വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗംഭീര്‍ ഗാംഗുലിയേയും ബംഗാളികളെയും വംശീയാധിക്ഷേപം നടത്തിയതായി തിവാരി

By Anwar Sadath

ദില്ലി: രഞ്ജി ട്രോഫി മത്സരത്തിനിടെ മുന്‍ ഇന്ത്യന്‍ താരങ്ങളായ ഗൗതം ഗംഭീറും മനോജ് തിവാരിയും ഗ്രൗണ്ടില്‍ ഏറ്റുമുട്ടിയതിന് പിന്നാലെ ഗംഭീറിനെതിരെ ഗുരുതരമായ ആരോണവുമായി തിവാരി രംഗത്തെത്തി. ഗംഭീര്‍ ഗാംഗുലിയെയും ബംഗാളികളെയും വംശീയമായി അധിക്ഷേപിച്ചെന്നാണ് തിവാരിയുടെ ആരോപണം.

ഇക്കാര്യം താന്‍ ഗാംഗുലിയോട് പറഞ്ഞെന്നും വിഷയത്തില്‍ തന്നെ വലിച്ചിട്ടതില്‍ ആശങ്ക അറിയിച്ചതായും തിവാരി പറഞ്ഞു. തന്റെ കൈയ്യില്‍ തെറ്റില്ല. 70 ശതമാനം മത്സര ഫീസ് പിഴയായി ഈടാക്കിയ ഗംഭീറാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. തനിക്ക് 40 ശതമാനം മാത്രമാണ് പിഴയിട്ടതെന്നും തിവാരി ചൂണ്ടിക്കാട്ടി.

gambhir-tiwary

കഴിഞ്ഞദിവസം ഫിറാസ് ഷാ കോട്‌ല മൈതാനത്ത് നടന്ന ദില്ലി ബംഗാള്‍ രഞ്ജി ട്രോഫി മത്സരത്തിനിടെയായിരുന്നു ക്രിക്കറ്റിന് അപമാനമുണ്ടാക്കുന്ന സംഭവം അരങ്ങേറിയത്. മനോജ് തിവാരി പിച്ചില്‍ ഹെല്‍മെറ്റ് ഇടാതെ എത്തുകയും പിന്നീട് ബൗളര്‍ പന്തെറിയാന്‍ എത്തിയശേഷം ഹെല്‍മെറ്റ് ആവശ്യപ്പെടുകയും ചെയ്തതാണ് സംഭവങ്ങള്‍ക്ക് തുടക്കമായത്.

ഇതേചൊല്ലി ദില്ലി ക്യാപ്റ്റന്‍ ഗംഭീറും ബംഗാള്‍ ക്യാപ്റ്റന്‍ മനോജ് തിവാരിയും കൊമ്പുകോര്‍ക്കുകയായിരുന്നു. ഇരുവരും പരസ്പരം പോരിനടുക്കുകയും വെല്ലുവിളിക്കുകയും ചെയ്തു. തടയാനായി ഓടിയെത്തിയ അമ്പയറെ ഗംഭീര്‍ തള്ളിയത് ഗുരുതരമായ അച്ചടക്ക ലംഘനവുമായി. സംഭവത്തില്‍ ഇരുവരും പിഴ ശിക്ഷയില്‍ രക്ഷപ്പെടുകയായിരുന്നു.

Story first published: Monday, October 26, 2015, 9:07 [IST]
Other articles published on Oct 26, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X