വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇംഗ്ലണ്ടിലേക്ക് സഞ്ജുവില്ല, മലയാളി താരത്തെ ബിസിസിഐ ഒഴിവാക്കി!! കാരണം യോ യോ ടെസ്റ്റ്

യോ യോ ടെസ്റ്റില്‍ സഞ്ജു പരാജയപ്പെടുകയായിരുന്നു

സഞ്ജുവിനെ തഴഞ്ഞു BCCI | Oneindia Malayalam

ദില്ലി: ഇംഗ്ലീഷ് പര്യടനത്തില്‍ ഇന്ത്യന്‍ എ ടീമിനു വേണ്ടി മിന്നുന്ന പ്രകടനം നടത്തി സീനിയര്‍ ടീമില്‍ തിരിച്ചെത്തുകയെന്ന മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ മോഹം പൊലിഞ്ഞു. ഇംഗ്ലണ്ടിലേക്കുള്ള ഇന്ത്യന്‍ എ ടീമില്‍ നിന്നും താരത്തെ ബിസിസിഐ തഴയുകയായിരുന്നു.

ഫിറ്റ്‌നസ് തെളിയിക്കാന്‍ കഴിയാതിരുന്നതാണ് 23കാരനായ സഞ്ജുവിന്റെ പ്രതീക്ഷകള്‍ തകര്‍ത്തത്. താരങ്ങളുടെ ഫിറ്റ്‌നസ് അളക്കുന്നതിനു വേണ്ടി ബിസിസിഐ സംഘടിപ്പിച്ച യോ യോ ടെസ്റ്റില്‍ സഞ്ജു പരാജയപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് മലയാളി താരം ടീമില്‍ നിന്നൊഴിവാക്കപ്പെട്ടത്.

 യോഗ്യതാ മാര്‍ക്ക്

യോഗ്യതാ മാര്‍ക്ക്

യോ യോ ടെസ്റ്റില്‍ പാസാകുവാന്‍ ഒരു താരത്തിനു വേണ്ടിയിരുന്ന യോഗ്യതാ മാര്‍ക്ക് 16.1 ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ എന്നാല്‍ ഇത് നേടാന്‍ സഞ്ജുവിന് സാധിച്ചില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെയാണ് നേരത്തേ ഇംഗ്ലീഷ് പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിരുന്ന സഞ്ജുവിനെ ബിസിസിഐ ഒഴിവാക്കിയത്. താരത്തിന്റെ പകരക്കാരനെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
ശ്രേയസ് അയ്യര്‍ നയിക്കുന്ന ഇന്ത്യന്‍ എ ടീം ഞായറാഴ്ച ദില്ലിയില്‍ നിന്നും ഇംഗ്ലണ്ടിലേക്കു തിരിച്ചപ്പോള്‍ സംഘത്തില്‍ സഞ്ജു ഇല്ലായിരുന്നു.

മികച്ച ഫോമില്‍

മികച്ച ഫോമില്‍

ഈ സീസണിലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി മിന്നുന്ന ബാറ്റിങ് കാഴ്ചവയ്ക്കാന്‍ സഞ്ജുവിനായിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ത്യന്‍ എ ടീമിലേക്കും താരം തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ യോ യോ ടെസ്റ്റിലെ അപ്രതീക്ഷിത തോല്‍വി സഞ്ജുവിന്റെ കരിയറിനു തന്നെ വന്‍ തിരിച്ചടിയായിരിക്കുകയാണ്.

ടെസ്റ്റ് നടന്നത് 3 ദിവസം മുമ്പ്

ടെസ്റ്റ് നടന്നത് 3 ദിവസം മുമ്പ്

മൂന്നു ദിവസങ്ങള്‍ക്കു മുമ്പ് ബെംഗളൂരുവിലാണ് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ എ ടീം താരങ്ങളുടെ യോ യോ ടെസ്റ്റ് നടന്നതെന്നാണ് വിവരം. ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് ടെസ്റ്റ് അരങ്ങേറിയത്.
സഞ്ജുവിന് ചെറിയ പരിക്കുകള്‍ ഉണ്ടായിരുന്നതായും ഇതേ തുടര്‍ന്നു ശരിക്കും പരിശീലനം നടത്താന്‍ കഴിഞ്ഞില്ലെന്നും ഇതു മൂലമാണ് യോ യെ ടെസ്റ്റില്‍ പരാജയപ്പെട്ടതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്

ത്രിരാഷ്ട്ര പരമ്പര

ത്രിരാഷ്ട്ര പരമ്പര

ഇന്ത്യന്‍ എ ടീമിനൊപ്പം ത്രിരാഷ്ട്ര പരമ്പരയിലാണ് സഞ്ജു കളിക്കേണ്ടിയിരുന്നത്. വെസ്റ്റ് ഇന്‍ഡീസ് എ ടീം, ഇംഗ്ലണ്ട് ലയണ്‍സ് എന്നിവരാണ് പരമ്പരയില്‍ മാറ്റുരയ്ക്കുന്ന മറ്റു ടീമുകള്‍. ത്രിരാഷ്ട്ര ഏകദിന പരമ്പരയ്ക്കു ശേഷം മൂന്നു ടെസ്റ്റ് മല്‍സരങ്ങളും ഇന്ത്യന്‍ എ ടീം ജൂലൈയില്‍ കളിക്കുന്നുണ്ട്. എന്നാല്‍ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലേക്ക് സഞ്ജുവിനെ പരിഗണിച്ചിരുന്നില്ല.
സഞ്ജുവിനെക്കൂടാതെ ഐപിഎല്ലിലെ മിന്നും താരം റിഷഭ് പന്താണ് ത്രിരാഷ്ട്ര രപരമ്പരയില്‍ ഇന്ത്യന്‍ എ ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍.

സീനിയര്‍ താരങ്ങള്‍ പാസായി

സീനിയര്‍ താരങ്ങള്‍ പാസായി

ഇന്ത്യന്‍ എ ടീമിലെ താരങ്ങള്‍ക്കുള്ള യോ യോ ടെസ്റ്റ് കഴിഞ്ഞതോടെ സീനിയര്‍ താരങ്ങളുടെ ടെസ്റ്റ് നടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ 14ന് ബെംഗളൂരുവില്‍ അഫ്ഗാനിസ്താനെതിരേ നടക്കാനിരിക്കുന്ന ഏക ടെസ്റ്റില്‍ കളിക്കുന്ന താരങ്ങളാണ് യോ യോ ടെസ്റ്റിനു വിധേയരായത്. ഇവരെല്ലാം യോഗ്യതാ കടമ്പ കടന്നിട്ടുണ്ടെന്നാണ് സൂചന.
ഇനി ഇംഗ്ലണ്ടിലം അയര്‍ലന്‍ഡിലും ഏകിന, ട്വന്റി20 മല്‍സരങ്ങള്‍ കളിക്കുന്ന ടീമിലെ ചില താരങ്ങളും യോ യോ ടെസ്റ്റില്‍ പങ്കെടുക്കും.

യോ യോ ടെസ്റ്റിന്റെ തുടക്കം

യോ യോ ടെസ്റ്റിന്റെ തുടക്കം

2017ലാണ് ഇന്ത്യന്‍ ക്രിക്കറ്റര്‍മാരുടെ ഫിറ്റ്‌നസ് നിലവാരം പരിശോധിക്കുകയെന്ന ലക്ഷ്യത്തോടെ ബിസിസിഐ യോ യോ ടെസ്റ്റ് ആരംഭിക്കുന്നത്. ടീം മാനേജ്‌മെന്റ് തന്നെ നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് ബിസിസിഐ ഇങ്ങനെയൊരു പരിശോധന കൊണ്ടുവന്നത്.
ഇന്ത്യക്കു വേണ്ടി കളിക്കുന്ന ഏതൊരു ക്രിക്കറ്റ് താരവും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ പിന്നിലല്ലെന്ന് ഉറപ്പു വരുത്തുന്നതിനാണ് യോ യോ ടെസ്‌റ്റെന്ന ആശയത്തിന് തുടക്കമിട്ടത്.

കുംബ്ലെയും നടത്തി

കുംബ്ലെയും നടത്തി

സ്പിന്‍ ഇതിഹാസവും മുന്‍ കോച്ചുമായിരുന്ന അനില്‍ കുംബ്ലെയുടെ കാലത്താണ് ആദ്യമായി ദേശീയ ടീമിലെ താരങ്ങളുടെ ഫിറ്റ്‌നസ് അളക്കുന്നതിനായി ഫിറ്റ്‌നസ് ടെസ്റ്റ് നടത്തുന്നത്. പിന്നീട് കുംബ്ലെ പരിശീലകസ്ഥാനമൊഴിഞ്ഞതോടെ ഈ ടെസ്റ്റും നിന്നുപോയി.
ഒടുവില്‍ ടീം മാനേജ്‌മെന്റിന്റെ ശുപാര്‍ശയെ തുടര്‍ന്ന് 2017ല്‍ ഇത്തരത്തിലൊരു ടെസ്റ്റ് നിര്‍ബന്ധകമാക്കാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. യോ യോ ടെസ്റ്റില്‍ മിനിമം മാര്‍ക്ക് നേടാനായില്ലെങ്കില്‍ ഇപ്പോള്‍ ടീമിലുള്ള താരത്തെ പോലും ഒഴിവാക്കുമെന്ന് ബിസിസിഐ മുന്നറിയിപ്പ് നല്‍കുന്നു.

യോ യോ ടെസ്റ്റ് ഇന്ത്യക്കു സ്വന്തം

യോ യോ ടെസ്റ്റ് ഇന്ത്യക്കു സ്വന്തം

ദേശീയ ടീമിലെ ക്രിക്കറ്റര്‍മാരുടെ ഫിറ്റ്‌നസ് പരിശോധിക്കുന്നതിനായി നിലവില്‍ ഇന്ത്യയില്‍ മാത്രമേ യോ യോ ടെസ്റ്റ് പോലൊരു പരിശോധന നിര്‍ബന്ധമാക്കിയിട്ടുള്ളൂ. മറ്റു പല രാജ്യങ്ങളിലും യോ യോ ടെസ്റ്റ് ഉണ്ടെങ്കിലും അത് നിര്‍ബന്ധമല്ലെന്നതാണ് പ്രത്യേകത.
വെസ്റ്റ് ഇന്‍ഡീസ്, ന്യൂസിലന്‍ഡ് ടീമുകളും ഫിറ്റ്‌നസ് അളക്കാന്‍ യോ യോ ടെസ്റ്റ് നടത്തുന്നുണ്ട്.

യോ യോ ടെസ്റ്റ് എന്താണ്?

ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിലെ താരങ്ങള്‍ യോ യോ ടെസ്റ്റിനു വിധേയരാവുന്നതിന്റെ വിഡിയോ കാണാം.

ക്രിക്കറ്റില്‍ സ്‌കോട്ടിഷ് വിപ്ലവം!! ഇംഗ്ലണ്ടിനെതിരേ ചരിത്രവിജയം... ടീം ഇന്ത്യക്കും പ്രതീക്ഷ ക്രിക്കറ്റില്‍ സ്‌കോട്ടിഷ് വിപ്ലവം!! ഇംഗ്ലണ്ടിനെതിരേ ചരിത്രവിജയം... ടീം ഇന്ത്യക്കും പ്രതീക്ഷ

Story first published: Monday, June 11, 2018, 13:34 [IST]
Other articles published on Jun 11, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X