മരിയ ഷറപ്പോവ ഇനി ടെന്നീസ് കളത്തിലേക്കില്ല?
മോസ്‌കോ: മുന്‍ ലോക ഒന്നാംനമ്പര്‍ വനിതാ ടെന്നീസ് താരം റഷ്യയുടെ മരിയ ഷറപ്പോവയുടെ ആരാധകര്‍ക്ക് ഒരു മോശം വാര്‍ത്ത. മരുന്നടിയില്‍ പിടിക്കപ്പെട്ട ഷറപ്പോവ ഇനി മത്സരിച്ചേക്കില്ലെന്ന് റഷ്യന്‍ ടെന്നീസ് ഫെഡറേഷന്‍ അറിയിച്ചു. വരാനിരിക്കുന്ന ടെസ്റ്റില്‍ കൂടി ഷറപ്പോവ പോസിറ്റീവ് ആണെന്ന് തെളിഞ്ഞാല്‍ ഷറപ്പോവ ടെന്നീസ് കളത്തിലേക്കിറങ്ങില്ല.
ഷറപ്പോവ ഇനി കളിക്കുന്ന കാര്യം സംശയത്തിലാണെന്നാണ് ടെന്നീസ് ഫെഡറേഷന്‍ അധികൃതര്‍ പറയുന്നത്. നിരോധിക്കപ്പെട്ട മെലഡോണിയം എന്ന മരുന്നാണ് ഷറപ്പോവ ഉപയോഗിച്ചതെന്ന് ജനുവരിയില്‍ നടന്ന പരിശോധനയില്‍ വ്യക്തമായിരുന്നു. എന്നാല്‍, ഇത് നിരോധിച്ചതാണെന്ന് തനിക്ക് അറിയില്ലെന്നാണ് ഷറപ്പോവയുടെ വാദം.

മെലഡോണിയം ഉപയോഗിക്കുന്ന അത്‌ലറ്റുകള്‍ക്ക് തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താനാകില്ലെന്ന് ഡോക്ടര്‍മാരും പറയുന്നുണ്ട്. എന്നാല്‍ നിരോധിക്കപ്പെട്ട മരുന്നായതിനാല്‍ ഷറപ്പോവ നടപടി നേരിടേണ്ടിവരുമെന്ന് ഉറപ്പാണ്. നിലവില്‍ അന്താരാഷ്ട്ര ടെന്നീസില്‍ നിന്നും ഷറപ്പോവയെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.
വരാനിരിക്കുന്ന റിസല്‍ട്ടിലും ഷറപ്പോവ മരുന്നുപയോഗിച്ചെന്ന് തെളിഞ്ഞാല്‍ നാലുവര്‍ഷത്തേക്ക് ഷറപ്പോവയ്ക്ക വിലക്ക് വന്നേക്കാം. വിലക്കുണ്ടായാല്‍ പഴയ ഫോമിലേക്ക് തിരിച്ചെത്തുക പ്രയാസമാകും. മരുന്നുപയോഗിച്ചെന്ന് തെളിഞ്ഞതിനാല്‍ നേരത്തെ പ്രമുഖ പരസ്യക്കമ്പനികള്‍ ഷറപ്പോവയുമായുള്ള കരാര്‍ അവസാനിപ്പിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications