ഇന്ത്യ സെമി പോലും എത്തില്ല.... മക്കല്ലത്തിന്റെ പ്രവചനത്തെ തള്ളി മാര്‍ക്ക് വോ
ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റിലെ സെമി ഫൈനല്‍ ലൈനപ്പ് മുന്‍ ന്യൂസിലന്റ് താരം ബ്രണ്ടന്‍ മക്കല്ലം പ്രവചിച്ചിരുന്നു. ഇന്ത്യയും ഇംഗ്ലണ്ടും എട്ട് വീതം ജയം നേടുമെന്നായിരുന്നു മക്കല്ലത്തിന്റെ പ്രവചനം. ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഇവര്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഈ പ്രവചനങ്ങളെ തള്ളിയിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ താരം മാര്‍ക്ക് വോ. ഇന്ത്യ സെമി പോലും എത്താന്‍ സാധ്യതയില്ലെന്നാണ് മാര്‍ക്ക് വോയുടെ പ്രവചനം.
അതേസമയം മക്കല്ലത്തിന്റെ പ്രവചനം ഓസ്‌ട്രേലിയന്‍ ടീമിനെയും ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. ഇന്ത്യന്‍ ടീമില്‍ അസ്ഥിരത ഉണ്ടെന്നും ഒന്നോ രണ്ടോ താരങ്ങള്‍ മാത്രമാണ് മികച്ച് നില്‍ക്കുന്നതെന്നും മാര്‍ക്ക് വോ പറയുന്നു. നേരത്തെ പല പ്രമുഖ ടീമുകളും ഇന്ത്യക്ക് മികച്ച സാധ്യത പ്രവചിച്ചിരുന്നു. എന്നാല്‍ മാര്‍ക്ക് വോയുടെ പ്രവചനം ഇതൊക്കെ തള്ളിയിരിക്കുകയാണ്.

മക്കല്ലത്തിന്റെ പ്രവചനം
ഇന്ത്യയും ഇംഗ്ലണ്ടും പോയിന്റ് നിരയില്‍ മുന്നിലെത്തുമൊണ് മക്കല്ലം പ്രവചിച്ചത്. ഇരുടീമുകളും എട്ട് ജയം വീതം നേടുമെന്നും മക്കല്ലം പറഞ്ഞു. അതേസമയം ഇംഗ്ലണ്ട് ഓസ്‌ട്രേലിയയോട് തോല്‍ക്കുമെന്നും എന്നാല്‍ ഇന്ത്യ തോല്‍ക്കുക ഇംഗ്ലണ്ടിനോടായിരിക്കുമെന്നും മക്കല്ലം പറഞ്ഞു. പോയിന്റ് പട്ടികയില്‍ ഓസ്‌ട്രേലിയ മൂന്നാമതെത്തുമെും, ഓസീസ് ആറ് ജയവും മൂന്ന് തോല്‍വിയും വഴങ്ങുമെന്നും മക്കല്ലം പ്രവചിച്ചിരുന്നു. ആദ്യ രണ്ട് സ്ഥാനങ്ങള്‍ ഇന്ത്യക്കും ഇംഗ്ലണ്ടിനുമാണ് മക്കല്ലം നല്‍കിയത്.

മാര്‍ക്ക് വോ പ്രവചിക്കുന്നത്
ഇന്ത്യ സെമി ഫൈനലിലേക്ക് മുന്നേറുമോ എന്ന് പോലും അറിയില്ലെന്നാണ് മാര്‍ക്ക് വോ പറയുന്നത്. ഇന്ത്യ ഒരു തോല്‍വി മാത്രമാണ് വഴങ്ങുകയെന്നത് ഒരിക്കലും ചിന്തിക്കാവാനാത്തതാണ്. മക്കല്ലത്തിന്റെ പ്രവചനം തെറ്റുമെന്നും അദ്ദേഹം പറയുന്നു. ഇന്ത്യ ടീം പ്രാഥമിക ഘട്ടത്തില്‍ തന്നെ പതറുമെന്നും മാര്‍ക്ക് വോ പ്രവചിക്കുന്നു. അതേസമയം സന്നാഹ മത്സരത്തിലെ ഇന്ത്യയുടെ പ്രകടനം കൂടി വിലയിരുത്തിയാണ് താന്‍ ഇക്കാര്യം പറയുന്നതെന്നും മാര്‍ക്ക് വോ പറഞ്ഞു.

എന്തുകൊണ്ട് പ്രതിസന്ധി
ടീം ഇന്ത്യ നായകന്‍ വിരാട് കോലിയിലും ബൗളര്‍ ജസ്പ്രീത ബുംറയിലും മാത്രം വിശ്വാസമര്‍പ്പിക്കുന്നുണ്ട്. അവരെ അമിതമായി ആശ്രയിക്കുന്നതാണ് ഇന്ത്യയുടെ ദൗര്‍ബല്യം. ഇവര്‍ തിളങ്ങിയില്ലെങ്കില്‍ ഇന്ത്യ പതറുമെന്നും മാര്‍ക്ക് വോ പറയുന്നു. ഇന്ത്യയുടെ മധ്യനിര വളരെ ദുര്‍ബലമാണ്. അതുകൊണ്ട് മുന്നോട്ട് പോകുക കഠിനമാണ്. ആദ്യ മൂന്നില്‍ ആരൊക്കെ കളിക്കണമെന്ന കാര്യത്തിലും അനിശ്ചിതാവസ്ഥയുണ്ട്.

ആരൊക്കെ സെമി ഫൈനലില്‍
ന്യൂസിലന്‍ഡിന് മൂന്നാം സ്ഥാനത്തെത്താന്‍ വലിയ സാധ്യതയുണ്ടെന്ന് മാര്‍ക്ക് വോ പറഞ്ഞു. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും ഉറപ്പായും സെമിയിലെത്തും. വെസ്റ്റിന്‍ഡീസും ദക്ഷിണാഫ്രിക്കയും കടുത്ത പോരാട്ടം തന്നെ നാലാം സ്ഥാനത്തിനായി കാഴ്ച്ചവെക്കുമെന്നും താരം പറഞ്ഞു. ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയക്കുമൊപ്പം കിരീടം നേടാന്‍ സാധ്യതയുള്ള ടീം ഇന്ത്യയാവാന്‍ സാധ്യതയുണ്ടെന്നും മാര്‍ക്ക് വോ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications