സെഞ്ച്വൂറിയന്‍: ക്രിക്കറ്റിന്റെ പുതിയ രൂപമായി ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക അവതരിപ്പിച്ച 3ടി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഒരു വൈകാരിക സംഭവം അരങ്ങേറി. താന്‍ഡോ എന്‍ഡിനി എ ബി ഡിവില്ലിയേഴ്‌സിനെതിരേ പന്തെറിഞ്ഞപ്പോള്‍ അച്ഛനും മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളറുമായ മഖായ എന്‍ഡിനിയായിരുന്നു കമന്ററി പറഞ്ഞത്. കമന്ററിക്കിടെ ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ ഡയറക്ടറും മുന്‍ നായകനുമായ ഗ്രയിം സ്മിത്തിനോട് നിങ്ങള്‍ ഇതിന് ശേഷവും അവനെ നോക്കണമെന്ന് പറയുകയുണ്ടായി. ക്രിക്കറ്റ് താരമെന്നതിലുപരിയാ അച്ഛനും മകനും തമ്മിലുള്ള വൈകാരിക ബന്ധത്തിനാണ് മൈതാനം സാക്ഷ്യം വഹിച്ചത്. മകന്റെ ബൗളിങ്ങിന് അച്ഛന്‍ കമന്ററി പറയാനെത്തിയതിനെ സാമൂഹ്യ മാധ്യമങ്ങളും ഏറ്റെടുത്തു.
പലരും മനോഹരമെന്നാണ് ഈ സന്ദര്‍ഭത്തെ വിശേഷിപ്പിച്ചത്. കാണാന്‍ മനോഹരമായ കാഴ്ച,മനോഹരമായി പന്ത് ചെയ്യുന്നു തുടങ്ങി താന്‍ഡോയെ പുകഴ്ത്തി നിരവധി പോസ്റ്റുകളാണെത്തിയത്. 20കാരനായ താന്‍ഡോ ഇതിനോടകം മികച്ച ബൗളറെന്ന പേരെടുത്ത് കഴിഞ്ഞു. അച്ഛനെപ്പോലെ ഫാസ്റ്റ് ബൗളറായ താന്‍ഡോ 7 ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ നിന്ന് 20 വിക്കറ്റും 12 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 18 വിക്കറ്റും 7 ടി20യില്‍ നിന്ന് 5 വിക്കറ്റും ഇതിനോടകം നേടിയിട്ടുണ്ട്. അധികം വൈകാതെ തന്നെ ദക്ഷിണാഫ്രിക്കന്‍ സീനിയര്‍ ടീമിലേക്ക് എത്തിപ്പെടാന്‍ സാധ്യതയുണ്ടാ താരമാണ് താന്‍ഡോ. 3ടി ടൂര്‍ണമെന്റില്‍ കിങ് ഫിഷേഴ്‌സിന്റെ താരമാണ് താന്‍ഡോ. മഖായ എന്‍ഡിനി 101 ടെസ്റ്റില്‍ നിന്ന് 390 വിക്കറ്റും 173 ഏകദിനത്തില്‍ നിന്ന് 266 വിക്കറ്റും 10 ടി20യില്‍ നിന്ന് ആറ് വിക്കറ്റും നേടിയിട്ടുണ്ട്.

സോളിഡാരിറ്റി കപ്പിന്റെ ആദ്യ പകുതി പൂര്‍ത്തിയാവുമ്പോള്‍ കിങ്ഫിഷേഴ്‌സ് 6 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 56 റണ്‍സും ഈഗിള്‍സ് ആറ് ഓവറില്‍ ഒരു വിക്കറ്റിന് 66 റണ്‍സും കെയ്റ്റ്‌സ് 6 ഓവറില്‍ ഒരു വിക്കറ്റിന് 58 റണ്‍സെന്ന നിലയിലാണ്.തിരിച്ചുവരവ് മത്സരത്തില്‍ എബി ഡിവില്ലിയേഴ്‌സ് വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് പുറത്തെടുത്തത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഡിവില്ലിയേഴ്‌സ് ഈ വര്‍ഷം നടക്കുന്ന ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി കളിക്കുമെന്ന അഭ്യൂഹം ശക്തമാണ്. ഇതിന് ആക്കം കൂട്ടുന്ന പ്രകടനമാണ് ഡിവില്ലിയേഴ്‌സ് പുറത്തെടുത്തത്.
12 ഓവര്‍ വീതമുള്ള മൂന്നു മല്‍സരങ്ങളായിരിക്കും നടക്കുക. ആറോവര്‍ വീതമായിരിക്കും ഒരു ഇന്നിങ്‌സ്. ഓരോ ടീമും പരസ്പരം ഓരോ തവണ ഏറ്റുമുട്ടുകയും ചെയ്യും. ഏഴാമത്തെ വിക്കറ്റ് വീണാലും ഒരു ടീമിന്റെ ഇന്നിങ്‌സ് അവസാനിക്കില്ല. ഓവര്‍ ബാക്കിയുണ്ടെങ്കില്‍ ശേഷിച്ചയാള്‍ക്കു ബാറ്റിങ് തുടരാം. പക്ഷെ ഒരു നിബന്ധനയുണ്ട്. രണ്ട്, നാല്, ആറ് എന്നിങ്ങനെ ഇരട്ടയക്ക റണ്‍സ് മാത്രമേ ഈ ബാറ്റ്‌സ്മാന് നേടാന്‍ അനുവാദമുള്ളൂ 36 ഓവര്‍ പൂര്‍ത്തിയായ ശേഷം മൂന്നു ടീമുകളുടെയും സ്‌കോറിന്റെ ആകെ ശരാശരിയെടുക്കും. ഏറ്റവുമുയര്‍ന്ന ശരാശരിയുള്ള ടീം വിജയികളാവുകയും ചെയ്യും.