വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സ്ലെഡ്ജ് ചെയ്തു, തൊട്ടടുത്ത പന്തില്‍ സിക്‌സര്‍, കിടിലന്‍ മറുപടി നല്‍കിയ നാല് പേരിതാ

ബാറ്റ്‌സ്മാന്‍മാര്‍ ക്രീസിലെത്തുമ്പോള്‍ മുതല്‍ അവനെ പ്രകോപിപ്പിക്കാനും ദേഷ്യം പിടിപ്പിക്കാനും ശ്രമിച്ച് വിക്കറ്റ് നേടിയെടുക്കുകയെന്നതാണ് സ്ലെഡ്ജിങ്ങിലൂടെ ലക്ഷ്യമാക്കുന്നത്

1

ക്രിക്കറ്റില്‍ സ്ലെഡ്ജ് ചെയ്യുക എന്നത് മത്സരത്തിന്റെ തന്ത്രത്തിന്റെ ഭാഗം തന്നെയാണ്. ഒരു കാലഘട്ടത്തില്‍ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമുകളാണ് സ്ലെഡ്ജിങ്ങില്‍ മുന്നിട്ട് നിന്നത്. ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെ വരവോടെ താരങ്ങള്‍ തമ്മില്‍ കൂടുതല്‍ സൗഹൃദമായതോടെ ആധുനിക ക്രിക്കറ്റില്‍ സ്ലെഡ്ജിങ് വളരെ കുറവാണെന്ന് പറയാം. എന്നാല്‍ ഒരു കാലത്ത് സ്ലെഡ്ജിങ് ക്രിക്കറ്റില്‍ സജീവമായി കാണുന്ന കാഴ്ചയായിരുന്നു. പ്രധാനമായും ടെസ്റ്റ് മത്സരങ്ങളിലായിരുന്നു ഇത് കാണാന്‍ സാധിച്ചിരുന്നത്.

മികച്ച ബാറ്റ്‌സ്മാന്‍മാര്‍ ക്രീസിലെത്തുമ്പോള്‍ മുതല്‍ അവനെ പ്രകോപിപ്പിക്കാനും ദേഷ്യം പിടിപ്പിക്കാനും ശ്രമിച്ച് വിക്കറ്റ് നേടിയെടുക്കുകയെന്നതാണ് സ്ലെഡ്ജിങ്ങിലൂടെ ലക്ഷ്യമാക്കുന്നത്. നിലവില്‍ ഇന്ത്യയുടെ റിഷഭ് പന്തൊക്കെ ഇത്തരത്തില്‍ സ്ലെഡ്ജ് ചെയ്യാന്‍ മിടുക്കുകാട്ടുന്ന താരമാണ്. എന്നാല്‍ സ്ലെഡ്ജ് ചെയ്തതിന് സിക്‌സിലൂടെ മറുപടി പറയാന്‍ ചില താരങ്ങള്‍ക്കെങ്കിലും സാധിച്ചിട്ടുണ്ട്. അത്തരത്തില്‍ തകര്‍പ്പന്‍ മറുപടി നല്‍കിയ നാല് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

Also Read : ബുംറ മാത്രമല്ല, പ്രമുഖ ടൂര്‍ണമെന്റിന് മുമ്പ് ഇന്ത്യയെ ചതിച്ചവര്‍ വേറെയും!, നാല് പേരിതാAlso Read : ബുംറ മാത്രമല്ല, പ്രമുഖ ടൂര്‍ണമെന്റിന് മുമ്പ് ഇന്ത്യയെ ചതിച്ചവര്‍ വേറെയും!, നാല് പേരിതാ

മനീഷ് പാണ്ഡെ

മനീഷ് പാണ്ഡെ

ഇന്ത്യന്‍ താരം മനീഷ് പാണ്ഡെ ഇത്തരത്തില്‍ തകര്‍പ്പന്‍ മറുപടി കൊടുത്ത ബാറ്റ്‌സ്മാന്‍മാരിലൊരാളാണ്. ഐപിഎല്‍ 2020 സീസണിലാണ് ഈ സംഭവം നടന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള മത്സരം. മുന്‍ ആര്‍സിബി താരമായ മനീഷ് ഹൈദരാബാദിനായി കളിക്കുന്നു. അണ്ടര്‍ 19 ലോകകപ്പിലടക്കം ഒന്നിച്ച് കളിച്ചിട്ടുള്ള മനീഷിനെ കോലി സ്ലെഡ്ജ് ചെയ്തു. ഇന്ന് നീ ഒരു വലിയ ഷോട്ട് പോലും കളിക്കില്ലെന്നാണ് മനീഷിനോട് കോലി പറഞ്ഞത്. വലിയ ഷോട്ട് കളിപ്പിക്കാനുള്ള കോലിയുടെ പ്രകോപന ശ്രമമായിരുന്നു ഇത്. എന്നാല്‍ കോലി മനീഷിനെ സ്ലെഡ്ജ് ചെയ്തതിന്റെ തൊട്ടടുത്ത പന്തില്‍ മുഹമ്മദ് സിറാജിനെ മനീഷ് സിക്‌സര്‍ പറത്തി.

Also Read : 'വ്യത്യസ്തനാം ഡികെ', ഹെല്‍മറ്റിന്റെ ലുക്ക് മാത്രമല്ല പൊളി, പ്രത്യേകതകളും ഏറെ!, അറിയാം

എസ് ശ്രീശാന്ത്

എസ് ശ്രീശാന്ത്

ഓരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ നിര്‍ണ്ണായക താരമായിരുന്നു മലയാളി പേസര്‍ എസ് ശ്രീശാന്ത്. പ്രകടനത്തോടൊപ്പം ശ്രീശാന്തിന്റെ ആക്രമണ ശൈലിയും വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റില്‍ ശ്രീശാന്തിനെ സ്ലെഡ്ജ് ചെയ്യാന്‍ ശ്രമിച്ച ആന്‍ഡ്രേ നെല്ലിനെ താരം സിക്‌സര്‍ പറത്തിയത് ഇന്നും മറക്കാനാവില്ല. വാലറ്റക്കാരനായ ശ്രീശാന്തിനെ പരിഹസിച്ച നെല്ലിന്റെ തൊട്ടടുത്ത പന്ത് സിക്‌സര്‍ പറത്തിയ ശ്രീശാന്ത് ഡാന്‍സ് കളിച്ചാണ് ഈ സിക്‌സര്‍ നേട്ടം ആഘോഷിച്ചത്. ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്ന ആഘോഷങ്ങളിലൊന്നാണിത്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ഷുഹൈബ് അക്തര്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീമിലേക്ക് വരവറിയിച്ച സമയം. അതിവേഗ പേസുകൊണ്ട് അദ്ദേഹം ബാറ്റ്‌സ്മാനെ വിറപ്പിച്ചിരുന്നു. ഈ സമയത്താണ് ഇന്ത്യ-പാക് പോരാട്ടമെത്തുന്നത്. ഇന്ത്യക്കായി ഓപ്പണിങ്ങില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും വീരേന്ദര്‍ സെവാഗും. ബൗണ്‍സര്‍ എറിഞ്ഞ ശേഷം ഇത് സിക്‌സര്‍ അടിക്കാനാവുമോയെന്ന തരത്തില്‍ സെവാഗിനെ അക്തര്‍ സ്ലെഡ്ജ് ചെയ്തു. നീ ഇതേ പന്ത് സച്ചിനെതിരേ എറിയാനാണ് സെവാഗ് അക്തറോട് പറഞ്ഞത്. അക്തര്‍ ബൗണ്‍സര്‍ എറിഞ്ഞപ്പോള്‍ സച്ചിന്‍ അത് സിക്‌സര്‍ പറത്തുകയും ചെയ്തു. പിന്നീട് പല തവണ നേര്‍ക്കുനേര്‍ എത്തിയപ്പോഴും സച്ചിന്റെ വിക്കറ്റടക്കം നേടാന്‍ അക്തര്‍ക്ക് സാധിച്ചിട്ടുണ്ട്.

Also Read : മുംബൈയില്‍ കളിച്ചതല്ല, സൂര്യയുടെ കരിയര്‍ മാറ്റിയത് ആ തീരുമാനം, ചൂണ്ടിക്കാട്ടി പോണ്ടിങ്

വിവിയന്‍ റിച്ചാര്‍ഡ്‌സ്

വിവിയന്‍ റിച്ചാര്‍ഡ്‌സ്

വിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സ് ഭയമില്ലാത്ത ബാറ്റ്‌സ്മാന്‍മാരിലൊരാളായിരുന്നു. കൗണ്ടി മത്സരത്തിനിടെ ഗ്രേഗ് തോമസാണ് റിച്ചാര്‍ഡ്‌സിനെ സ്ലെഡ്ജ് ചെയ്തത്. തോമസിന്റെ ചില പന്തുകള്‍ റിച്ചാര്‍ഡ്‌സിന് കളിക്കാന്‍ സാധിക്കാതെ വന്നതോടെ മോശം ഭാഷയില്‍ തോമസ് റിച്ചാര്‍ഡ്‌സിനെ സ്ലെഡ്ജ് ചെയ്തു. ഇതില്‍ ദേഷ്യം പിടിച്ച റിച്ചാര്‍ഡ്‌സ് അടുത്ത പന്ത് സ്‌റ്റേഡിയത്തിന് പുറത്താണ് അടിച്ചിട്ടത്. ബൗളര്‍മാരെ കടന്നാക്രമിക്കാന്‍ മടികാട്ടാത്ത ഇതിഹാസമായിരുന്നു റിച്ചാര്‍ഡ്‌സ്.

Story first published: Saturday, October 1, 2022, 11:42 [IST]
Other articles published on Oct 1, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X