For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ഐപിഎല്‍ ലേലത്തില്‍ ദുരൂഹത, എനിക്കൊന്നും മനസിലാകുന്നില്ല'; ആരും ടീമിലെടുക്കാത്ത തിവാരി

കൊല്‍ക്കത്ത: ഐപിഎല്‍ ലേലവും അതുവഴി ടീം അംഗങ്ങളെ കണ്ടെത്തുന്ന രീതിയെയും വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി. ഈ സീസണില്‍ ടീമുകളിലൊന്നും ഉള്‍പ്പെടാത്ത താരം കൂടിയാണ് തിവാരി. സ്ഥിരതയോടെ കളിക്കുന്ന ചില താരങ്ങളെ ആരും ടീമിലെടുക്കാതിരിക്കുമ്പോള്‍ ഒരു മത്സരംപോലും കളിക്കാത്തവര്‍ക്ക് വലിയ ഡിമാന്റാണെന്ന് തിവാരി വിമര്‍ശിച്ചു.

manojtiwary

ഇപ്പോഴത്തെ തന്റെ അവസ്ഥ തനിക്ക് മറികടക്കാനാകും. സ്വയം പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നയാളാണ് താന്‍. കുടുംബം തനിക്കൊപ്പമുണ്ട്. പ്രത്യേകിച്ചും ഭാര്യ ഏറെ പിന്തുണ നല്‍കുന്നു. ഇപ്പോഴത്തെ നിലയില്‍നിന്നും തനിക്ക് മോചിതനാകാന്‍ കഴിയും. ഉയര്‍ച്ചതാഴ്ചകള്‍ പ്രൊഫഷണല്‍ ലോകത്തിന്റെ ഭാഗമാണെന്നും പ്രതിബന്ധങ്ങള്‍ തരണം ചെയ്താണ് താന്‍ ഇതുവരെ എത്തിയതെന്നും തിവാരി വ്യക്തമാക്കി.

ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ കളിക്കാരനാണ് താന്‍. നാലുതവണ മോസ്റ്റ് സ്‌റ്റൈലിഷ് പ്ലെയര്‍ അവാര്‍ഡ് ഐപിഎല്ലില്‍ ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ തനിക്ക് ഒരു ടീമിലും സ്ഥാനം ലഭിച്ചില്ല. രഞ്ജി ട്രോഫിയില്‍ നല്ല പ്രകടനം കാഴ്ചവെക്കുന്ന കളിക്കാര്‍ക്ക് അവസരം ലഭിക്കുക സ്വാഭാവികമാണ്. എന്നാല്‍, ഒരു മത്സരം പോലും കളിക്കാത്തവര്‍ വന്‍ തുകയില്‍ ടീമിലെത്തുന്നത് ദുരൂഹമാണെന്നും തിവാരി വ്യക്തമാക്കി.

താന്‍ ഏതെങ്കിലും ദേഷ്യത്തില്‍ പറയുന്ന കാര്യമല്ലിതെന്നും താരം പറയുന്നുണ്ട്. യുവതാരങ്ങള്‍ക്ക് അവസരം ലഭിക്കുന്നതില്‍ തനിക്ക് പരാതിയില്ല. ഇത് പ്രൊഫഷണല്‍ ലോകമാണ്, എന്തും സംഭവിക്കാം. 2012ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കിരീടം നേടുമ്പോള്‍ വിജയ റണ്‍ നേടിയത് മറക്കാനാകില്ലെന്നും തിവാരി പറഞ്ഞു.

Story first published: Sunday, March 24, 2019, 16:42 [IST]
Other articles published on Mar 24, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+