For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സാമുവല്‍സ് അടിച്ചുപൊളിച്ചു; വെസ്റ്റ് ഇന്‍ഡീസ് ഓസ്‌ട്രേലിയയെ തോല്‍പിച്ചു!

By Muralidharan

ഗയാന: ത്രിരാഷ്ട്ര ഏകദിന ടൂര്‍ണമെന്റില്‍ വെസ്റ്റ് ഇന്‍ഡീസിന് കരുത്തരായ ഓസ്‌ട്രേലിയയ്‌ക്കെതിരെ ജയം. നാല് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് വെസ്റ്റ് ഇന്‍ഡീസ് കംഗാരുക്കള്‍ക്ക് മേല്‍ ആഘോഷിച്ചത്. ജയിക്കാന്‍ 266 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസ് 26 പന്തുകളും നാല് വിക്കറ്റും ബാക്കി നില്‍ക്കേ ലക്ഷ്യം കണ്ടു. 92 റണ്‍സുമായി വിന്‍ഡീസ് പോരാട്ടം നയിച്ച മര്‍ലോണ്‍ സാമുവല്‍സ് ആണ് മാന്‍ ഓഫ് ദ മാച്ച്.

ഈ ടൂര്‍ണമെന്റിലെ സ്‌കോര്‍ നില വെച്ച് നോക്കിയാല്‍ മാന്യമായ ടോട്ടലാണ് ഓസ്‌ട്രേലിയ പടുത്തുയര്‍ത്തിയത്. 98 റണ്‍സെടുത്ത യുവ ഓപ്പണര്‍ ഉസ്മാന്‍ ഖ്വാജയായിരുന്നു അവരുടെ ടോപ് സ്‌കോറര്‍. 123 പന്തില്‍ നാല് ഫോറും 3 സിക്‌സും സഹിതമാണ് ഖ്വാജ 98 റണ്‍സടിച്ചത്. ആരോണ്‍ ഫിഞ്ച് പൂജ്യത്തിന് പുറത്തായി. 74 റണ്‍സെടുത്ത സ്മിത്തും 55 റണ്‍സെടുത്ത ബെയ്‌ലിയുമാണ് ഓസ്‌ട്രേലിയയുടെ മറ്റ് പ്രധാന സ്‌കോറര്‍മാര്‍. വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി ഹോള്‍ഡര്‍, പൊള്ളാര്‍ഡ്, ബ്രാതൈ്വറ്റ് എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു.

marlonsamuels

266 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന വിന്‍ഡീസിന് തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. 38 പന്തില്‍ ചാള്‍സ് 48ഉം 27 പന്തില്‍ ഫ്‌ളെച്ചര്‍ 27 ഉം റണ്‍സെടുത്തു. പത്താമത്തെ ഓവറില്‍ സ്‌കോര്‍ 74 ല്‍ എത്തിയപ്പോഴാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. പിന്നാലെയായിരുന്നു മര്‍ലോണ്‍ സാമുവല്‍സിന്റെ വക കരിയറിലെ മിന്നുന്ന പ്രകടനങ്ങളില്‍ ഒന്ന് പുറത്തുവന്നത്. ബ്രാവോ 39, രാംദിന്‍ 29, പൊള്ളാര്‍ഡ് 16 നോട്ടൗട്ട് എന്നിവരുടെ സംഭാവന കൂടിയായതോടെ വിന്‍ഡീസ് അനായാസം ലക്ഷ്യത്തിലെത്തി.

Story first published: Tuesday, June 14, 2016, 14:11 [IST]
Other articles published on Jun 14, 2016
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+