Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മനീഷ് പാണ്ഡെ വിവാഹിതനായി, വധു നടി ആശ്രിത ഷെട്ടി

മുംബൈ: ഞായറാഴ്ച്ച നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി ഫൈനലില്‍ ഹീറോയായിരുന്നു മനീഷ് പാണ്ഡെ. കര്‍ണാടകത്തിനായി താരം ആദ്യം ബാറ്റുകൊണ്ട് തിളങ്ങി. തമിഴ്‌നാടിന് എതിരെ 45 പന്തില്‍ 60 റണ്‍സ് കുറിച്ചാണ് പാണ്ഡെ മുന്നില്‍ നിന്നും പട നയിച്ചത്. ശേഷം നിര്‍ണായകമായ അവസാന ഓവറില്‍ ഫീല്‍ഡിലും ഇദ്ദേഹം സൂപ്പര്‍മാനായി. ആവശേകരമായ ഫൈനലില്‍ ഒരു റണ്‍സിനാണ് തമിഴ്‌നാടിനെ കര്‍ണാടക കീഴ്‌പ്പെടുത്തിയത്.

എന്തായാലും കര്‍ണാടക ടീമിനൊപ്പം വലിയ ആഘാഷങ്ങള്‍ക്കൊന്നും നായകന്‍ മനീഷ് പാണ്ഡെ ചിലവിട്ടില്ല. കാരണമെന്തെന്നോ? കളി കഴിഞ്ഞത് രാത്രി പത്തരയ്ക്കാണ്. പിറ്റേന്ന് സ്വന്തം കല്യാണവും. കര്‍ണാടക ടീം കപ്പുയര്‍ത്തിയതിന് പിന്നാലെ സൂറത്തിലെ ലാല്‍ഭായി കോണ്‍ട്രാക്ടര്‍ സ്‌റ്റേഡിയത്തില്‍ നിന്നും മനീഷ് പാണ്ഡെ മുംബൈയിലേക്ക് വിമാനം കയറി. ഇന്നു രാവിലെ താരം വിവാഹിതനാവുകയും ചെയ്തു. ദക്ഷിണേന്ത്യന്‍ സിനിമാ നടി ആശ്രിത ഷെട്ടിയാണ് വധു. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

മനീഷ് പാണ്ഡെ

പരമ്പരാഗത വേഷമണിഞ്ഞ പുതിയ താരദമ്പതികളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരം നേടിക്കഴിഞ്ഞു. ഇന്ദ്രജിത്ത്, ഒരു കനിയും മൂന്നു കാലവാണികളും തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച നടിയാണ് ആശ്രിത ഷെട്ടി. ആര്‍ പനീര്‍സെല്‍വം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ആശ്രിത നായികയാവുമെന്നും അഭ്യൂഹങ്ങളുണ്ട്. മനീഷ് പാണ്ഡെയും ആശ്രിത ഷെട്ടിയും വിവാഹതിരാകുമെന്ന വാര്‍ത്ത ഈ വര്‍ഷം ഒക്ടോബറിലാണ് പുറത്തുവന്നത്.

മനീഷ് പാണ്ഡെ

വിവാഹജീവിതത്തിലേക്ക് കടന്നെങ്കിലും മനീഷ് പാണ്ഡെ വൈകാതെ ഇന്ത്യന്‍ ടീമിനൊപ്പം ചേരും. ഡിസംബര്‍ ആറിന് തുടങ്ങുന്ന ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ഹോം പരമ്പരയില്‍ മനീഷ് പാണ്ഡെയും പങ്കെടുക്കുന്നുണ്ട്. മൂന്നുവീതം ട്വന്റി-20, ഏകദിന മത്സരങ്ങളാണ് വെസ്റ്റ് ഇന്‍ഡീസുമായി ഇന്ത്യ കളിക്കാനിരിക്കുന്നത്. നിലവിലെ ഫോം പരിഗണിച്ച് പ്ലേയിങ് ഇലവനില്‍ മനീഷ് പാണ്ഡെ കളിക്കാനുള്ള സാധ്യതയേറെ. ഇക്കുറി ഇന്ത്യ സന്ദര്‍ശിക്കാന്‍ എത്തുന്ന വിന്‍ഡീസ് ടീമിനെ കീറോണ്‍ പൊള്ളാര്‍ഡാണ് നയിക്കുന്നത്.

Image Source: 1, 2

Story first published: Monday, December 2, 2019, 15:39 [IST]
Other articles published on Dec 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+