മര്‍ക്കാണ്ഡെ ടീം ഇന്ത്യയിലെത്തിയത് വെറുതെയല്ല!! മിന്നും പ്രകടനം... ഇംഗ്ലണ്ട് തരിപ്പണം

മൈസൂര്‍: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി നടത്തിയ മിന്നുന്ന പ്രകടനങ്ങളിലൂടെ ശ്രദ്ധേയനായ യുവ സ്പിന്നര്‍ മായങ്ക് മര്‍ക്കാണ്ഡെ ടീം ഇന്ത്യക്കു വേണ്ടി പന്തെറിയും. ഓസ്‌ട്രേലിയക്കെതിരേ നാട്ടില്‍ നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ടീമാണ് മര്‍ക്കാണ്ഡെയെ ഉള്‍പ്പെടുത്തിയത്. കുല്‍ദീപ് യാദവിന് വിശ്രമം നല്‍കിയാണ് പുതുമുഖമായ മര്‍ക്കാണ്ഡെയ്ക്കു സെലക്ടര്‍മാര്‍ വിശ്രമം നല്‍കിയത്.
ഇന്ത്യ എയ്ക്കു വേണ്ടി നടത്തിയ ഉജ്ജ്വല പ്രകടനമാണ് മര്‍ക്കാണ്ഡെയ്ക്ക് ആദ്യമായി സീനിയര്‍ ടീമിലേക്കു വഴി തുറന്നത്. താരത്തിന്റെ മാജിക്കല്‍ ബൗളിങിന്റെ മികവില്‍ ഇംഗ്ലണ്ട് ലയണ്‍സിനെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ എ തകര്‍പ്പന്‍ ജയം നേടിയിരുന്നു.

ഫൈവ് സ്റ്റാര്‍ മര്‍ക്കാണ്ഡെ
രണ്ടാമിന്നിങ്‌സില്‍ മര്‍ക്കാണ്ഡെയുടെ അഞ്ചു വിക്കറ്റ് പ്രകടനത്തിന്റെ കരുത്തില്‍ ഇംഗ്ലണ്ട് ലയണ്‍സിനെ ഇന്നിങ്‌സിനും 68 റണ്‍സിനുമാണ് ലോകേഷ് രാഹുല്‍ നയിച്ച ഇന്ത്യ എ കെട്ടുകെട്ടിച്ചത്. ഫോളോ ഓണിനെ തുടര്‍ന്നു വീണ്ടും ബാറ്റിങിന് ഇറങ്ങിയ ഇംഗ്ലണ്ട് രണ്ടാമിന്നിങ്‌സില്‍ 180 റണ്‍സിന് കൂടാരം കയറുകയായിരുന്നു. 10.3 ഓവറില്‍ 31 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് മര്‍ക്കാണ്ഡെ ഇംഗ്ലീഷുകാരുടെ അന്തകനായത്.

ഇംഗ്ലണ്ടിന് മറുപടിയില്ല
ഇന്ത്യന്‍ ബൗളിങ് ആക്രമണത്തിനു മുന്നില്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ക്കു മറുപടി ഇല്ലായിരുന്നു. 21കാരനായ മര്‍ക്കാണ്ഡെയുടെ കറങ്ങുന്ന പന്തുകള്‍ക്കു മുന്നില്‍ ഇംഗ്ലീഷ് താരങ്ങള്‍ ഒന്നിനു പിറകെ ഒന്നായി കൂടാരം കയറി. വിക്കറ്റ് കീപ്പര്‍ ഓലി പോപ്പിനെ (7) വിക്കറ്റിന് മുന്നില്‍ കുരുക്കിയാണ് മര്‍ക്കാണ്ഡെ വിക്കറ്റ് കൊയ്ത്ത് തുടങ്ങിയത്.
ഓപ്പണര്‍ ബെന്‍ ഡക്കെറ്റ് (50), മധ്യനിരയില്‍ ലൂയിസ് ഗ്രെഗറി (44) എന്നിവര്‍ മാത്രമേ ഇംഗ്ലണ്ട് നിരയില്‍ ചെറുത്തുനിന്നുള്ളൂ. മര്‍ക്കാണ്ഡെയെക്കൂടാതെ രണ്ടു വിക്കറ്റുമായി രഞ്ജിയില്‍ കേരളത്തിന്റെ താരമായ ജലജ് സക്‌സേനയും ഇന്ത്യന്‍ എ ബൗളിങില്‍ തിളങ്ങി.

പരമ്പരയും ഇന്ത്യക്ക്
തകര്‍പ്പന്‍ ജയത്തോടെ ഇംഗ്ലണ്ടിനെതിരായ രണ്ടു ടെസ്റ്റുകളുടെ പരമ്പരയും ഇന്ത്യ 1-0ന് സ്വന്തമാക്കി. ആദ്യ ടടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു. രണ്ടാം ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ ഒന്നാമിന്നിങ്‌സില്‍ 392 റണ്‍സാണ് നേടിയത്. അഭിമന്യു ഈശ്വരന്‍ (117), ക്യാപ്റ്റന്‍ രാഹുല്‍ (81), പ്രിയാങ്ക് പഞ്ചാല്‍ (50) എന്നിവര്‍ തിളങ്ങി. മറുപടിയില്‍ 144ന് പുറത്തായ ഇംഗ്ലണ്ട് ഫോളോ ഓണ്‍ നേരിടുകയായിരുന്നു.
ഇന്ത്യയുടെ ടോപ്‌സ്‌കോററായ അഭിമന്യുവാണ് മാന്‍ ഓഫ് ദി മാച്ച്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications