Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയെ മൂന്ന് ഫോര്‍മാറ്റിലും ക്യാപ്റ്റനാക്കൂ, ഇന്ത്യ ജയിക്കും: പ്രസന്ന

ദില്ലി: ഓസ്‌ട്രേലിയയിലെ നാണംകെട്ട തോല്‍വിക്ക് പിന്നാലെ എം എസ് ധോണിയുടെ രക്തത്തിന് വേണ്ടിയുള്ള മുറവിളിയും തുടങ്ങി. സ്പിന്‍ ഇതിഹാസം ഏറാപ്പള്ളി പ്രസന്നയാണ് വിരാട് കോലിയെ മൂന്ന് ഫോര്‍മാറ്റിലും ക്യാപ്റ്റനാക്കണം എന്ന ആവശ്യവുമായി രംഗത്ത് വന്നത്. ക്യാപ്റ്റന്‍സി മങ്ങിയ ധോണിക്ക് വിക്കറ്റ് കീപ്പര്‍ - ബാറ്റ്്‌സ്മാനായി ടീമില്‍ തുടരാമെന്നും പ്രസന്ന പറഞ്ഞു.

ഇതടക്കം തുടര്‍ച്ചയായി മൂന്ന് ഏകദിന പരമ്പരകളാണ് ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ തോറ്റത്. ധോണിയെ ക്യാപ്റ്റനാക്കി ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചുകഴിഞ്ഞു. എന്നാല്‍ ധോണിയെ മാറ്റി കോലിയെ ക്യാപ്റ്റനാക്കുന്നത് ഇപ്പോള്‍ വേണമെന്നാണ് പ്രസന്ന പറയുന്നത്. ഇതിനായി പ്രസന്ന പറയുന്ന കാരണങ്ങള്‍ ഇങ്ങനെയൊക്കെയാണ്...

എന്തുകൊണ്ട് മാറ്റിക്കൂട

എന്തുകൊണ്ട് മാറ്റിക്കൂട

ധോണിക്ക് 33 - 34 വയസ്സായി. ക്യാപ്റ്റന്‍സിയില്‍ ഒരു മാറ്റം വേണ്ട സമയമാണ്. ധോണിയെ മാറ്റി കോലിയെ ക്യാപ്റ്റനാക്കണം. കളിക്കാരനായി ധോണി തുടരുന്നത് കൊണ്ട് കുഴപ്പമില്ല. ധോണിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. എന്റെ അഭിപ്രായം ചോദിച്ചാല്‍ കോലിയെ ഇപ്പോള്‍ ക്യാപ്റ്റനാക്കണം.

ധോണിക്ക് വലിയ മാര്‍ക്കില്ല

ധോണിക്ക് വലിയ മാര്‍ക്കില്ല

ബാറ്റിംഗിന്റെ കാര്യമെടുത്താല്‍ ധോണിക്കാണ് മെച്ചം. പക്ഷേ കീപ്പിങിനെക്കുറിച്ച് പറയുകയാണെങ്കില്‍ സാഹയാണ് മികച്ച കീപ്പര്‍. എന്നിരുന്നാലും 30 - 40 റണ്‍സുകള്‍ വേഗം അടിക്കാന്‍ ധോണിക്ക് കഴിയുമെന്നാണ് പ്രതീക്ഷ.

അശ്വിനെ പുറത്താക്കിയത് എന്തിന്

അശ്വിനെ പുറത്താക്കിയത് എന്തിന്

ഒന്നാം നമ്പര്‍ ബൗളറായ അശ്വിനെ 2 കളികളില്‍ പുറത്തിരുത്തിയ ധോണിയുടെ ക്യാപ്റ്റന്‍സിയെ പ്രസന്ന ചോദ്യം ചെയ്തു. എന്നിട്ട് പകരമെടുത്തതോ സാദാ കളിക്കാരായ ഗുര്‍കീത് മാനിനെയും റിഷി ധവാനെയും

മനീഷ് പാണ്ഡെയ്ക്കും അവസരമില്ല

മനീഷ് പാണ്ഡെയ്ക്കും അവസരമില്ല

രണ്ടാം ഏകദിനം കളിച്ച മനീഷ് പാണ്ഡെയ്ക്ക് സ്വയം തെളിയിക്കാന്‍ ഒരു അവസരം കിട്ടിയില്ല. അപ്പോഴേക്കും ടീമിന് പുറത്താക്കി. ഇന്ത്യയുടെ റിസര്‍വ്വ് നിര നിലവാരമില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

Story first published: Friday, January 22, 2016, 17:33 [IST]
Other articles published on Jan 22, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+