Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒരു ഇന്നിങ്‌സിലെ പത്തുവിക്കറ്റുകളും വീഴ്ത്തി താരമായി; ഇതാ ഇന്ത്യയ്‌ക്കൊരു യുവ പേസര്‍

ദില്ലി: ഒരു ഇന്നിങ്‌സിലെ പത്തുവിക്കറ്റുകളും വീഴ്ത്തി ലോക റെക്കോര്‍ഡ് സ്വന്തമായുള്ള താരമാണ് ഇന്ത്യയുടെ അനില്‍ കുംബ്ലെ. ഇപ്പോഴിതാ, ഒരിന്നിങ്ങിസിലെ 10 വിക്കറ്റുകളും വീഴ്ത്തി ഒരു യുവ പേസര്‍ രാജ്യാന്തര ശ്രദ്ധ നേടിയിരിക്കുന്നു. മണിപ്പൂര്‍ സ്വദേശിയായ റെക്‌സ് രാജ്കുമാര്‍ സിങ് എന്ന പതിനെട്ടുകാരനാണ് കൂച്ച് ബെഹാര്‍ ട്രോഫിയില്‍ മറ്റൊരു റെക്കോര്‍ഡ് സ്ഥാപിച്ചത്.

അണ്ടര്‍ 19 അരുണാചല്‍ പ്രദേശിനെതിരായ മത്സരത്തിലായിരുന്നു സംഭവം. 9.5 ഓവര്‍ എറിഞ്ഞ റെക്‌സ് അഞ്ച് ബാറ്റ്‌സ്മാന്മാരെ ബൗള്‍ഡാക്കിയപ്പോള്‍ രണ്ടുപേര്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. രണ്ടുപേരെ വിക്കറ്റിന് പിന്നില്‍ കീപ്പര്‍ പിടിച്ചപ്പോള്‍ മറ്റൊരാളെ ഫീല്‍ഡര്‍ ക്യാച്ചെടുത്ത് പുറത്താക്കുകയും ചെയ്തു. ആറ് ഓവറുകള്‍ മെയ്ഡിന്‍ ആയപ്പോള്‍ മൂന്ന് ഹാട്രിക്കുകളും താരം സ്വന്തമാക്കി.

cricket

അരുണാചല്‍ പ്രദേശിന്റെ 138 റണ്‍സെന്ന ആദ്യ ഇന്നിങ്‌സ് സ്‌കോറിന് പകരമായി 122 റണ്‍സായിരുന്നു മണിപ്പൂര്‍ ആദ്യ ഇന്നിങ്‌സില്‍ എടുത്തിരുന്നത്. റെക്‌സിന്റെ ബൗളിങ് മികവില്‍ രണ്ടാം ഇന്നിങ്‌സില്‍ കേവലം 55 റണ്‍സ് മാത്രമായിരുന്നു വിജയത്തിനായി മണിപ്പൂരിന് വേണ്ടിയിരുന്നത്. 7.5 ഓവറില്‍ വിക്കറ്റ് നഷ്ടമാകാതെ ടീം ലക്ഷ്യം കാണുകയും ചെയ്തു. ആദ്യ ഇന്നിങ്‌സിലെ അഞ്ച് വിക്കറ്റ് ഉള്‍പ്പെടെ മത്സരത്തില്‍ ആകെ 15 വിക്കറ്റുകള്‍ റെക്‌സ് നേടിയിരുന്നു. ഈ സീസണിലാണ് റെക്‌സ് രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം നടത്തിയത്. ലോകം ശ്രദ്ധിക്കപ്പെടുന്ന പ്രകടനം നടത്തിയതോടെ ഭാവി ഇന്ത്യന്‍ താരമെന്ന വിശേഷണം റെക്‌സിന് കിട്ടുകയും ചെയ്തു.

Story first published: Thursday, December 13, 2018, 8:45 [IST]
Other articles published on Dec 13, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+