
പരമ്പരയില്‍ ഇന്ത്യയുടെ ദയനീയ പ്രകടനത്തിനു കാരണക്കാരന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണത്രേ. മുന്‍ ഓസീസ് താരം മാര്‍ക്ക് വോയാണ് ഇക്കാര്യം പറഞ്ഞത്. കോലിയുടെ നെഗറ്റീവ് ചിന്താഗതിയാണ് ഇന്ത്യക്കു തിരിച്ചടിയാവുന്നതെന്നും നിലവില്‍ ദേശീയ സെലക്റ്റര്‍ കൂടിയായ വോ ചൂണ്ടിക്കാട്ടി.

ബംഗളൂരുവില്‍ ഇപ്പോള്‍ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ കോലി പുറത്താവാന്‍ കാരണം അമിത സമ്മര്‍ദ്ദം കൊണ്ടാണെന്ന് വോ പറഞ്ഞു. പന്ത് കുത്തിയുയര്‍ന്ന് പാഡില്‍ തട്ടിയപ്പോള്‍ കോലി പതറി. രണ്ടു പേര്‍ തൊട്ടരികില്‍ ഫീല്‍ഡ് ചെയ്യാന്‍ നില്‍പ്പുണ്ടായതാവാം കാരണം. പക്ഷെ സാധാരണയായി ഇത്തരം പന്തുകള്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ സ്‌കോര്‍ ചെയ്യാറുണ്ടെന്നും അദ്ദേഹം വിശദമാക്കി.

യഥാര്‍ഥ കോലി ഇങ്ങനെയല്ല കളിക്കുന്നത്. കോലിയെപ്പോലെ കഴിവുള്ള ഒരു താരത്തിന് മികച്ച ഷോട്ട് അത്തരം പന്തില്‍ കളിക്കാനാവും. കൂടുതല്‍ ദൃഢനിശ്ചയത്തോടെ ഈ ടെസ്റ്റില്‍ കളിക്കേണ്ടതുണ്ടെന്നാണ് കോലി നേരത്തേ പറഞ്ഞത്. എന്നാല്‍ അതു ചെയ്യാത്തതിന് ഏറ്റവും നല്ല ഉദാഹരണമാണ് അദ്ദേഹമെന്ന് വോ പറഞ്ഞു.

വളരെ നെഗറ്റീവായാണ് കോലി ഓസീനിതെരി ബാറ്റ് ചെയ്യുന്നത്. തനിക്കരികില്‍ ഫീല്‍ഡര്‍മാര്‍ ഉള്ളതിനാല്‍ പന്ത് ബാറ്റില്‍ തട്ടി അവരുടെ കൈകളിലാവുമെന്ന ഭീതിയാണ് അദ്ദേഹത്തില്‍ കാണുന്നത്. ഇതൊരിക്കലും പാടില്ലാത്തതാണ്. കോലിയുടെ ഇതേ മനോഭാവമാണ് ടീമംഗങ്ങളെയും ബാധിക്കുന്നത്.

എട്ടു വിക്കറ്റുമായി ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയുടെ അന്തകനായ സ്പിന്നര്‍ നതാന്‍ ലിയോണ്‍ തന്നെയാണ് കോലിയെയും പുറത്താക്കിയത്. 17 പന്തില്‍ നിന്നു 12 റണ്‍സെടുത്ത കോലിയെ ലിയോണ്‍ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു.


Click it and Unblock the Notifications