വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിക്കു കണക്കില്‍ 100ല്‍ മൂന്ന് മാര്‍ക്ക്!! ധോണി പഠിപ്പിലും കേമന്‍, മാര്‍ക്കുകള്‍ പുറത്ത്

10, 12 ക്ലാസുകളിലെ മാര്‍ക്കുകളാണ് ധോണി തുറന്നു പറഞ്ഞത്

പഠനവും സ്‌പോര്‍ട്‌സും ഒരുപോലെ കൊണ്ടു പോവുക ഒരിക്കലും എളുപ്പമല്ലെന്ന് എല്ലാവര്‍ക്കുമറിയുന്ന കാര്യമാണ്. എന്നാല്‍ ഇതിനു വിരുദ്ധമായി രണ്ടിലും ഒരുപോലെ കസറുന്നവരുമുണ്ട്. സ്‌പോര്‍ട്‌സില്‍ ഉയരങ്ങള്‍ കീഴടക്കുകയാണ് ലക്ഷ്യമെങ്കില്‍ വിദ്യാഭ്യാസമുള്‍പ്പെടെ പലതിലും വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവരും. ഇന്ത്യന്‍ ക്രിക്കറ്റര്‍മാരുടെ കാര്യത്തിലേക്കു വരാം.

ലോകം കണ്ട എക്കാലത്തെയും മികച്ച ബാറ്റിങ് ഇതിഹാസങ്ങളിലൊരാളായ ഇന്ത്യന്‍ വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പത്താം ക്ലാസ് പരീക്ഷയില്‍ തോറ്റവരാണെന്ന് എത്ര പേര്‍ക്കറിയാം. എന്നാല്‍ ക്രിക്കറ്റിലൂടെ അദ്ദേഹം ഒരാള്‍ക്കു നേടാവുന്നതെല്ലാം കൈവരിച്ചു തലയുയര്‍ത്തി നില്‍ക്കുന്നു. അതേസമയം, ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള താരങ്ങളും ഇന്ത്യന്‍ ക്രിക്കറ്റിലുണ്ട്. ആര്‍ അശ്വിന്‍, ജവഗല്‍ ശ്രീനാഥ്, അനില്‍ കുംബ്ലെ, വിവിഎസ് ലക്ഷ്മണ്‍ എന്നിവര്‍ വിദ്യാഭാസത്തിലും ക്രിക്കറ്റിലും ഒരുപോലെ മിടുക്ക് കാണിച്ചവരാണ്.

1

ശ്രീനാഥ്, അശ്വിന്‍, കുംബ്ലെ എന്നിവര്‍ക്കു എഞ്ചിനിയറിങില്‍ ബിരുദമുണ്ട്. ലക്ഷ്മണാവട്ടെ എംബിബിഎസ് പഠനത്തിനിടെയാണ് ക്രിക്കറ്റിലേക്കു വരുന്നത്. നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, മുന്‍ നായകനും ഇതിഹാസ താരവുമായ എംഎസ് ധോണി എന്നിവയുടെ സ്‌കൂള്‍ തലത്തിലെ പെര്‍ഫോമന്‍സിനെക്കുറിച്ച് അറിയാന്‍ താല്‍പ്പര്യമില്ലാത്തവര്‍ ഉണ്ടാവില്ല. ഇക്കാര്യം ഒടുവില്‍ പുറത്തു വന്നിരിക്കുകയാണ്.

ധോണി മിടുക്കന്‍

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനെന്ന നേട്ടത്തിന് അവകാശിയായ ധോണി പഠിപ്പിന്റെ കാര്യത്തിലും ഈ മിടുക്ക് കാണിച്ചിട്ടുണ്ട്. സ്‌കൂള്‍ തലത്തില്‍ തനിക്കു ലഭിച്ച മാര്‍ക്കുകള്‍ എത്രയായിരുന്നുവെന്നു അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
2018ല്‍ വീരേന്ദര്‍ സെവാഗിനു കീഴിലുള്ള സ്‌കൂളില്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു സംഭവം. 10, 12 ക്ലാസുകളില്‍ തനിക്കു ലഭിച്ച മാര്‍ക്കിന്റെ ശരാശരിയാണ് ധോണി വെളിപ്പെടുത്തിയത്. 12ല്‍ 56 ശതമാനവും 10ല്‍ 66 ശതമാനവും മാര്‍ക്കായിരുന്നു തനിക്കു ലഭിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്.

കോലി മാര്‍ക്ക് വെളിപ്പെടുത്തിയില്ല

ധോണിയെപ്പോലെ സ്‌കൂള്‍ തലത്തില്‍ തനിക്കു ലഭിച്ച മാര്‍ക്ക് കോലി വെളിപ്പെടുത്തിയിട്ടില്ല. ചില കാര്യങ്ങള്‍ മാത്രമാണ് അദ്ദേഹം തുറന്നു പറഞ്ഞത്. പത്താം ക്ലാസില്‍ തന്റെ യഥാര്‍ഥ മാര്‍ക്ക് പറയാതിരുന്ന കോലി പക്ഷെ കണക്കില്‍ താന്‍ വളരെ മോശമായിരുന്നുവെന്നാണ് വെളിപ്പെടുത്തിയത്.
കണക്കില്‍ നമ്മള്‍ക്കു പരീക്ഷയുണ്ടാവാറുണ്ട്. 100 മാര്‍ക്കിലായിരിക്കും ഇത്. എന്നാല്‍ തനിക്കു മൂന്നു മാര്‍ക്കാണ് കണക്കില്‍ ലഭിച്ചിരുന്നത്, അത്രയും മിടുക്കനായിരുന്നു താനെന്ന് കോലി തമാശയായി പറയുന്നു. എന്തിനാണ് ഒരാള്‍ കണക്ക് പഠിക്കുന്നതെന്നു ഇപ്പോഴും മനസ്സിലായിട്ടില്ല. അതിനു പിന്നിലെ സങ്കീര്‍ണതകള്‍ തനിക്കറിയില്ല. അന്നു പഠിച്ച ഫോര്‍മുലകളൊന്നും ജീവിതത്തില്‍ ഒരിക്കല്‍പ്പോലും ഉപയോഗിച്ചിട്ടില്ലെന്നും കോലി കൂട്ടിച്ചേര്‍ത്തു. 2019ലെ ഇന്‍ ഡെപ്ത് വിത്ത് ഗ്രഹാം ബെന്‍സിങര്‍ എന്ന ചാറ്റ് ഷോയിലായിരുന്നു അദ്ദേഹം മനസ്സ് തുറന്നത്.

അത്രയും കഠിനാധ്വാനം നടത്തിയിട്ടില്ല

സ്‌കൂള്‍ പഠനകാലത്ത് എത്രയും വേഗത്തില്‍ പത്താം ക്ലാസ് കഴിഞ്ഞു കിട്ടാനായിരുന്നു അതിയായി ആഗ്രഹിച്ചിരുന്നത്. കാരണം അത് സംസ്ഥാന തലത്തില്‍ നടക്കുന്ന പരീക്ഷയാണ്. മാത്രമല്ല പത്ത് കഴിഞ്ഞാല്‍ കണക്കുമായി ഇനി മുന്നോട്ട് പോവണോ വേണ്ടയോയെന്ന് നമുക്ക് തിരഞ്ഞെടുക്കുകയും ചെയ്യാം. ഒരു കാര്യം തുറന്നു പറയട്ടെ, പരീക്ഷയില്‍ പാസാവാന്‍ നടത്തിയ അത്രയും കഠിനാധ്വാനം ക്രിക്കറ്റില്‍ താന്‍ നടത്തിയിട്ടില്ലെന്നും കോലി കൂട്ടിച്ചേര്‍ത്തു.

Story first published: Monday, June 29, 2020, 18:37 [IST]
Other articles published on Jun 29, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X