For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐ.പി.എല്‍: ലീഗ് ഘട്ടത്തില്‍ തകര്‍ന്നത് വമ്പന്‍ റെക്കോഡുകള്‍; താരമായി വാര്‍ണര്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 12ാം സീസണ്‍ പ്ലേ ഓഫിലേക്ക് കടന്നിരിക്കുകയാണ്. ആവേശവും ആരവവും നിറഞ്ഞുനിന്ന ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സ് ഒന്നാം സ്ഥാനക്കാരായി പ്ലേ ഓഫില്‍ കടന്നപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്,ഡല്‍ഹി ക്യാപിറ്റല്‍സ്,സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരും പ്ലേ ഓഫിലേക്ക് ടിക്കറ്റെടുത്തു. നാളെ നടക്കുന്ന ആദ്യ പ്ലേ ഓഫില്‍ ചെന്നൈയും മുംബൈയും ഏറ്റുമുട്ടുമ്പോള്‍ ക്വാളിഫയര്‍ മത്സരത്തില്‍ ഡല്‍ഹിയും ഹൈദരാബാദും മത്സരിക്കും. തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചാണ് ഈ സീസണിലെ ലീഗ് പോരാട്ടങ്ങള്‍ അവസാനിച്ചത്. റസല്‍ കരുത്തില്‍ ഗംഭീരമായി വരവറിയിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തുപോയപ്പോള്‍ ഭാഗ്യത്തിന്റെ അകമ്പടയില്‍ ഹൈദരാബാദ് പ്ലേ ഓഫ് സീറ്റ് നേടി.

ഒട്ടനവധി റെക്കോഡുകളും ഈ സീസണില്‍ കണ്ടു. വിലക്കിന് ശേഷം തിരിച്ചെത്തി വിസ്മയിപ്പിച്ച ഡേവിഡ് വാര്‍ണറാണ് ഈ സീസണിലെ യഥാര്‍ത്ഥ താരം. ആരാധകരെ വിസ്മയിപ്പിച്ച് ഈ സീസണില്‍ കുറിക്കപ്പെട്ട പ്രധാന റെക്കോഡുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ചരിത്ര സ്‌പെല്ലുമായി അല്‍സാരി

ചരിത്ര സ്‌പെല്ലുമായി അല്‍സാരി

മുംബൈ ഇന്ത്യന്‍സിനൊപ്പം അരങ്ങേറ്റ മത്സരത്തില്‍തന്നെ അല്‍സാരി ജോസഫ് വിസ്മയിപ്പിച്ചു. 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറ് വിക്കറ്റുനേടിയ ജോസഫ് പാകിസ്താന്റെ സൊഹൈല്‍ തന്‍വീറിന്റെ പേരിലുള്ള റെക്കോഡ് തിരുത്തി ഐ.പി.എല്ലിലെ മികച്ച ബൗളിങ് പ്രകടനം സ്വന്തം പേരിലാക്കി. 2008ല്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി 14 റണ്‍സ് വിട്ടുകൊടുത്താണ് തന്‍വീര്‍ ആറ് വിക്കറ്റ് വീഴ്ത്തിയത്.

 ഓപ്പണിങ്ങിലെ റെക്കോഡ് കൂട്ടുകെട്ട്

ഓപ്പണിങ്ങിലെ റെക്കോഡ് കൂട്ടുകെട്ട്

ഐ.പി.എല്ലിലെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ട് പിറന്നതും ഈ സീസണില്‍. ഹൈദരാബാദിനുവേണ്ടി ജോണി ബെയര്‍സ്‌റ്റോയും ഡേവിഡ് വാര്‍ണറും ചേര്‍ന്നാണ് ചരിത്ര പ്രകടനം നടത്തിയത്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരേ 185 റണ്‍സാണ് ഇരുവരും ഒന്നാം വിക്കറ്റില്‍ ചേര്‍ത്തത്. മത്സരത്തില്‍ ഇരുവരും സെഞ്ച്വറി നേടി. ഐ.പി.എല്ലില്‍ ആദ്യമായാണ് ഓപ്പണര്‍മാരും ഒരു മത്സരത്തില്‍ സെഞ്ച്വറി നേടുന്നത്.

ഓപ്പണിങ്ങില്‍ 791 റണ്‍സാണ് ഇരവരും ചേര്‍ന്ന് ഈ സീസണില്‍ അടിച്ചെടുത്ത്. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഓപ്പണര്‍മാര്‍ ചേര്‍ന്ന് നേടുന്ന ഏറ്റവും ഉയര്‍ന്ന റണ്‍സാണിത്.

അര്‍ദ്ധസെഞ്ച്വറിയില്‍ വാര്‍ണര്‍ക്ക് റെക്കോഡ്

അര്‍ദ്ധസെഞ്ച്വറിയില്‍ വാര്‍ണര്‍ക്ക് റെക്കോഡ്

ഒരു ടീമിനെതിരേ തുടര്‍ച്ചയായി കൂടുതല്‍ അര്‍ദ്ധ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോഡ് ഡേവിഡ് വാര്‍ണര്‍ സ്വന്തമാക്കി. ഈ തവണയടക്കം തുടര്‍ച്ചയായ എട്ട് തവണയാണ് വാര്‍ണര്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ അര്‍ദ്ധ സെഞ്ച്വറി നേടുന്നത്. ഒരു ടീമിനെതിരേ കൂടുതല്‍ അര്‍ദ്ധ സെഞ്ച്വറി നേടിയതും വാര്‍ണര്‍ തന്നെ (10 തവണ). ഈ സീസണില്‍ 12 മത്സരത്തില്‍ നിന്ന് 692 റണ്‍സാണ് വാര്‍ണര്‍ നേടിയത്. ഇതില്‍ എട്ട് അര്‍ദ്ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഉള്‍പ്പെടും.

ഹൈദരാബാദിന്റെ വന്‍തകര്‍ച്ച

ഹൈദരാബാദിന്റെ വന്‍തകര്‍ച്ച

ഈ സീസണിലെ വെടിക്കെട്ട് റെക്കോഡുകള്‍ക്കൊപ്പം മോശം റെക്കോഡിനും ഹൈദരാബാദ് അവകാശികളായി. ഏറ്റവും ചെറിയ സ്‌കോറിനിടെ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തുന്ന ടീമെന്ന നാണംകെട്ട റെക്കോഡാണ് ഹൈദരാബാദിന്റെ പേരിലുള്ളത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ 15 റണ്‍സിനാണ് ഹൈദരാബാദ് എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തിയത്.

പ്രതീക്ഷ നല്‍കി പരാഗ്

പ്രതീക്ഷ നല്‍കി പരാഗ്

ഇന്ത്യന്‍ ക്രിക്കറ്റിന് പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് രാജസ്ഥാന്റെ റിയാന്‍ പരാഗ് ഇത്തവണ പുറത്തെടുത്തത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ അര്‍ദ്ധ സെഞ്ച്വറി നേടിയതോടെ ഐ.പി.എല്ലില്‍ അര്‍ദ്ധ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും താരം സ്വന്തം പേരിലാക്കി. 17 വയസും 175 ദിവസും പ്രായം ഉള്ളപ്പോഴാണ് പരാഗിന്റെ നേട്ടം. 18 വയസും 169 ദിവസവും പ്രായം ഉള്ളപ്പോള്‍ സഞ്ജു സാംസണ്‍ നേടിയ അര്‍ദ്ധ സെഞ്ച്വറിയുടെ റെക്കോഡാണ് തിരുത്തപ്പെട്ടത്.

ഐ.പി.എല്ലില്‍ 150 മത്സരം പൂര്‍ത്തിയാക്കുന്ന ആദ്യ വിദേശതാരമെന്ന റെക്കോഡ് ഡിവില്ലിയേഴ്‌സ് സ്വന്തമാക്കിയതും സുരേഷ് റെയ്‌ന 100 ക്യാച്ച് പൂര്‍ത്തിയാക്കിയതും ഐ.പി.എല്ലില്‍ പ്രായം കുറഞ്ഞ ഹാട്രിക്ക് കാരനായി സാം കുറാന്‍ മാറിയതുമെല്ലാം ഈ സീസണിലെ റെക്കോഡ് ബുക്കില്‍ ഇടം നേടിയ സംഭവങ്ങളാണ്.


Story first published: Monday, May 6, 2019, 15:07 [IST]
Other articles published on May 6, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+