Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൗണ്ടിയില്‍ ബാറ്റിങ് വിസ്മയം തീര്‍ത്ത് മലയാളി പെണ്‍കൊടി, അടുത്ത ലക്ഷ്യം ഇംഗ്ലണ്ട് ജഴ്‌സി

1

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമില്‍ സ്ഥാനം സ്വപ്നം കാണുകയാണ് ഒരു മലയാളി പെണ്‍കുട്ടി. 13 വയസ്സ് മാത്രമുള്ള ഈവ് ഇലൈന്‍ ജോസഫാണ് ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ വിസ്മയിപ്പിക്കുന്ന ബാറ്റിങ് പ്രകടനത്തിലൂടെ വാര്‍ത്തകളില്‍ നിറയുന്നത്. ഇംഗ്ലണ്ടിലെ പ്രശസ്തമായ സണ്‍റൈസേഴ്സ് റീജ്യനല്‍ എമേര്‍ജിങ് പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളിയും ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടിയും കൂടിയാണ് ഈവ്. കേരളത്തില്‍ നിന്നും വെറും അഞ്ചു മാസങ്ങള്‍ക്കു മുമ്പായിരുന്നു ഈവ് യുകെയിലെത്തിയത്

2021-22 സീസണിലേക്കുള്ള യുകെയിലെ സണ്‍റൈസേഴ്സ് റീജ്യല്‍ എമര്‍ജിങ് പ്ലെയര്‍ പ്രോഗ്രാമിലേക്കാണ് ഈ മിടുക്ക് യോഗ്യത നേടിയിരിക്കുന്നത്. രാജ്യത്തെ ഒമ്പതു കൗണ്ടികളില്‍ നിന്നുമായി 100ല്‍ അധികം കളിക്കാരുടെ 18 മാസം നീണ്ട ട്രയല്‍സിനൊടുവിലാണ് ഈവിനു നറുക്കുവീണത്. ഇനി സണ്‍റൈസേഴ്‌സില്‍ ബെഡ്‌ഫോര്‍ഡ്ഷയറും ഹണ്ടിംഗ്ഡണ്‍ഷയറും ചേര്‍ന്ന ക്രിക്കറ്റ് ഈസ്റ്റിനെ ഈവായിരിക്കും പ്രതിനിധീകരിക്കുന്നത്.

ഈ വര്‍ഷം ഏപ്രില്‍ അവസാനത്തോടെ ഇംഗ്ലണ്ടിലെത്തിയ ഈവ്, മേയ് മുതല്‍ തന്നെ ലൂട്ടന്‍ ഇന്ത്യന്‍ ആന്‍ഡ് ടൗണ്‍സ് ക്രിക്കറ്റ് ക്ലബ്ബില്‍ ചേരുകയും അവിടുത്തെ വനിതാ ടീമിനുവേണ്ടി കളിക്കുകയും ചെയ്തുകൊണ്ടാണ് ക്രിക്കറ്റിലേക്കു ചുവടുവയ്ക്കുന്നത്. ക്ലബ്ബിന്റൈ വനിതാ ടീമിനു വേണ്ടിയും അണ്ടര്‍ 15 ടീമിനു വേണ്ടിയുമെല്ലാം ഈവ് കളിച്ചു. ഇവയില്‍ തിളങ്ങിയതോടെ നോര്‍ത്താംറ്റണ്‍ കൗണ്ടി അണ്ടര്‍ 13 ഗേള്‍സ് ടീമില്‍ കളിക്കാനുള്ള അവസരം ലഭിക്കുകയും ചെയ്തു. ഇതിലെ ടോപ്‌സ്‌കോററും മികച്ച ബാറ്ററുമായും ഈവ് തിരഞ്ഞെടുത്തപ്പെട്ടു. പിന്നീട് ഈ മാസമാദ്യം നടന്ന നോര്‍താംപ്ടണ്‍ കൗണ്ടി പാത്ത്വേ പ്രസന്റേഷന്‍ സെറിമണി 2021ല്‍ അഞ്ച് അവാര്‍ഡുകളും മലയാളി താരത്തെ തേടിയെത്തി.

2

കഴിഞ്ഞ ക്രിക്കറ്റ് സീസണ്‍ അവസാനിച്ചപ്പോള്‍ ലൂട്ടന്‍ ഇന്ത്യന്‍ ആന്റ് ടൗണ്‍സ് ക്രിക്കറ്റ് ക്ലബ്ബിലെ അവാര്‍ഡ്ദാന ചടങ്ങില്‍ അണ്ടര്‍ 13 വിഭാഗത്തില്‍ മോസ്റ്റ് പ്രോമിസിങ് പ്ലെയര്‍ അവാര്‍ഡും വനിതകളുടെ ടി20 ടീമിലെ ബെസ്റ്റ് ബൗളര്‍ അവാര്‍ഡും വനിതകളുടെ സൂപ്പര്‍ 8 ടീമിലെ ബാറ്റര്‍ അവാര്‍ഡും ഈവ് നേടിയിരുന്നു. ഇപ്പോള്‍ സണ്‍റൈസേഴ്‌സ് റീജ്യനല്‍ എമര്‍ജിങ് പ്രോഗ്രാമിലേക്ക് സെലക്ഷന്‍ ലഭിച്ചതിലൂടെ ഇംഗ്ലണ്ട് കൗണ്ടി ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ് മലയാളി താരം.

യുകെയില്‍ എത്തുന്നതിന് മുമ്പ് തന്നെ എറണാകുളം ജില്ലാ ക്രിക്കറ്റ് ടീമിലും കഴിഞ്ഞ വര്‍ഷത്തെ കേരള സ്റ്റേറ്റ് ക്രിക്കറ്റ് ക്യാമ്പിലും ഈവ് ഇടം നേടിയിരുന്നു. ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥന്‍ ആയിരുന്ന ജോസഫ് വര്‍ഗീസിന്റെയും നിഷ ജോസഫിന്റെയും മകളായ ഈവിന് ഈഥല്‍ ഇസ്ലൈന്‍ ജോസഫ് എന്ന ഒരു സഹോദരി കൂടിയുണ്ട്. തന്റെ അമ്മ സീനിയര്‍ മാനേജരായി സേവനമനുഷ്ഠിച്ചിട്ടുള്ള ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഇന്‍ഹൗസ് ക്രിക്കറ്റ് മത്സരങ്ങള്‍ കണ്ടാണ് 10 വയസ്സുള്ളപ്പോള്‍ ഈവിന് കളിക്കാനുള്ള താല്‍പ്പര്യമു ഉണ്ടാവുന്നത്. ഗ്രൂപ്പിന്റെ സ്ഥാപക ചെയര്‍മാനും സിഇഒയുമായ ഡോ സോഹന്‍ റോയിയും ഏരീസ് ഗ്രൂപ്പിലെ സഹപ്രവര്‍ത്തകരും കഴിവുകള്‍ തിരിച്ചറിയുകയും പിന്തുണയ്ക്കുകയുമായിരുന്നു. ഇംഗ്ലണ്ട് ടീമില്‍ ഇടം നേടണമെന്നതാണ് ഇപ്പോള്‍ ഈ മിടുക്കിയുടെ ഏറ്റവും വലിയ സ്വപ്‌നവും ലക്ഷ്യവും.

Story first published: Friday, November 5, 2021, 15:59 [IST]
Other articles published on Nov 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+