
ഉയര്‍ന്ന സ്‌കോര്‍
ഷോര്‍ട്ട് 2018ല്‍ നേടിയ 122 റണ്‍സ് ആയിരുന്നു ബിഗ് ബാഷിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ ഇത് സ്‌റ്റോയിനിസ് തകര്‍ത്തു. ഓപ്പണിങ് വിക്കറ്റില്‍ ഹില്‍ട്ടന്‍ കാര്‍ട്ട്‌റൈറ്റു(56)മൊത്ത് 207 റണ്‍സെടുത്ത സ്റ്റോയ്‌നിസ് ലീഗിലെ മികച്ച കൂട്ടുകെട്ടിലും പങ്കാളിയായി. നേരത്തെ 2012ല്‍ ലൂക്ക് റൈറ്റ്, റോബ് ക്വിനി എന്നിവര്‍ചേര്‍ന്ന് നേടിയ 172 റണ്‍സാണ് സ്‌റ്റോയ്‌നിസ് സഖ്യം പഴങ്കഥയാക്കിയത്.

മെല്‍ബണ്‍ ടീമിനും നേട്ടം
സ്റ്റോയ്‌നിസ് നേടിയ 147 റണ്‍സ് ഒരു ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്റെ ഉയര്‍ന്ന മൂന്നാമത്തെ ടി20 സ്‌കോര്‍ കൂടിയാണ്. ആരോണ്‍ ഫിഞ്ച് നേടിയ 172 റണ്‍സാണ് ഒന്നാംസ്ഥാനത്ത്. മെല്‍ബണ്‍ സ്റ്റാര്‍സ് ആകെ ഒരു വിക്കറ്റിന് 219 റണ്‍സാണ് നേടിയത്. ഇത് ബിബിഎല്‍ ചരിത്രത്തിലെ മൂന്നാമത്തെ ഉയര്‍ന്ന സ്‌കോര്‍ ആണ്. മെല്‍ബണ്‍ സ്റ്റാര്‍സിന്റെ ഉയര്‍ന്ന സ്‌കോറും. 223 റണ്‍സെടുത്ത മെല്‍ബണ്‍ റെനഗേഡ്‌സിനാണ് ഈ റെക്കോര്‍ഡ്.

ബൗണ്ടറികളിലും റെക്കോര്‍ഡ്
ബൗണ്ടറികളിലൂടെ മാത്രം 100 റണ്‍സ് കണ്ടെത്തിയ സ്‌റ്റോയ്‌നിസ് ഇക്കാര്യത്തിലും റെക്കോര്‍ഡിട്ടു. നേരത്തെ, ലൂക്ക് റൈറ്റും ബെന്‍ മക്‌ഡെര്‍മോട്ടും 86 റണ്‍സ് വീതം ബൗണ്ടറികളിലൂടെ കണ്ടെത്തിയ റെക്കോര്‍ഡാണ് സ്‌റ്റോയ്‌നിസ് മറികടന്നത്. ഇന്നിങ്‌സില്‍ 8 സിക്‌സറുകള്‍ നേടിയ സ്‌റ്റോയ്‌നിസ് സിക്‌സറുകളുടെ എണ്ണത്തില്‍ ലീഗില്‍ മൂന്നാം സ്ഥാനത്തെത്തി.

ഡല്‍ഹിയുടെ താരം
ബിബിഎല്‍ സീസണില്‍ ഗംഭീര പ്രകടനമാണ് സ്റ്റോയ്‌നിസ് കാഴ്ചവെക്കുന്നത്. ഇത്തവണ ആകെ 378 റണ്‍സുമായി കുതിക്കുകയാണ് താരം. ഐപിഎല്ലില്‍ ഇക്കുറി ഡല്‍ഹി ടീമിലെത്തിയ താരത്തെ ബെംഗളുരു റോയല്‍ ചാലഞ്ചേഴ്‌സ് ഒഴിവാക്കുകയായിരുന്നു. ഓസ്‌ട്രേലിയന്‍ ടീമില്‍ ഇടംകണ്ടെത്തിയിട്ടില്ലെങ്കിലും ഐപിഎല്ലില്‍ ഡല്‍ഹിക്കുവേണ്ടി മികവുകാട്ടിയാല്‍ താരത്തിന് ലോകകപ്പ് ടീമില്‍ ഇടംനേടാം.


Click it and Unblock the Notifications











