വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അവന്റെ കാര്യത്തില്‍ ഇന്ത്യക്ക് പിഴച്ചെന്ന് മഞ്ജരേക്കര്‍.... നാണക്കേട്, ട്രോളുമായി ആരാധകര്‍

By Vaisakhan MK
Sanjay Manjrekar Excludes Ravindra Jadeja In Playing XI For Semi-Final

ലണ്ടന്‍: ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയും കമന്റേറ്റര്‍ രവീന്ദ്ര ജഡേജയുമായുള്ള പ്രശ്‌നങ്ങള്‍ അടുത്തൊന്നും അവസാനിക്കുമെന്ന് തോന്നുന്നില്ല. കഴിഞ്ഞ ദിവസം തന്റെ ഏകദേശ സെമി ലൈനപ്പ് മഞ്ജരേക്കര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഇത് വീണ്ടും തിരുത്തിയിരിക്കുകയാണ്. ഇതിന് പിന്നാലെ ജഡേജയെ ആ ടീമില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ് അദ്ദേഹം. കടുത്ത ട്രോളുകളാണ് ഇതിനെതിരെ വന്ന് കൊണ്ടിരിക്കുന്നത്. ആരാധകര്‍ ഒന്നടങ്കം പരിഹാസവുമായി മഞ്ജരേക്കര്‍ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

1

മാഞ്ചസ്റ്ററില്‍ പന്ത് നന്നായി തിരിയുന്നുണ്ടെന്നും, അതുകൊണ്ട് എന്റെ പ്ലേയിംഗ് ഇലവനില്‍ രവീന്ദ്ര ജഡേജയില്ലെന്നുമാണ് മഞ്ജരേക്കര്‍ ആദ്യം പ്രഖ്യാപിച്ചത്. രോഹിത്, രാഹുല്‍, വിരാട് കോലി, പന്ത്, കേദാര്‍ ജാദവ്, ഹര്‍ദിക്, ധോണി, കുല്‍ദീപ്, ഷമി, ചഹല്‍, ബുംറല എന്നിവരെയാണ് തന്റെ ഇലവനില്‍ മഞ്ജരേക്കര്‍ ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ ദിവസം നിങ്ങള്‍ പിച്ചില്‍ ടേണുള്ളത് കൊണ്ട് ജഡേജയെ കളിപ്പിക്കണമെന്നായിരുന്നു പറഞ്ഞത്. കുല്‍ദീപിന് പകരം ചഹലിനെ കളിപ്പിക്കണമെന്നും പറഞ്ഞു. നിങ്ങള്‍ എപ്പോഴെങ്കിലും സത്യം പറയുമോ. പറയുന്ന കാര്യത്തില്‍ സത്യസന്ധത വേണമെന്നും ആരാധകര്‍ പറഞ്ഞു.

അതേസമയം ഇന്ത്യന്‍ ടീമിന്റെ പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ചപ്പോഴും മഞ്ജരേക്കര്‍ അഭിപ്രായവുമായെത്തി. ഇന്ത്യ അഞ്ച് ബൗളര്‍മാരെ സെമി ഫൈനലില്‍ കളിപ്പിക്കുന്നത് വലിയ റിസ്‌കാണെന്നായിരുന്നു അഭിപ്രായം. അതില്‍ രണ്ട് പേര്‍ ഈ പിച്ചിന് ചേരുന്നവരല്ലെന്നും മഞ്ജരേക്കര്‍ പറഞ്ഞു. ജഡേജയെയും ഭുവനേശ്വറിനെയും കളിപ്പിച്ചതിനെ സൂചിപ്പിച്ചായിരുന്നു മഞ്ജരേക്കര്‍ പറഞ്ഞു. ഇതിനും കടുത്ത പരിഹാസമാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്നത്. നിങ്ങളുടെ ക്രിക്കറ്റിലെ കഴിവുകള്‍ അറിയുന്നത് കൊണ്ട് ഇത് ഗൗരവമായി കാണുന്നില്ലെന്നായിരുന്നു പരിഹാസം.

ന്യൂസിലന്റിനെതിരെ ജഡേജ മികച്ച പ്രകടനം നടത്തിയതോടെ മഞ്ജരേക്കര്‍ വീണ്ടും നാണക്കേടിലേക്ക് വീണിരിക്കുകയാണ്. പത്ത് ഓവറില്‍ 34 റണ്‍സ് മാത്രം വഴങ്ങി ജഡേജ നിക്കോള്‍സിന്റെ വിലപ്പെട്ട വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. മഞ്ജരേക്കര്‍ വിരമിക്കാന്‍ സമയമായെന്നായിരുന്നു ഒരു ആരാധകന്റെ പരിഹാസം. കുല്‍ദീപിന് പകരം ജഡേജ എന്തുകൊണ്ട് കളിച്ചു എന്ന് ഇപ്പോള്‍ മഞ്ജരേക്കര്‍ക്ക് മനസ്സിലായി കാണുമെന്നായിരുന്നു മറ്റൊരു പരിഹാസം.

Story first published: Tuesday, July 9, 2019, 20:32 [IST]
Other articles published on Jul 9, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X