വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കപിലിന്റെ ഏറ്റവും വലിയ സംഭാവന ലോകകപ്പല്ല! അതു മറ്റൊന്ന്- മുന്‍ ഇംഗ്ലണ്ട് താരം പറയുന്നു

1983ല്‍ കപിലിനു കീഴില്‍ ഇന്ത്യ ലോകകപ്പുയര്‍ത്തിയിരുന്നു

ഇന്ത്യന്‍ ക്രിക്കറ്റിലെ സമാനതകളില്ലാത്ത ഇതിഹാസമെന്നാണ് മുന്‍ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ കപില്‍ദേവ് വിശേഷിപ്പിക്കപ്പെടുന്നത്. ആദ്യമായി ലോകകിരീടം ഇന്ത്യയിലേക്കു കൊണ്ടു വന്ന നായകനാണ് അദ്ദേഹം. ക്രിക്കറ്റ് ലോകത്തെ സ്തബ്ധരാക്കിയാണ് 1983ലെ ലോകകപ്പില്‍ കപിലിന്റെ 'ചെകുത്താന്‍മാര്‍' വിശ്വകിരീടമുയര്‍ത്തിയത്. അതു ഇന്ത്യന്‍ ക്രിക്കറ്റിലെ പുചിയ മാറ്റത്തിന്റെ തുടക്കമായിരുന്നു.

ഐസിസിയുടെ ഹാള്‍ ഓഫ് ഫെയിമില്‍ ഇടം പിടിച്ചിട്ടുള്ള ഇന്ത്യയില്‍ നിന്നുള്ള ചുരുക്കം ക്രിക്കറ്റര്‍മാരില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. ഐസിസി പുറത്തിറക്കിയ വീഡിയോയില്‍ മുന്‍ താരങ്ങള്‍ കപിലിനെ പ്രശംസ കൊണ്ട് മൂടിയിരിക്കുകയാണ്.

 കപിലിന്റെ ഏറ്റവും വലിയ സംഭാവന

കപിലിന്റെ ഏറ്റവും വലിയ സംഭാവന

കപിലിന്റെ ഏറ്റവും വലിയ സംഭാവനയെന്നത് അദ്ദേഹം ഇന്ത്യന്‍ ഫാസ്റ്റ് ബൗളിങിനെ കൂടുതല്‍ സെക്‌സിയാക്കി മാറ്റിയെന്നതാണെന്നു ഇംഗ്ലണ്ടിന്റെ മുന്‍ താരവും കമന്റേറ്ററുമായ ജൊനാതന്‍ ആഗ്ന്യു പറയുന്നു.
കപിലിനെതിരേ ഞാന്‍ കളിച്ചപ്പോഴെല്ലാം ഒരു കാര്യം ശ്രദ്ധിച്ചിരുന്നു. എല്ലായ്‌പ്പോഴും ചിരിച്ചുകൊണ്ടായിരുന്നു അദ്ദേഹം കളിച്ചിരുന്നത്. ഇന്ത്യന്‍ ഫാസ്റ്റ് ബൗളിങിനെ കൂടുതല്‍ മനോഹരമാക്കി മാറ്റിയത് കപിലായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലേക്കു പുതിയൊരു ഘടകം അദ്ദേഹം കൊണ്ടുവന്നതായും ആഗ്ന്യു കൂട്ടിച്ചേര്‍ത്തു.

 ഗെയിം ചേഞ്ചര്‍

ഗെയിം ചേഞ്ചര്‍

ഗെയിം ചേഞ്ചറെന്നായിരുന്നു കപിലിനെ പാകിസ്താന്റെ മുന്‍ ഇതിഹാസ പേസറും ക്യാപ്റ്റനുമായ വസീം അക്രം വിശേഷിപ്പിച്ചത്. 400ന് മുകളില്‍ വിക്കറ്റുകള്‍, 5000ന് മുകളില്‍ ടെസ്റ്റ് റണ്‍സ്, 250ന് മുകളില്‍ ഏകദിന വിക്കറ്റുകള്‍ എന്നെ സംബന്ധിച്ച് കപില്‍ ശരിക്കുമൊരു ഗെയിം ചേഞ്ചറാണെന്നു അക്രം പ്രശംസിച്ചു.

 പുകഴ്ത്തി ഫ്‌ളെമിങ്

പുകഴ്ത്തി ഫ്‌ളെമിങ്

വളരെ മികച്ച ഓള്‍റൗണ്ടറായിരുന്നു കപിലെന്നു ന്യൂസിലാന്‍ഡിന്റെ മുന്‍ ക്യാപ്റ്റനും ഓപ്പണറുമായ സ്റ്റീഫന്‍ ഫ്‌ളെമിങ് പറയുന്നു. കളിക്കളത്തിലെ മാത്രം പ്രകടനത്തില്‍ ഒതുങ്ങുന്നതല്ല ഇന്ത്യന്‍ ക്രിക്കറ്റിനു അദ്ദേഹം നല്‍കിയ സംഭാവനകള്‍. ഇന്ത്യയില്‍ ഒരു ഫാസ്റ്റ് ബൗളറെന്നത് ആരെയും ആകര്‍ഷിച്ചിരുന്നില്ല. പക്ഷെ ഓരോ വര്‍ഷവും കപില്‍ അദ്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു.
അദ്ദേഹത്തിന്റെ ശാരീരികക്ഷമത, കഴിവ് എന്നിവ അസാധാരണമായിരുന്നുവെന്ന് റെക്കോര്‍ഡുകള്‍ കാണിച്ചുതരുന്നു. കരിയര്‍ ഏറെ മുന്നോട്ട് കൊണ്ടു പോവാന്‍ കപിലിനു കഴിഞ്ഞു, പ്രതിഭ കൂടിയുള്ളതു കൊണ്ടാണ് അതിനു സാധിച്ചത്. ക്രിക്കറ്റ് മാപ്പില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിയത് അദ്ദേഹമാണെന്നും ഫ്‌ളെമിങ് വിശദമാക്കി.

 അസാധാരണ പ്രകടനം

അസാധാരണ പ്രകടനം

ഇന്ത്യയിലെ സ്ലോ പിച്ചുകളില്‍ മികച്ച പ്രകടനം നടത്തുകയെന്നത് ഒരു ഫാസ്റ്റ് ബൗളറെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. പക്ഷെ അസാധാരണ പ്രകടനത്തിലൂടെ കപില്‍ എല്ലാവരെയും ഞെട്ടിച്ചതായി ഇംഗ്ലണ്ടിന്റെ മുന്‍ ഇതിഹാസം ഇയാന്‍ ബോത്തം ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ അന്നത്തെ പിച്ചുകളില്‍ എങ്ങനെയായിരിക്കും കപില്‍ ബൗള്‍ ചെയ്തിട്ടുണ്ടാവുകയെന്നു സങ്കല്‍പ്പിച്ചുനോക്കൂ. എന്നിട്ടും വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചത് പ്രശംസനീയമാണെന്നും ബോത്തം പറയുന്നു.

Story first published: Tuesday, May 25, 2021, 11:44 [IST]
Other articles published on May 25, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X