Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അവന്‍ മരണമാസ് താരമാണ്, ഇംഗ്ലീഷ് താരങ്ങളെ വിറപ്പിക്കും, പറഞ്ഞത് തിരുത്തി മുന്‍ ഇന്ത്യന്‍ താരം

Sanjay Manjrekar calls Ravindra Jadeja street-smart cricketer

ലണ്ടന്‍: ഇന്ത്യ ശ്രീലങ്ക മത്സരത്തിനിടെ രവീന്ദ്ര ജഡേജയെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ചയ് മഞ്ജരേക്കര്‍. രവീന്ദ്ര മിടുക്കനായ മരണമാസ് കളിക്കാരനാണെന്ന് മഞ്ജരേക്കര്‍ മത്സരത്തിനിടെ പറയുകയും ചെയ്തു. അതേസമയം ക്രിക്കറ്റ് ആരാധകരെ അമ്പരിപ്പിച്ചിരിക്കുകയാണ് ഈ പ്രസ്താവന. കഴിഞ്ഞ ദിവസം മഞ്ജരേക്കറുമായി ജഡേജ വലിയ വാഗ്വാദം നടത്തിയിരുന്നു. ഇതിന് പിന്നാലെ ജഡേജയ്ക്ക് നിരവധി പേര്‍ പിന്തുണ അറിയിക്കുകയും ചെയ്തു.

1

നേരത്തെ എല്ലാം കുറച്ച് മാത്രം അറിയുന്ന കളിക്കാരനെന്ന് ജഡേജയെ കുറിച്ച് മഞ്ജരേക്കര്‍ പറഞ്ഞിരുന്നു. എന്നാല്‍ നിങ്ങളേക്കാള്‍ കൂടുതല്‍ മത്സരങ്ങള്‍ ഞാന്‍ കളിച്ചിട്ടുണ്ടെന്നും, ഒരുപാട് കാലങ്ങളായി നിങ്ങളുടെ വിടുവായത്തം ഞങ്ങള്‍ കേള്‍ക്കുന്നുവെന്നും, ആളുകളെ ബഹുമാനിക്കാന്‍ പഠിക്കണമെന്നും ജഡേജ ഇതിന് മറുപടിയും നല്‍കിയിരുന്നു. ഇത് വലിയ വിവാദമായിരുന്നു. മഞ്ജരേക്കര്‍ക്കെതിരെ ഇതിന് പിന്നാലെ സൈബര്‍ പ്രചാരണം ശക്തമാകുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് ജഡേജയെ മഞ്ജരേക്കര്‍ പുകഴ്ത്തിയത്. ജഡേദ വേഗമേറിയ പന്തുകളെറിയുന്ന താരമാണെന്നും, ഈ പിച്ചില്‍ അദ്ദേഹത്തിന്റെ പന്ത് നന്നായി തിരിയുന്നുണ്ടെന്നും മഞ്ജരേക്കര്‍ പറഞ്ഞു. സെമി ഫൈനലും ഫൈനലും പരിഗണിക്കുമ്പോള്‍ ജഡേജയാണ് ഉയര്‍ന്ന ശരാശരിയുള്ള താരം. എന്നാല്‍ കുല്‍ദീപിനും ചഹലിനുമാണ് കൂടുതല്‍ വിക്കറ്റുകള്‍ ലഭിച്ചത്. ഇംഗ്ലണ്ടിനെതിരെ കളിക്കുമ്പോള്‍ സ്പിന്നര്‍മാരാണ് ആരാണ് മികച്ചതെന്ന് നോക്കി കോലി കളിപ്പിക്കണമെന്നും മഞ്ജരേക്കര്‍ പറയുന്നു.

ഇന്ത്യ രണ്ട് റിസ്റ്റ് സ്പിന്നര്‍മാരെ കളിപ്പിക്കുന്നത് ഗുണം ചെയ്യില്ല. ഇംഗ്ലണ്ട് അവരെ കൈകാര്യം ചെയ്ത രീതി എല്ലാവരും കണ്ടതാണ്. ഇംഗ്ലണ്ടിനെതിരെ ജഡേജ ഏറ്റവും നല്ല ഓപ്ഷനാണ്. പന്ത് നന്നായി തിരിയുന്ന പിച്ചുകളില്‍ റണ്‍നിരക്ക് കുറയ്ക്കാന്‍ ജഡേജയ്ക്ക് സാധിക്കും. മോര്‍ഗന്‍, സ്‌റ്റോക്‌സ് എന്നിവര്‍ക്കെതിരെ നന്നായി പന്തെറിയാനും ജഡേജയ്ക്ക് സാധിക്കും. അദ്ദേഹം ടീമിന് കരുത്താണ്. കോലി ശരിയായ സമയത്ത് തന്നെ ജഡേജയെ കളിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

Story first published: Saturday, July 6, 2019, 21:29 [IST]
Other articles published on Jul 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+