Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയെപ്പോലുള്ള താരങ്ങള്‍ തുടങ്ങിയത് അണ്ടര്‍ 19 ലോകകപ്പില്‍ നിന്ന്: മഖായ എന്‍ഡിനി

ദുബൈ: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് മികച്ച താരങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നതായി മുന്‍ ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ മഖായ എന്‍ഡിനി. ഐസിസിയുടെ കോളത്തിലൂടെയാണ് എന്‍ഡിനി ഇക്കാര്യം പങ്കുവെച്ചത്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയടക്കമുള്ള പല പ്രമുഖരും അണ്ടര്‍ 19 ലോകകപ്പിന്റെ കണ്ടുപിടുത്തമാണെന്നാണ് എന്‍ഡിനിയുടെ അഭിപ്രായം.

അണ്ടര്‍ 19 ലോകകപ്പാണ് യുവതാരങ്ങളെ ക്രിക്കറ്ററായി വാര്‍ത്തെടുക്കുന്നത്. അതില്‍ ഒരു സംശയവും വേണ്ട. 19ാം വയസില്‍ എങ്ങനെ കളിയെക്കുറിച്ച് കൂടുതല്‍ പഠിക്കാമെന്നാവും മിക്കവരും ചിന്തിക്കുക. അണ്ടര്‍ 19 ലോകകപ്പ് എല്ലാ സംശയങ്ങളും പരിഹരിച്ച് മികച്ച താരങ്ങളാക്കാന്‍ സഹായിക്കും. കോലിയുടെ നായകത്വത്തിന് കീഴില്‍ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് നേടി.

makhayantini

പിന്നീടുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച ശ്രദ്ധിക്കുക. ക്വിന്റന്‍ ഡീകോക്ക്, മഖായ എന്‍ഡിനി എന്നീ ദക്ഷിണാഫ്രിക്കന്‍ താരങ്ങളെല്ലാം വളര്‍ന്നുവന്നത് അണ്ടര്‍ 19 ലോകകപ്പിലൂടെയാണ്. അണ്ടര്‍ 19 ലോകകപ്പില്‍ തിളങ്ങുന്നവരെ വളര്‍ത്തിക്കൊണ്ടുവരേണ്ടത് അത്യാവശ്യമാണ് - എന്‍ഡിനി പറഞ്ഞു.

എന്‍ഡിനിയുടെ മകന്‍ താന്‍ഡോ 2018 എഡിഷനിലെ അണ്ടര്‍ 19 ലോകകപ്പില്‍ കളിച്ചിരുന്നു. മകന്റെ കളിയെക്കുറിച്ചുള്ള ഓര്‍മകള്‍ മനോഹരമാണെന്നും എന്‍ഡിനി കുറിച്ചു. ദക്ഷിണാഫ്രിക്കയില്‍ ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന ഒരുപാട് പേരുണ്ടെന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2020ലെ അണ്ടര്‍ 19 ലോകകപ്പ് നടക്കുന്ന ദക്ഷിണാഫ്രിക്കയിലാണ്. ജനുവരി 17ന് ആരംഭിച്ച് ഫെബ്രുവരി ഒമ്പതിനാണ് അവസാനിക്കുന്നത്.

Story first published: Wednesday, January 1, 2020, 11:12 [IST]
Other articles published on Jan 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+