Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുന്‍ പാക് ക്രിക്കറ്റ് താരം വസീം അക്രത്തെ വെടിവെച്ച ആള്‍ മാപ്പുചോദിച്ച് കത്തെഴുതി

കറാച്ചി: പാകിസ്താന്റെ ഇതിഹാസ താരവും മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ വസീം അക്രം സഞ്ചരിച്ച കാറിനുനേരേ വെടിവെച്ചവരില്‍ ഒരാള്‍ അക്രത്തിനോട് മാപ്പു ചോദിച്ചു കത്തയച്ചു.

ആളെ തിരിച്ചറിയാത്തത് കൊണ്ടാണ് അത്തരമൊരു സംഭവമുണ്ടായതെന്നും താങ്കള്‍ രാജ്യത്തിന്റെ അഭിമാനമാണെന്നും കത്തില്‍ പറയുന്നു. കത്തെഴുതിയത് സൈന്യത്തില്‍ നിന്ന് വിരമിച്ച മേജര്‍ അമിരുള്‍ റഹ്മാനാണ്.

wasim-akram

ആഗസ്ത് അഞ്ചിനാണ് സംഭവമുണ്ടായത്. വസീം അക്രം സഞ്ചരിച്ച കാറിനുനേരയാണ് വെടിയുതിര്‍ത്തത്. വെടിവെപ്പില്‍ അക്രത്തിന്റെ കാറിന് കേടുപാട് സംഭവിച്ചിരുന്നു.കറാച്ചിയിലെ നാഷണല്‍ സ്റ്റേഡിയത്തിന് സമീപമാണ് സംഭവം നടക്കുന്നത്. രണ്ടുപേര്‍ ഇരുചക്ര വാഹനത്തില്‍ എത്തിയാണ് താരത്തെ ആക്രമിച്ചത്.

അക്രമികള്‍ കുറേ തവണ വെടിയുതിര്‍ത്തെങ്കിലും അക്രം വെടികൊള്ളാതെ രക്ഷപ്പെടുകയായിരുന്നു.ഇയാളും കൂട്ടാളിയുമാണ് ഫാസ്റ്റ്ബൗളര്‍മാരുടെ പരിശീലനക്യാമ്പിലേക്ക് പോയ അക്രത്തിന്റെ കാറിന് നേരെ ഷാ ഫൈസല്‍ റോഡില്‍ വെച്ച് വെടിയുതിര്‍ത്തത്. പിന്നീട് ഇരുവരെയും പോലീസ് അറസ്റ്റു ചെയ്തിരുന്നു.

Story first published: Monday, August 31, 2015, 11:34 [IST]
Other articles published on Aug 31, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+