Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വെടിക്കെട്ട് സെഞ്ച്വറിയുമായി മനീഷ് പാണ്ഡെ; സര്‍വീസസിനെതിരേ കര്‍ണാടകയ്ക്ക് ജയം

വിസീനഗരം: സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സര്‍വീസസിനെ തോല്‍പ്പിച്ച് കര്‍ണാടക. ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ 80 റണ്‍സിനാണ് കര്‍ണാടകയുടെ ജയം. നായകന്‍ മനീഷ് പാണ്ഡെയുടെ വെടിക്കെട്ട് (129*) ബാറ്റിങ്ങാണ് കര്‍ണാടകയ്ക്ക് വിജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത കര്‍ണാടക 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 250 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ സര്‍വീസസിന് 20 ഓവറില്‍ എഴ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കര്‍ണാടകയ്ക്ക് ഓപ്പണര്‍ രോഹന്‍ കഡാമിനെ തുടക്കത്തിലെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിലെ മനീഷ്-ദേവ് ദത്ത് പടിക്കല്‍ (75)കൂട്ടുകെട്ട് തകര്‍പ്പന്‍ സ്‌കോറിലേക്ക് എത്തിച്ചു. ദേവ്ദത്ത് 43 പന്തില്‍ 75 റണ്‍സുമായി മടങ്ങുമ്പോള്‍ കര്‍ണാടക സ്‌കോര്‍ബോര്‍ഡില്‍ 172 റണ്‍സ് കൂട്ടിച്ചേര്‍ക്കപ്പെട്ടിരുന്നു. എട്ട് ഫോറും നാല് സിക്‌സുമാണ് ദേവ്ദത്ത് നേടിയത്. ഒരുവശത്ത് പോരാട്ടം തുടര്‍ന്ന മനീഷ് പാണ്ഡെ 54 പന്തില്‍ 12 ഫോറും 10 സിക്‌സുമാണ് പറത്തിയത്. ട്വന്റി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കുന്ന പ്രകടനമായിരുന്നു മനീഷിന്റേത്. കൃഷ്ണപ്പ ഗൗതം 15 പന്തില്‍ 23 റണ്‍സെടുത്തു.

cricket

മറുപടിക്കിറങ്ങിയ സര്‍വീസസ് നിരയില്‍ രവി ചൗഹാന്‍ (54), രജാത് പല്ലിവല്‍ (46), അന്‍ഷുല്‍ ഗുപ്ത (29) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. കര്‍ണാടകയ്ക്ക് വേണ്ടി ശ്രേയസ് ഗോപാല്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി.

Story first published: Tuesday, November 12, 2019, 16:21 [IST]
Other articles published on Nov 12, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+