ക്രിക്കറ്റര്‍ ശ്രീശാന്തിന് പെണ്‍കുഞ്ഞ് പിറന്നു
കൊച്ചി: ക്രിക്കറ്റ് താരം ശ്രീശാന്ത് പെണ്‍കുട്ടിയുടെ പിതാവായി. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി ശ്രീശാന്ത് തന്നെയാണ് ഭാര്യ ഭുവനേശ്വരി കുമാരി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ കാര്യം സുഹൃത്തുക്കളെയും ആരാധകരെയും അറിയിച്ചത്. പ്രപഞ്ചത്തിലെ ഏറ്റവും സുന്ദരമായ അനുഭവമെന്നാണ് അച്ഛനായതിനെക്കുറിച്ച് ശ്രീശാന്തിന്റെ ആദ്യ പ്രതികരണം.
Posted by Sree Santh on Saturday, May 9, 2015
എല്ലാ ആശംസകള്‍ക്കും പ്രാര്‍ഥനകള്‍ക്കും നന്ദി. എന്റെ ഭാര്യയും സുന്ദരിയായ മകളും സുഖമായിരിക്കുന്നു എന്നും ശ്രീശാന്ത് ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. ഐപിഎല്‍ കോഴ വിവാദത്തില്‍ അകപ്പെട്ടിരിക്കെ 2013 ഡിസംബര്‍ 12നായിരുന്നു ശ്രീശാന്ത് ജയ്പൂര്‍ രാജകുടുംബാംഗമായ ഭുവനേശ്വരി കുമാരിയെ വിവാഹം ചെയ്തത്.

രാജസ്ഥാന്‍ റോയല്‍സ് താരമായിരിക്കെ കോഴ വിവാദത്തില്‍ അറസ്റ്റിലായപ്പോഴാണ് ശ്രീശാന്ത് ജയ്പൂര്‍ രാജകുടുംബാംഗവുമായി അടുപ്പമാണെന്ന കാര്യം മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. വാതുവെപ്പുകാരില്‍ നിന്നും ലഭിച്ച പണം കാമുകിക്ക് മൊബൈല്‍ ഫോണും വസ്ത്രങ്ങളുമൊക്കെ വാങ്ങിക്കൊടുത്തതായി ശ്രീശാന്ത് പോലീസിന് മൊഴി നല്‍കിയകാര്യവും പുറത്തുവന്നിരുന്നു.
എന്നാല്‍, ഇവയൊന്നും തെളിയിക്കാന്‍ അന്വേഷണോദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടില്ലെന്നാണ് കോടതിയുടെ പ്രതികരണത്തില്‍ നിന്നും ബോധ്യമാകുന്നത്. ഏറെ വിവാദമായ ഐപിഎല്‍ കോഴക്കേസില്‍ ഈ മാസം 23ന് വിധി പ്രഖ്യാപിക്കാനിരിക്കുകയാണ്. മകള്‍ ശ്രീശാന്തിന് ഭാഗ്യം കൊണ്ടുത്തരുമെന്നുതന്നെയാണ് ബന്ധുക്കളുടെയും ആരാധകരുടെയും പ്രതീക്ഷ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications