Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയെ തോല്‍പ്പിച്ചത് ഓസ്‌ട്രേലിയക്കാരല്ല!! നാട്ടുകാരന്‍ തന്നെ, അയാളെ നിങ്ങള്‍ക്കറിയാം!!

ചെന്നൈ: ഓസ്‌ട്രേലിയക്കെതിരേ പൂനെയില്‍ നടന്ന ആദ്യ ക്രിക്കറ്റ് ടെസറ്റില്‍ ഇന്ത്യയുടെ ദയനീയ പരാജയത്തിനു കാരണക്കാരന്‍ ആരാണെന്ന് ഒടുവില്‍ കണ്ടെത്തി. അത് രണ്ടിന്നിങ്‌സുകളിലുമായി 12 വിക്കറ്റെടുത്ത ഓസീസ് സ്പിന്നര്‍ സ്റ്റീവ് ഒകീഫെയല്ല. മറിച്ച് ഒരു ഇന്ത്യക്കാരന്‍ തന്നെയാണെന്നതാണ് ഞെട്ടിപ്പിക്കുന്ന സത്യം.

പിന്നില്‍ എസ് ശ്രീറാം

ത്യയുടെ മുന്‍ താരമായ എസ് ശ്രീറാമിന്റെ തന്ത്രങ്ങളാണ് ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ ദയനീയ തകര്‍ച്ചയ്ക്കു കാരണം. ഇടംകൈയന്‍ ബാറ്റ്‌സ്മാനും സ്പിന്നറുമായിരുന്ന ശ്രീറാം 129 മല്‍സരങ്ങളില്‍ ദേശീയ ടീമിനായി കളിച്ചിട്ടുണ്ട്. 2004ല്‍ ബംഗ്ലാദേശിനെതിരേയാണ് അവസാനമായി താരം ഏകദിനത്തില്‍ ദേശീയ ടീമിന്റെ ജഴ്‌സിയണിഞ്ഞത്.

ഒകീഫെ പറയുന്നത്

ഒന്നാം ടെസ്റ്റില്‍ 12 വിക്കറ്റുള്‍ പിഴുത് ഇന്ത്യയുടെ കഥകഴിച്ച ഒകീഫെ ശ്രീറാമിനെ പ്രശംസിച്ചു. ടീമില്‍ ശ്രീറാം ഉണ്ടാക്കിയ സ്വാധീനം വളരെ വലുതാണ്. നാട്ടുകാരനായതിനാല്‍ അദ്ദേഹത്തിന് ഇന്ത്യയിലെ സാഹചര്യങ്ങളെക്കുറിച്ച് നന്നായറിയാം. 2015ല്‍ ഇന്ത്യ ഓസീസ് എ ടീമിനായി കളിക്കാനെത്തിയപ്പോള്‍ അദ്ദേഹവുമായി സംസാരിച്ചിരുന്നു. ഇത്തരം പിച്ചുകളില്‍ എങ്ങനെ പന്തെറിയണമെന്നും ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ എത്തരത്തിലാണ് ചിന്തിക്കുന്നതെന്നുമെല്ലാം ശ്രീറാം പറഞ്ഞു തന്നതായും ഒകീഫെ വിശദമാക്കി.

2015 മുതല്‍ ഓസീസിനൊപ്പം

2015ലാണ് ശ്രീറാമുമായി ഓസ്‌ട്രേലിയ സഹകരിക്കാന്‍ തീരുമാനിക്കുന്നത്. ഓസീസ് എ ടീം ഇന്ത്യയില്‍ പര്യടനത്തിന് എത്തിയപ്പോഴായിരുന്നു ഇത്. പിന്നീട് ഏഷ്യന്‍ പര്യടനങ്ങളില്‍ ഓസീസിന്റെ ടീമിന്റെ ഉപദേശകനായി പ്രവര്‍ത്തിച്ചുവരികയാണ് ശ്രീറാം.

ബാറ്റ്‌സ്മാന്‍മാരെയും സഹായിച്ചു

ഓസീസിന്റെ സ്പിന്നര്‍മാരെ മാത്രമല്ല ബാറ്റ്‌സ്മാന്‍മാരെയും ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തെ മറികടക്കാന്‍ സഹായിച്ചത് ശ്രീറാമിന്റെ ഉപദേശമായിരുന്നു. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ തുടങ്ങിയ ലോകത്തിലെ ഒന്നും രണ്ടും സ്പിന്നര്‍മാരെ മികച്ച രീതിയിലാണ് ഓസീസ് താരങ്ങള്‍ ആദ്യ ടെസ്റ്റില്‍ നേരിട്ടത്.

വിശ്വാസം കൈവിടാതെ ഓസീസ്

2016ല്‍ ഇന്ത്യ വേദിയായ ട്വന്റി 20 ലോകകപ്പിനിടെയും കഴിഞ്ഞ ശ്രീലങ്കന്‍ പര്യടനത്തിലുമെല്ലാം ശ്രീറാം ഓസീസ് ടീമിനൊപ്പമുണ്ടായിരുന്നു. ട്വന്റി 20 ലോകകപ്പില്‍ ഗ്രൂപ്പുഘട്ടത്തില്‍ പുറത്തായ ഓസീസ് കഴിഞ്ഞ ലങ്കന്‍ പര്യടനത്തില്‍ 0-3നും നാണംകെട്ടിരുന്നു. എന്നാല്‍ ശ്രീറാമില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ അര്‍പ്പിച്ച വിശ്വാസം ഇപ്പോള്‍ അവരെ രക്ഷിക്കുകയായിരുന്നു.

Story first published: Sunday, February 26, 2017, 13:10 [IST]
Other articles published on Feb 26, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+