Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നിലവിലെ ഏറ്റവും മികച്ച പ്ലേയിങ്11 പ്രഖ്യാപിച്ച് മാര്‍ക്ക് നിക്കോളാസ്- കോലിക്കും രോഹിതിനും ഇടമില്ല

ലണ്ടന്‍: മൂന്ന് ഫോര്‍മാറ്റിലെയും നിലവിലെ ഏറ്റവും മികച്ച ഇലവനെ തിരഞ്ഞെടുത്ത് മുന്‍ ഇംഗ്ലണ്ട് താരവും കമന്റേറ്ററുമായ മാര്‍ക്ക് നിക്കോളാസ്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ അഭാവമാണ് നിക്കോളാസിന്റെ ഇലവനെ വ്യത്യസ്തമാക്കുന്നത്. മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള നിലവിലെ ഏക താരം കോലിയാണ്. എന്നിട്ടും നിക്കോളാസ് പരിഗണിച്ചില്ലെന്നതാണ് ശ്രദ്ധേയം. ഓപ്പണര്‍മാരായി ഡേവിഡ് വാര്‍ണറെയും ക്വിന്റന്‍ ഡീകോക്കിനെയുമാണ് തിരിഞ്ഞെടുത്തത്. ഓസീസ് വെടിക്കെട്ട് ഓപ്പണറായ വാര്‍ണര്‍ സമീപകാലത്തായി മികച്ച ഫോമിലാണ്. ദക്ഷിണാഫ്രിക്കയുടെ പരിമിത ഓവര്‍ നായകനായ ക്വിന്റന്‍ ഡീകോക്കും ഇത്തവണത്തെ ഐപിഎല്ലിലടക്കം ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചിരുന്നു.

1

ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ രോഹിത് ശര്‍മയെ നിക്കോളാസ് പരിഗണിച്ചില്ല. പരിമിത ഓവര്‍ ക്രിക്കറ്റില്‍ മികച്ച റെക്കോഡുള്ള രോഹിതിന് ടെസ്റ്റില്‍ വേണ്ടത്ര അവസരം ലഭിച്ചിട്ടില്ല. കോലിക്ക് പകരം മൂന്നാം നമ്പറില്‍ പാകിസ്താന്‍ നായകന്‍ ബാബര്‍ അസാമിനാണ് സ്ഥാനം. കോലിക്കൊപ്പം ബാറ്റിങ് പ്രതിഭകൊണ്ട് സ്ഥാനം പിടിക്കുന്ന താരമാണ് ബാബര്‍. സ്ഥിരതയോടെ കളിക്കുന്ന ബാബറിന് ടെസ്റ്റില്‍ ഇനിയും ഏറെ മെച്ചപ്പെടാനുണ്ട്. ഇംഗ്ലണ്ട് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സാണ് മറ്റൊരു സൂപ്പര്‍ താരം. ഇംഗ്ലണ്ടിനെ ഏകദിന ലോകകപ്പില്‍ ജേതാക്കളാക്കിയ താരമാണ് സ്റ്റോക്‌സ്. ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും നിക്കോളാസിന്റെ ടീമിലുണ്ട്.

2

സമീപകാലത്തായി മികച്ച പ്രകടനം തന്നെയാണ് വില്യംസണ്‍ കാഴ്ചവെക്കുന്നത്. കിവീസിനെ രണ്ട് തവണ ലോകകപ്പിന്റെ ഫൈനലിലെത്തിക്കാന്‍ വില്യംസണ് സാധിച്ചിട്ടുണ്ടെങ്കിലും കിരീടം നേടാന്‍ സാധിച്ചിട്ടില്ല. ഇംഗ്ലണ്ട് ടെസ്റ്റ് നായകന്‍ ജോ റൂട്ടിനെയും നിക്കോളാസ് പരിഗണിച്ചിട്ടില്ല. നിലവില്‍ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമിന്റെ അഭിവാജ്യ ഘടകമാണെങ്കിലും പരിമിത ഓവറില്‍ റൂട്ട് പലപ്പോഴും ടീമില്‍ ഇടം പിടിക്കാറില്ല. എന്നാല്‍ മധ്യനിരയില്‍ ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലറെ അദ്ദേഹം പരിഗണിച്ചു. മൂന്ന് ഫോര്‍മാറ്റിലും ഇംഗ്ലണ്ട് ടീമിലെ സജീവ സാന്നിധ്യമാണ് ബട്‌ലര്‍. ടി20 ഫോര്‍മാറ്റിലാണ് അദ്ദേഹം കൂടുതല്‍ അപകടകാരി.

3

സ്പിന്‍ ഓള്‍റൗണ്ടര്‍മാരായി രണ്ട് പേരാണുള്ളത്. ഇന്ത്യയുടെ ആര്‍ അശ്വിനും അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനും. അശ്വിന്‍ ഏറെ നാളായി ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിന് പുറത്താണ്. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലൂടെ ഇടവേളയ്ക്ക് ശേഷം അശ്വിന്‍ ഇന്ത്യക്കുവേണ്ടി വീണ്ടും ടി20 കളിക്കാനൊരുങ്ങുകയാണ്. റാഷിദ് ഖാന്‍ നിലവിലെ ഏറ്റവും അപകടകാരിയായ സ്പിന്‍ ബൗളറാണ്. പേസര്‍മാരായി ശക്തരായ താരങ്ങളെത്തന്നെയാണ് നിക്കോളാസ് പരിഗണിച്ചത്. ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍, ഇന്ത്യയുടെ ജസ്പ്രീത് ബൂംറ, ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാദ. മൂവരും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരാണ്.

നിക്കോളാസിന്റെ ഇലവന്‍ - ഡേവിഡ് വാര്‍ണര്‍, ക്വിന്റന്‍ ഡീകോക്ക്, ബാബര്‍ അസാം, ബെന്‍ സ്‌റ്റോക്‌സ്, കെയ്ന്‍ വില്യംസണ്‍, ജോസ് ബട്‌ലര്‍, ആര്‍ അശ്വിന്‍, റാഷിദ് ഖാന്‍, ജോഫ്ര ആര്‍ച്ചര്‍, കഗിസോ റബാദ, ജസ്പ്രീത് ബൂംറ.

Story first published: Saturday, November 28, 2020, 10:15 [IST]
Other articles published on Nov 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+