വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കേരളത്തിന് വന്‍ തിരിച്ചടി... പേസര്‍ സന്ദീപ് വാര്യര്‍ ടീം വിടുന്നു? തമിഴ്നാട്ടിലേക്ക് മാറിയേക്കും

കേരളത്തിന്റെ നിര്‍ണായക താരങ്ങളിലൊരാളാണ് സന്ദീപ്

കൊച്ചി: കേരളത്തിന്റെ പ്രമുഖ പേസര്‍ സന്ദീപ് വാര്യര്‍ തമിഴ്‌നാട് ടീമിനു വേണ്ടി കളിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ആഭ്യന്തര ക്രിക്കറ്റിന്റെ പുതിയ സീസണില്‍ സന്ദീപിനെ ടീമിലെത്തിക്കാന്‍ തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ നീക്കം തുടങ്ങിയെന്നാണ് വിവരം. താരത്തിന്റെ മനസ്സറിയാന്‍ തേടി കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ ബന്ധപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

sandeep

തമിഴ്‌നാട് ടീമിനു വേണ്ടി കളിക്കാന്‍ സന്ദീപ് സമ്മതം മൂളിയെന്നാണ് സൂചന. തമിഴ്‌നാടുമായി ചില ബന്ധങ്ങള്‍ കൂടിയുണ്ടെന്നതും അദ്ദേഹത്തിനെ ഇതിനു പ്രേരിപ്പിച്ചതിനു പിന്നിലുണ്ട്. ബൗളിങ് കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനു വേണ്ടി എംആര്‍എഫ് പേസ് ഫൗണ്ടേഷനില്‍ ഏറെ സമയം താരം ചെലവഴിച്ചിട്ടുണ്ട്. മാത്രമല്ല ഇന്ത്യന്‍ സിമന്റ്‌സ് സന്ദീപിന് ജോലിയും നല്‍കിയിരുന്നു.

57 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളിലാണ് സന്ദീപ് ഇതുവരെ കളിച്ചത്. 24.43 ശരാശരിയില്‍ 186 വിക്കറ്റുകള്‍ പേസര്‍ വീഴ്ത്തിയിട്ടുണ്ട്. 11 തവണ അഞ്ചു വിക്കറ്റ് നേട്ടവും സന്ദീപ് കൊയ്തിരുന്നു. 55 ലിസ്റ്റ് എ മല്‍സരങ്ങളില്‍ നിന്നും 66 വിക്കറ്റുകളും 47 ടി20കളില്‍ നിന്നും 7.2 എന്ന മികച്ച ഇക്കോണമി റേറ്റില്‍ 46 വിക്കറ്റുകളും താരം നേടി. ഈ വര്‍ഷമാദ്യം ഇന്ത്യന്‍ എ ടീം ന്യൂസിലാന്‍ഡ് പര്യടനം നടത്തിയപ്പോള്‍ സന്ദീപ് സംഘത്തിലുണ്ടായിരുന്നു. നാലു മല്‍സരങ്ങളില്‍ നിന്നു ഏഴു വിക്കറ്റുകളും താരം വീഴ്ത്തിയിരുന്നു.

സൂപ്പര്‍ സെവന്‍... ബാറ്റിങില്‍ ഇവരാണ് കേമന്‍മാര്‍, ഇന്ത്യയില്‍ നിന്നു രണ്ടു പേര്‍- ക്ലാര്‍ക്ക്സൂപ്പര്‍ സെവന്‍... ബാറ്റിങില്‍ ഇവരാണ് കേമന്‍മാര്‍, ഇന്ത്യയില്‍ നിന്നു രണ്ടു പേര്‍- ക്ലാര്‍ക്ക്

2011 ലോകകപ്പ്: നിര്‍ണായകമായത് ആ മുഹൂര്‍ത്തം... കളി മാറ്റിയത് സൂപ്പര്‍ ക്യാച്ച്- സച്ചിന്‍2011 ലോകകപ്പ്: നിര്‍ണായകമായത് ആ മുഹൂര്‍ത്തം... കളി മാറ്റിയത് സൂപ്പര്‍ ക്യാച്ച്- സച്ചിന്‍

കൊവിഡ്-19: സൂപ്പര്‍ കോച്ച് ഗ്വാര്‍ഡിയോളയുടെ മാതാവ് ഓര്‍മയായി, അനുശോചിച്ച് ഫുട്‌ബോള്‍ ലോകംകൊവിഡ്-19: സൂപ്പര്‍ കോച്ച് ഗ്വാര്‍ഡിയോളയുടെ മാതാവ് ഓര്‍മയായി, അനുശോചിച്ച് ഫുട്‌ബോള്‍ ലോകം

ടി നടരാജനോടൊപ്പം പുതിയ സീസണില്‍ ഒരു സീനിയര്‍ താരത്തെയാണ് പേസ് ബൗളിങില്‍ തമിഴ്‌നാട് നോട്ടമിടുന്നത്. ഇതേ തുടര്‍ന്നാണ് അവര്‍ സന്ദീപിനെ സമീപിച്ചത്. കഴിഞ്ഞ സീസണില്‍ പരിക്കുകള്‍ തമിഴ്‌നാടിന്റെ ബൗളിങ് ആക്രമണത്തെ സാരമായി ബാധിച്ചിരുന്നു. ടി നടരാജന്‍, എം മുഹമ്മദ്, കെ വിഗ്നേഷ് എന്നിവര്‍ക്കെല്ലാം പരിക്ക് വില്ലന്‍മാരായിരുന്നു.

ആഭ്യന്തര ക്രിക്കറ്റില്‍ ഏറെ അനുഭവസമ്പത്തുള്ള സന്ദീപ് ടീമിലെത്തിയാല്‍ അത് തങ്ങള്‍ക്കു കരുത്താവുമെന്ന പ്രതീക്ഷയിലാണ് തമിഴ്‌നാട്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സ്, റോയല്‍ ചാലഞ്ചേഴ്‌സ് ടീമുകളുടെയും ഭാഗമായ സന്ദീപ് തങ്ങള്‍ക്കു ഏറ്റവും അനുയോജ്യനായ താരമാണെന്നും തമിഴ്‌നാട് വിലയിരുത്തുന്നു.

Story first published: Tuesday, April 7, 2020, 13:18 [IST]
Other articles published on Apr 7, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X