Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കളിപ്പിച്ച് നോക്ക്, അപ്പോള്‍ കാണാം... വജ്രായുധം ഇതാണ്, വെളിപ്പെടുത്തി ബേസില്‍ തമ്പി

ഹൈദരാബാദ്: ഐപിഎല്ലിന്റെ പുതിയ സീസണില്‍ മികച്ച പ്രകടനം നടത്താനൊരുങ്ങുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മലയാളി പേസര്‍ ബേസില്‍ തമ്പി. ലോകത്തിലെ ഏതു മികച്ച ബാറ്റ്‌സ്മാനുമെതിരേ പന്തെറിയാനുള്ള ആത്മവിശ്വാസം തനിക്കു നല്‍കിയത് ഐപിഎല്ലാണെന്ന് ബേസില്‍ വ്യക്തമാക്കി. മുന്‍ ഐപിഎല്‍ ടീമായ ഗുജറാത്ത് ലയണ്‍സിനു വേണ്ടി നടത്തിയ മികച്ച പ്രകടനങ്ങളിലൂടെയാണ് 25 കാരനായ താരം ശ്രദ്ധിക്കപ്പെടുന്നത്.

ഗുജറാത്ത് ഐപിഎല്ലില്‍ നിന്നും പിന്‍മാറിയ ശേഷം ബേസില്‍ സണ്‍റൈസേഴ്‌സിന്റെ ഭാഗമാവുകയായിരുന്നു. ഈ സീസണില്‍ മാര്‍ച്ച് 24ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേയാണ് സണ്‍റൈസേഴ്‌സിന്റെ ആദ്യ മല്‍സരം.

ബാറ്റ്‌സ്മാന്‍മാരുടെ കളി

ബാറ്റ്‌സ്മാന്‍മാരുടെ കളി

ഐപിഎല്ലില്‍ ബാറ്റ്‌സ്മാന്‍മാരുടെ കളിയാണ്. അതുകൊണ്ടു തന്നെ ബൗളര്‍മാര്‍ക്കു വലിയ വെല്ലുവിളി തന്നെയാണ് ഈ ടൂര്‍ണമെന്റ്. നന്നായി പന്തെറിയാമെന്ന ആത്മവിശ്വാസമാണ് വേണ്ടത്.
കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് ഏതു ലോകോത്തര താരത്തിനെതിരേയും ബൗള്‍ ചെയ്യാമെന്ന ആത്മവിശ്വാസം നേടിയെടുക്കാന്‍ തനിക്കു കഴിഞ്ഞിട്ടുണ്ട്. അവസരം ലഭിച്ചപ്പോഴെല്ലൊം ഏറ്റവും മികച്ച പ്രകടനം നടത്താനാണ് ശ്രമിച്ചിട്ടുള്ളതെന്നും ബേസില്‍ വ്യക്തമാക്കി.

ശക്തമായ ബൗളിങ് ലൈനപ്പ്

ശക്തമായ ബൗളിങ് ലൈനപ്പ്

ഐപിഎല്ലില്‍ ശക്തമായ ബൗളിങ് ലൈനപ്പുള്ള ടീമാണ് സണ്‍റൈസേഴ്‌സ്. ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറാണ് ടീമിന്റെ പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുന്നത്. സിദ്ധാര്‍ഥ് കൗള്‍, സന്ദീപ് ശര്‍മ, ഖലീല്‍ അഹമ്മദും ടീമിലെ ഇന്ത്യന്‍ പേസര്‍മാരാണ്.
ഇവരെ മറികടന്നു വേണം ബേസിലിന് ഇത്തവണ പ്ലെയിങ് ഇലവനിലെത്താന്‍. എങ്കിലും തനിക്കു ചില മല്‍സരങ്ങളില്‍ അവസരം ലഭിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് താരം.

അനുഭവസമ്പത്ത് നേട്ടമാവും

അനുഭവസമ്പത്ത് നേട്ടമാവും

വരാനിരിക്കുന്ന സീസണില്‍ മികച്ച പ്രകടനം നടത്തുക തന്നെയാണ് ലക്ഷ്യം. കളിക്കാന്‍ അവസരം ലഭിക്കുകയെന്നതാണ് പ്രധാനം. പ്ലെയിങ് ഇലവനിലെത്തിയാല്‍ ഏറ്റവും മികച്ച പ്രകടനം നടത്താനാണ് ശ്രമിക്കുക.
കഴിഞ്ഞ സീസണിലെ അനുഭവസമ്പത്തില്‍ നിന്നും ടീമിനൊപ്പം പുതിയ പല കാര്യങ്ങളും പഠിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ബേസില്‍ പറയുന്നു. കേരളത്തിനു വേണ്ടി കഴിഞ്ഞ സീസണില്‍ ശ്രദ്ധേയമായ പ്രകടനമാണ് താരം നടത്തിയത്. രഞ്ജി ട്രോഫിയില്‍ ചരിത്രത്തിലാദ്യമായി കേരളത്തെ സെമി ഫൈനല്‍ വരെയെത്തിക്കുന്നതില്‍ ബേസില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

യോര്‍ക്കറുകള്‍ കരുത്ത്

യോര്‍ക്കറുകള്‍ കരുത്ത്

മികച്ച യോര്‍ക്കറുകള്‍ എറിയാന്‍ കഴിയുമെന്നതാണ് ബൗളിങില്‍ തന്റെ കരുത്തെന്ന് ബേസില്‍ വ്യക്തമാക്കി. നന്നായി യോര്‍ക്കറുകള്‍ എറിയാനാവും. പുതിയ സീസണിലും ഇതില്‍ തന്നെയാണ് കൂടുതല്‍ ശ്രദ്ധിക്കുന്നതെന്നും വലം കൈയന്‍ മീഡിയം പേസര്‍ പറഞ്ഞു.
ഫിറ്റ്‌നസ് എങ്ങനെ നിലനിര്‍ത്തണമെന്ന് താന്‍ മനസ്സിലാക്കിയത് ടീമിലെ മറ്റു സീനിയര്‍ താരങ്ങളില്‍ നിന്നാണെന്ന് ബേസില്‍ വ്യക്തമാക്കി. ഖലീല്‍, സന്ദീപ്, കൗള്‍ എന്നിവരെല്ലാമായി നല്ല അടുപ്പമാണുള്ളത്. പല കാര്യങ്ങളും പരസ്പരം പങ്കുവയ്ക്കാറുണ്ട്. ഇന്ത്യ എയ്ക്കു വേണ്ടി നിരവധി മല്‍സരങ്ങള്‍ ഒരുമിച്ചു കളച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, March 19, 2019, 15:06 [IST]
Other articles published on Mar 19, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+