വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: വാര്‍ണര്‍ വരില്ലേ? വിസ തള്ളി... ഇനിയെന്താവും, വെളിപ്പെടുത്തി മാനേജര്‍

പുതിയ സീസണില്‍ ഹൈദരാബാദിന്റെ ക്യാപ്റ്റനാണ് വാര്‍ണര്‍

മെല്‍ബണ്‍: കൊറോണണവൈറസ് ഭീതിയില്‍ ഐപിഎല്‍ മാറ്റി വച്ചതോടെ ഒരുപിടി വിദേശ സൂപ്പര്‍ താരങ്ങളുടെ പങ്കാളിത്തമാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. അക്കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട താരമാണ് ഓട്രേലിയയുടെ വെടിക്കെട്ട് ഓപ്പണറും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റനുമായ ഡേവിഡ് വാര്‍ണര്‍.

ഇന്ത്യക്കാരനെങ്കില്‍ ചീട്ട് കീറിയേനെ, തന്നേക്കാള്‍ കഴിവുള്ളവര്‍ ടീമിന് പുറത്ത്! - സ്‌റ്റോയ്ണിസ്ഇന്ത്യക്കാരനെങ്കില്‍ ചീട്ട് കീറിയേനെ, തന്നേക്കാള്‍ കഴിവുള്ളവര്‍ ടീമിന് പുറത്ത്! - സ്‌റ്റോയ്ണിസ്

ദയനീയം പാകിസ്താന്‍... മാനംകാക്കാന്‍ ഒരുത്തന്‍ പോലുമില്ല ടീമില്‍!! തുറന്നടിച്ച് മിയാന്‍ദാദ്ദയനീയം പാകിസ്താന്‍... മാനംകാക്കാന്‍ ഒരുത്തന്‍ പോലുമില്ല ടീമില്‍!! തുറന്നടിച്ച് മിയാന്‍ദാദ്

മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്ലിന്റെ 13ാം സീസണ്‍ ഏപ്രില്‍ 15ലേക്കു മാറ്റി വച്ചിരിക്കുകയാണ്. കൊറോണ ഭീതിയെ തുടര്‍ന്നു വിസയുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വരികയും ചെയ്തിരുന്നു. വാര്‍ണര്‍ ഐപിഎല്ലിന്റെ പുതിയ സീസണില്‍ കളിക്കുമോയെന്നതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ മാനേജര്‍ ജെയിംസ് എസ്‌കിന്‍.

വിസ തള്ളി

വാര്‍ണറുടെ വിസ നേരത്തേ തള്ളിയതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹം ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണില്‍ കളിക്കുമെന്നാണ് എസ്‌കിന്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഐപിഎല്ലില്‍ കളിക്കാന്‍ തന്നെയാണ് വാര്‍ണര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ പിന്നീട് അദ്ദേഹം മനസ്സ് മാറ്റുമോയെന്ന് തനിക്കു ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല. ഒരു മണിക്കൂര്‍ കൊണ്ട് ചിലപ്പോള്‍ എല്ലാം മാറിമറിഞ്ഞേക്കാം. നിലവിലെ സാഹചര്യത്തിന്റെ പരിഗണിക്കുമ്പോള്‍ എന്തായിരിക്കും സംഭവിക്കുകയെന്നു നമുക്ക് പ്രവചിക്കാന്‍ സാധിക്കില്ലെന്നും എസ്‌കിന്‍ കൂട്ടിച്ചേര്‍ത്തു.

വാര്‍ണറുടെ പ്രകടനം

ഐപിഎല്ലിലെ മിന്നും താരങ്ങളിലൊരാളാണ് വാര്‍ണര്‍. സ്ഥിരതയാര്‍ന്ന പ്രകടനമാണ് മുന്‍ സീസണുകളില്‍ താരം കാഴ്ചവച്ചിട്ടുള്ളത്. ടൂര്‍ണമെന്റില്‍ ഇതുവരെ 126 മല്‍സരങ്ങളില്‍ കളിച്ചതിന്റെ അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്. 43.17 ശരാശരിയില്‍ 4706 റണ്‍സാണ് വാര്‍ണര്‍ വാരിക്കൂട്ടിയത്. നാലു സെഞ്ച്വറികളും 44 ഫിഫ്റ്റികളും ഇതില്‍പ്പെടുന്നു. 142 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും അദ്ദേഹത്തിനുണ്ട്.

വീണ്ടും ക്യാപ്റ്റന്‍

ഈ സീസണ്‍ ആരംഭിക്കുന്നതിനു മുമ്പാണ് വാര്‍ണറെ ഹൈദരാബാദ് വീണ്ടും ക്യാപ്റ്റനായി നിയമിച്ചത്. കെയ്ന്‍ വില്ല്യംസണിനെ മാറ്റിയാണ് വാര്‍ണര്‍ക്കു ഒരിക്കല്‍ക്കൂടി നായകസ്ഥാനം നല്‍കിയത്. നേരത്തേ ഹൈദരാബാദിന്റെ ഏക ഐപിഎല്‍ കിരീട വിജയം അദ്ദേഹത്തിനു കീഴിലായിരുന്നു.
ഒരു വര്‍ഷത്തെ വിലക്കിനെ തുടര്‍ന്ന് 2018ലെ ഐപിഎല്‍ വാര്‍ണര്‍ക്കു നഷ്ടമായിരുന്നു. കഴിഞ്ഞ സീസണില്‍ മിന്നുന്ന പ്രകടനം നടത്തിയാണ് അദ്ദേഹം ടൂര്‍ണമെന്റിലേക്കുള്ള മടങ്ങിവരവ് ആഘോഷിച്ചത്.

ധോണിയുടെ ഭാവി... ഇനി ഇന്ത്യക്കു വേണോ? വസീം ജാഫറിന്‍റെ അഭിപ്രായം ഇങ്ങനെധോണിയുടെ ഭാവി... ഇനി ഇന്ത്യക്കു വേണോ? വസീം ജാഫറിന്‍റെ അഭിപ്രായം ഇങ്ങനെ

Story first published: Thursday, March 19, 2020, 13:15 [IST]
Other articles published on Mar 19, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X