Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മറ്റ് വഴിയില്ല, അതുമായി പൊരുത്തപ്പെട്ടു; തുറന്നുപറഞ്ഞ് മനീഷ് പാണ്ഡെ

വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡിനെതിരായ നാലാം ടി20യിലെ ഇന്ത്യയുടെ വിജയത്തില്‍ വാഴ്ത്തപ്പെടാതെ പോയ പ്രതിഭയാണ് മനീഷ് പാണ്ഡെ. ഇന്ത്യയുടെ ടോപ് ഓഡര്‍ തകര്‍ന്നപ്പോള്‍ അവസരോചിത അര്‍ധസെഞ്ച്വറിയുമായി ഇന്ത്യയെ പൊരുതാവുന്ന സ്‌കോറിലേക്കെത്തിച്ചത് മനീഷായിരുന്നു. ടോപ് ഓഡര്‍ ബാറ്റ്‌സ്മാനായിരുന്ന മനീഷിന് ഇപ്പോള്‍ ഇന്ത്യയുടെ മധ്യനിരയുടെ ചുമതലയാണുള്ളത്.

ആറാം നമ്പറിലും അഞ്ചാം നമ്പറിലും ബാറ്റു ചെയ്ത് ടീമിന്റെ രക്ഷകന്‍ റോളും ഫിനിഷര്‍ റോളും കൈകാര്യം ചെയ്യേണ്ടി വരുന്നതിനെക്കുറിച്ച് മനീഷ് തന്നെ പ്രതികരിച്ചിരിക്കുകയാണ്. ആറാം നമ്പറില്‍ ബാറ്റ് ചെയ്യുകയല്ലാതെ മറ്റ് വഴികളില്ലെന്നാണ് മനീഷ് പറഞ്ഞത്. ഇന്ത്യന്‍ ടീമില്‍ പ്രതിഭാശാലികളായ നിരവധി താരങ്ങളുണ്ട്. പ്ലേയിങ് ഇലവനിലെത്താന്‍ കടുത്ത മത്സരമാണ് ടീമിനുള്ളില്‍ നടക്കുന്നത്. അതിനാല്‍ ഏത് ഓഡറിലും കളിക്കാനിറങ്ങിയേ മതിയാകൂ.

manishpandey

ടോപ് ഓഡറിലാണ് കൂടുതല്‍ കളിച്ചിട്ടുള്ളതെങ്കിലും ഇപ്പോള്‍ മധ്യനിരയിലെ ഉത്തരവാദിത്തവുമായി പൊരുത്തപ്പെട്ടു. ആറാം നമ്പറില്‍ എങ്ങനെ ബാറ്റുചെയ്യണം ഷോട്ടുകള്‍ ഏതൊക്കെ തുടങ്ങിയവ മനസില്‍ ഉറപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഐപിഎല്ലിലേക്ക് തിരിച്ചെത്തിയാല്‍ വീണ്ടും മൂന്നാം നമ്പറിലാവും ബാറ്റ് ചെയ്യേണ്ടി വരിക. ഇത് കൂടുതല്‍ സമയം ക്രീസില്‍ ചിലവിടാനും മികച്ച സ്‌കോര്‍ നേടാനും കൂടുതല്‍ അവസരം നല്‍കും. ഇന്ത്യന്‍ ടീമിനുള്ളില്‍ നമ്മുടെ സ്ഥാനം നേടിയെടുത്ത് ഉറപ്പിക്കുക ബുദ്ധിമുട്ടാണെന്നും മനീഷ് കൂട്ടിച്ചേര്‍ത്തു. 30കാരനായ മനീഷാണ് ഐപിഎല്ലില്‍ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യന്‍ താരം. ഇന്ത്യക്കുവേണ്ടി 25 ഏകദിനം, 37ടി20 എന്നിവയില്‍ നിന്നായി 450, 696 റണ്‍സുകള്‍ മനീഷ് നേടിയിട്ടുണ്ട്.

Story first published: Wednesday, February 5, 2020, 18:51 [IST]
Other articles published on Feb 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+