അവന്‍ എന്നെ ഞെട്ടിച്ചു, ക്ഷമ ചോദിക്കണം, കഴിവ് കുറഞ്ഞവനല്ല, ജഡേജയെ പുകഴ്ത്തി മഞ്ജരേക്കര്‍
ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയും സഞ്ജയ് മഞ്ജരേക്കറും തമ്മിലുള്ള വാക്‌പോരില്‍ അപ്രതീക്ഷിത ട്വിസ്റ്റ്. സെമി ഫൈനലില്‍ ന്യൂസിലന്റിനോടേറ്റ തോല്‍വിക്ക് പിന്നാലെ ജഡേജയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മഞ്ജരേക്കര്‍. ഇത് സോഷ്യല്‍ മീഡിയയിലെ ഇന്ത്യന്‍ ആരാധകരെയും അമ്പരിപ്പിച്ചിരിക്കുകയാണ്. അദ്ദേഹം തന്റെ കഴിവ് കൊണ്ട് എന്നെ തകര്‍ത്ത് കളഞ്ഞെന്നാണ് മഞ്ജരേക്കര്‍ പറഞ്ഞത്. നേരത്തെ കുറച്ച് കഴിവുള്ള താരമെന്നായിരുന്നു മഞ്ജരേക്കര്‍ ജഡേജയെ വിളിച്ചത്.

ഇതിന് പിന്നാലെ ഇന്ത്യയുടെ സാധ്യതാ ഇലവനെ മഞ്ജരേക്കര്‍ നേരത്തെ പ്രഖ്യാപിക്കുകയും അതില്‍ ആദ്യം ഉള്‍പ്പെടുത്തുകയും പിന്നീട് ഒഴിവാക്കുകയും ചെയ്തിരുന്നു. ഇത് വലിയ വിവാദമാവുകയും ചെയ്തിരുന്നു. മഞ്ജരേക്കര്‍ കഴിവ് കുറഞ്ഞവനെ ടീമിലെടുത്തു എന്ന് പറഞ്ഞ് മൈക്കല്‍ വോന്‍ പരിഹസിക്കുകയും ചെയ്തിരുന്നു. ഇത് ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തു. അതേസമയം പറഞ്ഞ വാക്ക് ഇടയ്ക്കിടെ മാറ്റിപ്പറയുന്നയാളാണ് മഞ്ജരേക്കറെന്ന് ആരാധകര്‍ ട്രോളിയിരുന്നു.
അതേസമയം മഞ്ജരേക്കറുടെ വിമര്‍ശനം പോലെ സെമി ഫൈനലില്‍ ഗംഭീര പ്രകടനമാണ് ജഡേജ കാഴ്ച്ചവെച്ചത്. ടീമിന്റെ ടോപ് സ്‌കോററായ ജഡേജ ജയത്തിന്റെ പടിക്കല്‍ വരെ ടീമിനെ എത്തിച്ചിരുന്നു. തകര്‍പ്പന്‍ ഫീല്‍ഡിംഗും ബൗളിംഗും കാഴ്ച്ചവെച്ച ജഡേജ ഏറ്റവും മികച്ച പ്രകടനമാണ് നടത്തിയത്. തന്റെ നിഗമനങ്ങളെല്ലാം തെറ്റിയെന്നും, പന്തുകൊണ്ടും ബാറ്റ് കൊണ്ടും ഫീല്‍ഡിംഗ് കൊണ്ടും ജഡേജ അമ്പരിപ്പിച്ചെന്ന് മഞ്ജരേക്കര്‍ പറഞ്ഞു.
തന്റെ വിമര്‍ശനങ്ങളെ ജഡേജ ഒന്നടങ്കം തകര്‍ത്ത് കളഞ്ഞു. കളിയുടെ എല്ലാ മേഖലയിലും ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്ന് ജഡേജ തെളിയിച്ചു. ഇത് നമ്മള്‍ ഇതുവരെ കാണാത്ത ജഡേജയാണ്. ഗംഭീര പ്രകടനമായിരുന്നു അദ്ദേഹത്തിന്റേതെന്ന് മഞ്ജരേക്കര്‍ പഞ്ഞു. മത്സരത്തില്‍ 56 പന്തില്‍ 77 റണ്‍സാണ് എടുത്തത്. എനിക്ക് ജഡേജയോട് മാപ്പുപറയണം. അദ്ദേഹം എന്നെ തിരഞ്ഞിരുന്നു. എന്നാല്‍ ആ സമയത്ത് ഞാന്‍ അവിടെയുണ്ടായിരുന്നില്ല. പറഞ്ഞ കാര്യങ്ങളില്‍ ക്ഷമ ചോദിക്കുന്നുവെന്നും മഞ്ജരേക്കര്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications