For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സുധാ സിംഗിന് പിന്നാലെ ഒ പി ജെയ്ഷയ്ക്കും എച്ച്1 എന്‍1, കൂടുതല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഭീഷണി!!

By Sandra

ബെഗംളു: റിയോ ഒളിംപിക്‌സില്‍ പങ്കെടുത്ത് തിരിച്ചെത്തിയ സ്റ്റീപ്പിള്‍ചെയ്‌സ് താരം സുധാ സിംഗിന് എച്ച്1 എന്‍1 രോഗമുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ മാരത്തണ്‍ താരം ഒ പി ജെയ്ഷയ്ക്കും എച്ച് 1 എന്‍1 എന്ന് സ്ഥിരീകരണം. റിയോ ഒളിംപിക്‌സ് കഴിഞ്ഞ് ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം രോഗം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ താരമാണ് ജെയ്ഷ.

Read also: സൂക്ഷിക്കുക!!! വാട്‌സ്ആപ്പ് ഫേസ്ബുക്കുമായി നിങ്ങളുടെ നമ്പര്‍ ഷെയര്‍ ചെയ്യും, എങ്ങനെയെന്നല്ലേ

റിയോയില്‍ നിന്ന് ബെംഗളുരുവില്‍ തിരിച്ചെത്തിയ ജെയ്ഷയ്ക്ക് ശരീര വേദനയും പനിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്നാര്‍ഗട്ടയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ജെയ്ഷയുടെ രക്തസാമ്പിളുകള്‍ പരിശോധിച്ചതോടെയാണ് രോഗം സ്ഥിരീകരിച്ചത്. ബുധനാഴ്ച വരെ ബംഗളുരുവില്‍ കഴിഞ്ഞ ജെയ്ഷ കേരളത്തിലേക്ക് മടങ്ങിയിരുന്നു. സിക വൈറസ് ബാധയാണെന്ന സംശയത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുധാ സിംഗിന് എച്ച്1 എന്‍1 ആണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഒളിംപിക്‌സ് വില്ലേജില്‍ ഒരേ മുറിയിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. ഒളിംപിക്‌സ് കഴിഞ്ഞ് ആഗസ്ത് 20നായിരുന്നു ജെയ്ഷ ഉള്‍പ്പെട്ട ടീം അംഗങ്ങള്‍ ഇന്ത്യയിലെത്തിയത്.

op-jaisha

റിയോയില്‍ നിന്ന് തിരിച്ചെത്തിയ ജെയ്ഷ ഇന്ത്യന്‍ ടീം അധികൃതര്‍ക്കെതിരെ ജെയ്ഷ ഉന്നയിച്ച ആരോപണങ്ങള്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മത്സരത്തിനിടെ കുടിക്കാന്‍ വെള്ളമെത്തിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നായിരുന്നു ജെയ്ഷയുടെ വെളിപ്പെടുത്തല്‍. ആരോപണം വിവാദമായതോടെ സംഭവത്തെക്കുറിച്ചെത്തിക്കാന്‍ കേന്ദ്ര കായിക മന്ത്രാലയം രണ്ടംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. മാരത്തണ്‍ മത്സരം പൂര്‍ത്തിയാക്കി ട്രാക്കില്‍ തളര്‍ന്നുവീണ ജെയ്ഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Story first published: Friday, August 26, 2016, 9:10 [IST]
Other articles published on Aug 26, 2016
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+