ലണ്ടന്‍: ലോകകപ്പ് ഫേവറിറ്റുകളായ ഇംഗ്ലണ്ടിന് ആശ്വാസമായി പരിക്കിന്റെ പിടിയിലായിരുന്ന താരങ്ങള്‍ തിരിച്ചെത്തുന്നു. ക്യാപ്റ്റന്‍ ഇയോയിന്‍ മോര്‍ഗനും പേസര്‍ മാര്‍ക്ക് വുഡ്ഡുമാണ് ഇംഗ്ലീഷ് ക്യാമ്പിലേക്ക് തിരിച്ചെത്തുന്നത്. വിരലിന് പൊട്ടലേറ്റതിനെ തുടര്‍ന്ന് മോര്ഗന് ലോകകപ്പ് നഷ്ടമായേക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍, ഇരു താരങ്ങളും കളിക്കാന്‍ ശാരീരികക്ഷമതയുള്ളവരാണെന്ന് ഫിസിയോ റിപ്പോര്‍ട്ട് നല്കി.
ഓസ്ട്രേലിയയ്ക്കെതിരായ സന്നാഹ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് മാര്‍ക്ക് വുഡ്ഡിന് പരിക്കേറ്റത്. ഇതേതുടര്‍ന്ന്, കളിക്കളത്തില്‍നിന്നും താരത്തിന് തിരിച്ചുപോകേണ്ടിവന്നു. നേരത്തെ പരിക്കിന്റെ പിടിയിലായിരുന്ന വുഡ്ഡിന് ഇതോടെ ലോകകപ്പ് കളിക്കാന്‍ കഴിയില്ല എന്ന ആശങ്ക ടീം അംഗങ്ങളില്‍ പടര്‍ന്നെങ്കിലും സ്കാനിങ് റിപ്പോര്‍ട്ടില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് കണ്ടെത്തി.
ധോണിയെ ആരും പഠിപ്പിക്കേണ്ട!! വിരമിക്കേണ്ട സമയം അദ്ദേഹത്തിനറിയാം... തുറന്നടിച്ച് വോണ്‍
ക്യാപ്റ്റന്‍ മോര്‍ഗനും ഉദ്ഘാടന മത്സരത്തില്‍ കളിക്കാരനിറങ്ങും. വിരലിന് പൊട്ടലുണ്ടെങ്കിലും അത് കളിയെ ബാധിക്കില്ലെന്നാണ് പ്രതീക്ഷ. മോര്‍ഗന്റെ പരിക്കിനെ തുടര്‍ന്ന് ക്യാപ്റ്റന്‍ ഇല്ലാതെ ഉദ്ഘാടന മത്സരത്തിന് ഇറങ്ങേണ്ടിവരുമെന്ന ഭീതിയിലായിരുന്നു ടീം. മെയ് 30ന് സൗത്ത് ആഫ്രിക്കയ്ക്കെതിരായാണ് ആതിഥേയരായ ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം.