വിജയ് മല്യ ഫോഴ്‌സ് ഇന്ത്യ ഡയറക്ടര്‍ സ്ഥാനം രാജിവെച്ചു
ദില്ലി: കോടികളുടെ കടബാധ്യത വരുത്തിവച്ചശേഷം രാജ്യത്തുനിന്നും രക്ഷപ്പെട്ട വ്യവസായ പ്രമുഖന്‍ വിജയ് മല്യ ഫോഴ്‌സ് ഇന്ത്യയുടെ ഡയറക്ടര്‍ സ്ഥാനം രാജിവെച്ചു. അതേസമയം, ടീമിന്റെ ഷെയര്‍ ഹോള്‍ഡര്‍, ടീം പ്രിന്‍സിപ്പള്‍ എന്നീ സ്ഥാനങ്ങളില്‍ മല്യ തുടരുമെന്നറിയിച്ചതായാണ് റിപ്പോര്‍ട്ട്. രാജിവെക്കാന്‍ ആരില്‍ നിന്നും സമ്മര്‍ദ്ദം ഉണ്ടായിട്ടില്ല. തന്റെ തീരുമാനം ആയിരുന്നു അതെന്നും തനിക്ക് പകരം മകന്‍ ഡയറക്ടറാകുമെന്നും മല്യ സൂചിപ്പിച്ചു.
ഡയറക്ടര്‍ സ്ഥാനത്ത് തുടരുന്നതില്‍ തന്റെ നിയമപ്രശ്‌നങ്ങള്‍ ബാധ്യതയാണ്. അതുകൊണ്ട് മകനെ ചുമതലയേല്‍പ്പിക്കുയാണെന്നും അദ്ദേഹം വ്യക്തമാക്കി. 2007ല്‍ സ്‌പൈകെര്‍ ടീം വാങ്ങിയ കണ്‍സോര്‍ഷ്യത്തിന്റെ ഭാഗമായിരുന്നു വിജയ് മല്യ. കൂടുതല്‍ ഷെയറുകള്‍ കരസ്ഥമാക്കി പിന്നീട് ടീമിനെ ഫോഴ്‌സ് ഇന്ത്യ എന്ന് നാമകരണം ചെയ്യുകയായിരുന്നു.

കണ്‍സ്ട്രക്ടേര്‍സ് ചാമ്പ്യന്‍ഷിപ്പില്‍ കഴിഞ്ഞ രണ്ട് സീസണുകളിലാി നാലാം സ്ഥാനം നേടിയിരുന്നെങ്കിലും നടപ്പു സീസണില്‍ 26 പോയിന്റുമായി ആറാം സ്ഥാനത്താണ്. കോടികളുടെ സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ രാജ്യത്ത് നിയമ നടപടി നേരിടുന്നതിനാല്‍ ലണ്ടനിലേക്ക് രക്ഷപ്പെടുകയായിരുന്നു മല്യ. മല്യയെ രാജ്യത്തേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞത്. മല്യയ്ക്കു പകരം മകന്‍ സിദ്ധാര്‍ഥ് ആ സ്ഥാനം ഏറ്റെടുക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications