വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍ കടല്‍കടന്ന് ദുബായിലേക്ക്

മുംബൈ: ഐ പി എല്‍ ക്രിക്കറ്റിന്റെ ഏഴാം സീസണിലെ കുറച്ച് മത്സരങ്ങളെങ്കിലം കടല്‍ കടന്നേക്കും. ദുബായ്, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലായി ഐ പി എല്ലിന്റെ പകുതിയോളം മത്സരങ്ങള്‍ നടന്നേക്കും എന്ന് ദുബായ് ആസ്ഥാനമായുള്ള ദിനപ്പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കുന്നത് കാരണം സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഐ പി എല്‍ ഇന്ത്യ വിട്ട് പോകുന്നത്.

ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ എവിടെയെങ്കിലും ആയിരിക്കും ഐ പി എല്‍ കളികള്‍ നടക്കുക എന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഐ പി എല്ലിന്റെ ഏഴാം സീസണ്‍ മത്സരങ്ങള്‍ സംബന്ധിച്ച് ബി സി സി ഐയും യു എ ഇ അധികൃതരും ധാരണയിലെത്തിയിട്ടുണ്ടത്രെ.

ipl

അവസാനത്തെ വോട്ടിംഗ് ദിനമായ മെയ് 12 ന് ശേഷമുള്ള മത്സരങ്ങള്‍ ഇന്ത്യയില്‍ നടത്താന്‍ ബി സി സി ഐയ്ക്ക് ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. ഏപ്രില്‍ 7 മുതല്‍ മെയ് 12 വരെയാണ് ഇന്ത്യയില്‍ വോട്ടെടുപ്പ്. ഇതിന് മുമ്പായി നടക്കേണ്ട 60 ശതമാനത്തോളം മത്സരങ്ങളാണ് ദുബായില്‍ വച്ച് കളിക്കുക.

അടുത്തിടെ ഐ സി സി അണ്ടര്‍ 19 ടൂര്‍ണമെന്റ് ദുബായില്‍ വെച്ച് നടന്നിരുന്നു. പാകിസ്താന്‍ കളിക്കുന്ന ടെസ്റ്റ് - ഏകദിന പരമ്പരകളില്‍ പലതിനും വേദിയാകുന്നത് ദുബായ് ആണ്. മാത്രമല്ല, ക്രിക്കറ്റ് പ്രേമികളായ നിരവധി ഇന്ത്യക്കാര്‍ ഉള്ള സ്ഥലം കൂടിയാണ് ദുബായ്. ദുബായ് ക്രിക്കറ്റിനും ഐ പി എല്‍ മത്സരങ്ങള്‍ പ്രചോദനമാകുമെന്നും യു എ ഇ കരുതുന്നു. എന്തായാലും ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിട്ടില്ല.

Story first published: Wednesday, March 12, 2014, 13:16 [IST]
Other articles published on Mar 12, 2014
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X