For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: കേരളത്തിനായി മിന്നും പ്രകടനം... സന്ദീപ് ഇനി കെകെആറിനൊപ്പം, അരങ്ങേറ്റം കാത്ത് മലയാളികള്‍

നേരത്തേ ആര്‍സിബി ടീമിന്റെ ഭാഗമായിരുന്നു താരം

By Manu

കൊല്‍ക്കത്ത: ലേലത്തില്‍ തഴയപ്പെട്ടെങ്കിലും കേരളാ പേസര്‍ സന്ദീപ് വാര്യര്‍ക്ക് ഒടുവില്‍ ഐപിഎല്ലിലേക്കു വിളി വന്നു. രണ്ടു തവണ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സാണ് പുതിയ സീസണിനു മുന്നോടിയായി സന്ദീപിനെ ടീമിലുള്‍പ്പെടുത്തിയത്. ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിനു വേണ്ട് നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് താരത്തിന് കരിയറില്‍ രണ്ടാം തവണയും ഐപിഎല്ലില്‍ താരത്തിന് അവസരമൊരുക്കിയത്.

നേരത്തേ 2013 മുതല്‍ 15 വരെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിന്റെ ഭാഗമായിരുന്നു സന്ദീപ്. പക്ഷെ ഒരു മല്‍സരത്തില്‍പ്പോലും കളിക്കാന്‍ താരത്തിന് അവസരം ലഭിച്ചില്ല. ഈ സീസണില്‍ കെകെആറിലൂടെ ഐപിഎല്ലില്‍ അരങ്ങേറാമെന്ന പ്രതീക്ഷയിലാണ് സന്ദീപ്.

കേരളത്തിനുവേണ്ടി കസറി

കേരളത്തിനുവേണ്ടി കസറി

കേരളത്തിനു വേണ്ടി ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനമാണ് സന്ദീപ് നടത്തിയത്. ഈ സീസണിലെ വിജയ് ഹസാര ട്രോഫിയില്‍ കേരളത്തിനായി കൂടുതല്‍ വിക്കറ്റെടുത്ത താരം സന്ദീപായിരുന്നു. 12 വിക്കറ്റുകളാണ് പേസര്‍ വീഴ്ത്തിയത്.
രഞ്ജി ട്രോഫിയില്‍ ചരിത്രത്തിലാദ്യമായി കേരളത്തെ സെമി ഫൈനല്‍ വരെയെത്തിക്കുന്നതിലും സന്ദീപ് നിര്‍ണായക പങ്കു വഹിച്ചു. 44 വിക്കറ്റുകളാണ് രഞ്ജിയില്‍ താരം പോക്കറ്റിലാക്കിയത്.

ഹാട്രിക്കും നേടി

ഹാട്രിക്കും നേടി

സയ്ദ് അലി മുഷ്താഖ് ട്രോഫി ടി20 ടൂര്‍ണമെന്റില്‍ കേരളം അത്ര ശ്രദ്ധേയമായ പ്രകടനം നടത്തിയില്ലെങ്കിലും സന്ദീപ് നിരാശപ്പെടുത്തിയില്ല. കരുത്തരായ ആന്ധ്രാപ്രദേശിനെ കേരളം ഞെട്ടിച്ച മല്‍സരത്തില്‍ താരം ഹാട്രിക്കുമായി ടീമിന്റെ വിജയശില്‍പ്പിയായിരുന്നു.
ഐപിഎല്ലില്‍ നിലവിലെ റണ്ണറപ്പായ സണ്‍റെസൈഴ്‌സ് ഹൈദരാബാദ് പേസര്‍ കൂടിയായ ബേസില്‍ തമ്പിക്കൊപ്പമാണ് സന്ദീപ് കേരള പേസാക്രമണത്തിന് ചുക്കാന്‍ പിടിച്ചത്.

41 വിക്കറ്റുകള്‍

41 വിക്കറ്റുകള്‍

കരിയറില്‍ 40 ടി20 മല്‍സരങ്ങളിലാണ് സന്ദീപ് ഇതുവരെ കളിച്ചത്. 24.75 ശരാശരിയില്‍ 41 വിക്കറ്റുകളും താരം വീഴ്ത്തിയിട്ടുണ്ട്. 7.09 ആണ് സന്ദീപിന്റെ ഇക്കോണമി റേറ്റ്. ടി20യില്‍ ഒരു ഫാസ്റ്റ് ബൗളറെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച ഇക്കോണമി റേറ്റാണിത്.
സന്ദീപിന്റെ വരവോടെ കെകെആറിന്റെ പേസ് ബൗളിങ് നിരയുടെ മൂര്‍ച്ച വര്‍ധിച്ചിട്ടുണ്ട്. നിലവില്‍ ആന്ദ്രെ റസ്സല്‍, കാര്‍ലോസ് ബ്രാത്‌വെയ്റ്റ്, ലോക്കി ഫെര്‍ഗൂസന്‍, ഹാരി ഗര്‍നെ, ആന്‍ഡ്രിച്ച് നോര്‍ട്ടെ, പ്രസീധ് കൃഷ്ണ, ശിവം മാവി, കമലേഷ് നാഗര്‍കോട്ടി, പൃഥ്വിരാജ് യാറ എന്നിവരാണ് കെകെആറിന്റെ മറ്റു പേസര്‍മാര്‍.

Story first published: Thursday, March 14, 2019, 14:09 [IST]
Other articles published on Mar 14, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+