Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ആര്‍സിബിക്ക് പിഴച്ചതെവിടെ? എല്ലാം വ്യക്തം... മൂന്നു കാരണങ്ങള്‍ മാത്രം

ആര്‍സിബിക്ക് പിഴച്ചതെവിടെ?

ബെംഗളൂരു: ഐപിഎല്ലിന്റെ മുന്‍ സീസണുകളെപ്പോലെ ഇത്തവണയും കിരീട ഫേവറിറ്റുകളില്‍ മുന്നിലുണ്ടായിരുന്ന ടീമാണ് വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. കഴിഞ്ഞ 11 സീസണിലും ഒരു കിരീടം പോലും നേടാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഐപിഎല്ലില്‍ ഏറ്റവുമധികം ആരാധകര പിന്തുണയുള്ള ടീമുകളിലൊന്ന് കൂടിയാണ് ആര്‍സിബി. ഈ സീസണില്‍ കൂടുതല്‍ സന്തുലിതമായ ടീമിനനെ ഇറക്കിയിട്ടും ആദ്യത്തെ ആറു കളികളിലും ആര്‍സിബി പരാജയമേറ്റുവാങ്ങി.

11 മല്‍സരങ്ങളില്‍ നാലെണ്ണത്തില്‍ മാത്രമാണ് കോവിക്കും സംഘത്തിനും ജയിക്കാനായത്. പോയിന്റ് പട്ടികയില്‍ അവര്‍ അവസാന സ്ഥാനത്തുമാണ്. ഇനിയുള്ള മൂന്നു കളികളും ജയിച്ചാലും ആര്‍സിബി പ്ലേഓഫിലെത്തണമെങ്കില്‍ അദ്ഭുതങ്ങള്‍ സംഭവിക്കണം. ആര്‍സിബിയുടെ പതനത്തിനു പ്രധാനപ്പെട്ട കാരണങ്ങള്‍ എന്താക്കെയെന്നു നോക്കാം.

കോലി- എബിഡി അമിത ആശ്രയത്വം

കോലി- എബിഡി അമിത ആശ്രയത്വം

ക്യാപ്റ്റന്‍ കോലിയെയും ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സിനെയും അമിതമായി ആശ്രയിക്കുന്നതാണ് ആര്‍സിബിയുടെ പ്രധാന വീക്ക്‌നെസ്. രണ്ടു പേരിലൊരാളെങ്കിലും തിളങ്ങിയില്ലെങ്കില്‍ ടീം തോല്‍ക്കുമെന്നതാണ് അവസ്ഥ. ഇത് മാറേണ്ടിയിരിക്കുന്നു. കൂടുതല്‍ മാച്ച് വിന്നര്‍മാര്‍ ആര്‍സിബി നിരയില്‍ നിന്നും ഉയര്‍ന്നു വരേണ്ടിയിരിക്കുന്നു. കോലി, എബിഡി എന്നിവര്‍ ഫ്‌ളോപ്പായാലും ടീമിനെ കൈപിടിച്ചുയര്‍ത്താന്‍ ശേഷിയുള്ള താരങ്ങള്‍ ആര്‍സിബിക്കു വേണം.
മോയിന്‍ അലി, പാര്‍ഥീവ് പട്ടേല്‍ തുടങ്ങിയ മികച്ച താരങ്ങള്‍ ഈ സീസണില്‍ ആര്‍സിബിക്കുണ്ടായിരുന്നു. എന്നാല്‍ ചില കളികളില്‍ മാത്രമാണ് ഇവര്‍ക്കു പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ കഴിഞ്ഞത്.

മികച്ച പേസര്‍മാരില്ല

മികച്ച പേസര്‍മാരില്ല

മികച്ച ഫാസ്റ്റ് ബൗളര്‍മാരുടെ അഭാവമാണ് ആര്‍സിബി നേരിടുന്ന മറ്റൊരു പ്രധാന പ്രശ്‌നം. സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെ മാറ്റിനിര്‍ത്തിയാല്‍ ആര്‍സിബിയുടെ ബൗളിങ് പ്രകടനം ശരാശരി മാത്രമായിരുന്നു. കഴിഞ്ഞ സീസണില്‍ 20 വിക്കറ്റെടുത്ത പേസര്‍ ഉമേഷ് യാദവിന്റെ നിഴലാണ് ഈ സീസണില്‍ കണ്ടത്. വെറും ഏഴു വിക്കറ്റുകള്‍ മാത്രമേ ഇത്തവണ തതാരം വീഴ്ത്തിയിട്ടുള്ളൂ.
ന്യൂസിലാന്‍ഡിന്റെ സ്റ്റാര്‍ പേസര്‍ ടിം സോത്തി വന്‍ ഫ്‌ളോപ്പായി മാറി. ചില മല്‍സരങ്ങളില്‍ അവസരം ലഭിച്ചപ്പോള്‍ ഒട്ടേറെ റണ്‍സാണ് താരം വഴങ്ങിയത്. പരിക്കു മൂലം ഓസീസ് പേസര്‍ നതാന്‍ കോള്‍ട്ടര്‍ നൈല്‍ ഒരു മല്‍സരം പോലും കളിക്കാതെ പിന്‍മാറിയതും ആര്‍സിബിക്കു തിരിച്ചടിയായി.

ഫിനിഷര്‍മാരുടെ അഭാവം

ഫിനിഷര്‍മാരുടെ അഭാവം

വാലറ്റത്ത് മികച്ച ഫിനിഷര്‍മാര്‍ ഇല്ലെന്നതാണ് ആര്‍സിബിയുടെ മറ്റൊരു പ്രധാനപ്പെട്ട പോരായ്മ. മുംബൈ ഇന്ത്യന്‍സിന് ഹര്‍ദിക് പാണ്ഡ്യ, ചെന്നൈക്കു ഡ്വയ്ന്‍ ബ്രാവോ, കൊല്‍ക്കത്തത്തയ്ക്കു ആന്ദ്രെ റസ്സല്‍ എന്നീ വെടിക്കെട്ട് താരങ്ങളുള്ളതുപോലെ ആര്‍സിബിക്കു ആരുമില്ലെന്നു കാണാം.
ഓസീസ് ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്ണിനിസിനെയാണ് ഈ റോളില്‍ ആര്‍സിബി കണ്ടു വച്ചിരുന്നത്. എന്നാല്‍ സീസണിലെ ആദ്യ മല്‍സരങ്ങളില്‍ ദേശീയ ടീമിനൊപ്പമായിരുന്നതിനാല്‍ താരത്തിന്റെ സേവനം ആര്‍സിബിക്കു ലഭിച്ചില്ല.
മുന്‍നിരയില്‍ കോലി, പാര്‍ഥീവ്, എബിഡി എന്നിവര്‍ കഴിഞ്ഞാല്‍ അതിവേഗം റണ്‍സടിച്ചെടുക്കാന്‍ ശേഷിയുള്ള ഒരു താരം ആര്‍സിബിക്കില്ല.

Story first published: Saturday, April 27, 2019, 12:47 [IST]
Other articles published on Apr 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+