെങ്കിലും വിന്‍ഡീസ് ഫാന്‍സിനെ ഞെട്ടിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ.

എല്ലാം പിഎസ്എല്ലില്‍

എല്ലാം പിഎസ്എല്ലില്‍

കഴിഞ്ഞ ദിവസം സമാപിച്ച പാകിസ്താന്‍ സൂപ്പര്‍ ലീഗ് ടൂര്‍ണമെന്റിന് സൈന്യം ഒരുക്കിയ മികച്ച സുരക്ഷയാണ് സാമുവല്‍സിനെ ആകര്‍ഷിച്ചത്. പിഎസ്എല്ലില്‍ ചാംപ്യന്‍മാരായ പെഷാവര്‍ സല്‍മി ടീമംഗമാണ് 36കാരനായ സാമുവല്‍സ്.

മികച്ച സുരക്ഷ ഒരുക്കി

മികച്ച സുരക്ഷ ഒരുക്കി

പാകിസ്താന്‍ സൈന്യം ടൂര്‍ണമെന്റിന് മികച്ച സുരക്ഷയാണ് ഒരുക്കിയതെന്നും താന്‍ പാകിസ്താന്‍ ക്രിക്കറ്റിനെ പിന്തുണയ്ക്കുന്നു എന്നും സാമുവല്‍സ് പറഞ്ഞു. ജമൈക്കയില്‍ നിരവധി പാകിസ്താനികള്‍ക്കൊപ്പം ഞാന്‍ സമയം ചെലവഴിച്ചിട്ടുണ്ട്. അവരെല്ലാം എന്റെ സുഹൃത്തുക്കളാണ്.

പാകിസ്താനെ ഇഷ്ടമാണ്

പാകിസ്താനെ ഇഷ്ടമാണ്

ഹൃദയം കൊണ്ട് ഞാനൊരു പാകിസ്താന്‍കാരനാണ്. അതുകൊണ്ടു തന്നെ പിഎസ്എല്ലില്‍ കളിക്കാന്‍ ഓഫര്‍ ലഭിച്ചപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ ഇവിടേക്കു വരികയായിരുന്നുവെന്നു സാമുവല്‍സ് പറഞ്ഞു.

ഞാനൊരു സൈനികനുമാണ്

ഞാനൊരു സൈനികനുമാണ്

ജനറല്‍ നിങ്ങളെ ഞാന്‍ സല്യൂട്ട് ചെയ്യുന്നു. നിങ്ങള്‍ എന്നെ പാക് സൈന്യത്തിലെടുക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍. പാകിസ്താന്‍ സൈന്യത്തിനു വേണ്ടി പ്രവര്‍ത്തിക്കാനും താന്‍ ആഗ്രഹിക്കുന്നതായി താരം വ്യക്തമാക്കിയിരുന്നു.

പാകിസ്താന്‍ ക്രിക്കറ്റിന് പിന്തുണ

പാകിസ്താന്‍ ക്രിക്കറ്റിന് പിന്തുണ

പാകിസ്താനിലേക്ക് ക്രിക്കറ്റ് മടങ്ങിവരണമെന്നാണ് എന്റെ ആഗ്രഹം. മരിക്കുന്നതുവരെ അവരെ പിന്തുണയ്ക്കുക തന്നെ ചെയ്യും. ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നു ഞാന്‍ പറയുന്നു, പാകിസ്താന്‍ ഞാന്‍ നിങ്ങള്‍ക്കൊപ്പമാണ്- സാമുവല്‍സ് നയം വ്യക്തമാക്കി.

Story first published: Wednesday, March 15, 2017, 12:47 [IST]
Other articles published on Mar 15, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X